Today: 12 Aug 2020 GMT   Tell Your Friend
Advertisements
ടോം മൂറിന്റെ 'വഴിയേ' നടന്ന് ധനസമാഹരണത്തിന് ലീംപോയല്‍സും

ബ്രസല്‍സ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ധനസമാഹരണം നടത്താന്‍ വീട്ടിലെ ഉദ്യാനത്തില്‍ 24 ദിവസം നടന്ന ടോം മൂറിന്റെ വഴിയേ മറ്റൊരു ബെല്‍ജിയംകാരനും. അല്‍ഫോണ്‍സ് ലീംപോയല്‍സ് എന്ന ഡോക്ടര്‍ തന്റെ നൂറ്റിമൂന്നാം വയസിലാണ് ഈ മാരത്തോണ്‍ നടത്തം ആരംഭിച്ചിരിക്കുന്നത്. വീടിന്റെ ഉദ്യാനത്തിന് ചുറ്റും 42.2 കിലോമീറ്ററാണ് (26.2 മൈല്‍) ലീംപോയല്‍സ് ലക്ഷ്യമിടുന്നത്.

ബ്രിട്ടീഷുകാരനായ ടോം മൂറില്‍ നിന്നാണ് മാരത്തോണ്‍ നടപ്പിനുള്ള പ്രചോദനം ലഭിച്ചതെന്ന് ലീംപോയല്‍സ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത നൂറ് വയസുകാരനായ ടോം മൂര്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിനായി 24 ദിവസം നീണ്ട മാരത്തോണില്‍ പങ്കെടുത്തത്. ടോം മൂറിന് 40 ദശലക്ഷം ഡോളറോളം സമാഹരിക്കാന്‍ സാധിച്ചിരുന്നു.

ബെല്‍ജിയത്തിന്റെ തലസ്ഥാനനഗരമായ ബ്രസല്‍സിലെ റോട്സെലാര്‍ മുന്‍സിപ്പാലിറ്റിയിലാണ് ലീംപോയല്‍സിന്റെ താമസം. 145 മീറ്ററുള്ള ലാപുകളായാണ് ലീംപോയല്‍സ് നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കും മൂന്ന്, വൈകിട്ട് നാല് വീതം ദിവസേന പത്ത് ലാപുകളാണ് നടത്തം. ജൂണ്‍ 30 നാണ് മാരത്തോണ്‍ അവസാനിക്കുന്നത്.

ഓരോ ലാപും പൂര്‍ത്തിയാക്കുമ്പോള്‍ എണ്ണം തെറ്റാതിരിക്കാനായി ലീംപോയല്‍സ് ഒരു ബൗളില്‍ ഒരോ ചെറിയ കമ്പ് ഇട്ടു വെയ്ക്കും. തനിക്ക് ടോം മൂറിനേക്കാള്‍ പ്രായമുള്ളതിനാല്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തേക്കാള്‍ മഹാനാവുമെന്ന് മക്കളും പേരക്കുട്ടികളും പറയാറുണ്ടെന്ന് ലീംപോയല്‍സ് തമാശരൂപേണ പറഞ്ഞു. സമീപത്തുള്ള ല്യൂവന്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നടക്കുന്ന കോവിഡ്19 അനുബന്ധഗവേഷണങ്ങള്‍ക്കായാണ് ലീംപോയലിന്റെ മാരത്തോണ്‍.
- dated 12 Jun 2020


Comments:
Keywords: Europe - Otta Nottathil - 12620204walk Europe - Otta Nottathil - 12620204walk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
10820206mask
11 കോടിയുടെ മാസ്കിന്റെ പണിപ്പുരയില്‍ ഇസ്രയേലിലെ ജ്വല്ലറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us