Today: 15 Dec 2017 GMT   Tell Your Friend
Advertisements
തുര്‍ക്കി പ്രക്ഷോഭകരെ ഡച്ച് പോലീസ് തുരത്തി
Photo #1 - Europe - Otta Nottathil - 13320173
റോട്ടര്‍ഡാം: പ്രകടനം നടത്താനെത്തിയ തുര്‍ക്കി വംശജരെ ഡച്ച് പോലീസ് ജല പീരങ്കി പ്രയോഗിച്ച് തുരത്തിയോടിച്ചു. തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ജനഹിത പരിശോധനയുടെ പ്രചാരണാര്‍ഥമാണ് പ്രകടനം ആസൂത്രണം ചെയ്തിരുന്നത്. ഇതിന് ഡച്ച് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഹിത പരിശോധന നടത്തുന്നത്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന തുര്‍ക്കി പൗരന്‍മാര്‍ക്കും വോട്ടവകാശമുള്ളതിനാല്‍ അവിടങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, തുര്‍ക്കി മന്ത്രിമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കാനിരുന്ന പ്രചാരണ റാലികള്‍ ആദ്യം ജര്‍മനിയും ഇപ്പോള്‍ നെതര്‍ലന്‍ഡ്സും നിരോധിക്കുകയായിരുന്നു.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലറ്റ് കാവുസോഗ്ളുവാണ് തുര്‍ക്കിയിലെ റാലിയില്‍ പങ്കെടുക്കാനിരുന്നത്. എന്നാല്‍, കാവുസോഗ്ളു കയറിയ വിമാനം രാജ്യത്ത് ഇറങ്ങാന്‍ പോലും ഡച്ച് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് അദ്ദേഹം മടങ്ങാനും നിര്‍ബന്ധിതനായി.

നാസികളുടെ പിന്‍ഗാമികളാണ് ഡച്ച് സര്‍ക്കാര്‍ എന്നാണ് ഉര്‍ദുഗാന്‍ ഈ നടപടിയോട് പ്രതികരിച്ചത്. ഡച്ച് സര്‍ക്കാര്‍ ഈ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, റാലിയെ അഭിസംബോധന ചെയ്യുന്നതിന് കരമാര്‍ഗം റോട്ടര്‍ഡാമിലെത്തിയ തുര്‍ക്കി കുടുംബക്ഷേമ വകുപ്പു മന്ത്രി ഫത്മ ബേതുല്‍ സയാന്‍ കായയെ സമ്മേളന സ്ഥലത്തേക്കു പോകാന്‍ ഡച്ച് പോലീസ് അനുവദിച്ചില്ല. ഇവരെ പോലീസ് സംരക്ഷണത്തോടെ ജര്‍മനിയിലേക്ക് അയയ്ക്കുകയും ചെയ്തു.

ഇത്തരം നടപടികള്‍ക്ക് നെതര്‍ലന്‍ഡ്സ് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഉര്‍ദുഗാന്റെ പുതിയ ഭീഷണി. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായെല്ലാം തുര്‍ക്കിയുടെ ബന്ധം വഷളായി വരുകയാണ്.
- dated 12 Mar 2017


Comments:
Keywords: Europe - Otta Nottathil - 13320173 Europe - Otta Nottathil - 13320173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220177
തന്നെ തള്ളിയ ഇസ്ളാമിക് രാജ്യ നേതാക്കളെ നെതന്യാഹുവും തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
141220171
ട്രംപിന്റെ ജറുസലം പ്രഖ്യാപനം ഒഐസി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
131220176
റോമിലെ പാന്തേ്യാണ്‍ സന്ദര്‍ശനത്തിന് ഇനി ഫീസ് ഈടാക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
131220175
കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎസ് അസാന്നിധ്യം അപമാനകരം: മാക്രോണ്‍ Recent or Hot News
''ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു'' തുടര്‍ന്നു വായിക്കുക
131220174
ഗുഡ് കണ്‍ട്രി സൂചികയില്‍ സ്വീഡന് പതനം Recent or Hot News
തുടര്‍ന്നു വായിക്കുക
george_kallivayail_pmf_vienna_austira
ജോര്‍ജ് കള്ളിവയലിന് പിഎംഎഫ് സ്വീകരണം നല്‍കി
തുടര്‍ന്നു വായിക്കുക
121220179
യൂറോപ്പിന്റെ പിന്തുണ തേടി നെതന്യാഹു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us