Today: 18 Jul 2018 GMT   Tell Your Friend
Advertisements
ലൈംഗികാരോപണം: നോബല്‍ അക്കാഡമി മേധാവി രാജിവച്ചു
Photo #1 - Europe - Otta Nottathil - 13420185
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നല്‍കി വരുന്ന സ്വീഡിഷ് അക്കാഡമിയുടെ മേധാവി സാറാ ഡാനിയസ് രാജിവച്ചു. അക്കാഡമി അംഗങ്ങളിലൊരാളുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യപ്പെട്ട രീതി വിമര്‍ശന വിധേയമായ പശ്ചാത്തലത്തിലാണ് രാജി.

ആരോപണവിധേയന്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. എന്നാല്‍, താന്‍ പെര്‍മനന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നത് അക്കാഡമിയുടെ ആഗ്രഹമായിരുന്നു എന്ന് സാറ ഡാനിയസ് പറയുന്നു.

അക്കാഡമി അംഗം കാതറീന ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ളോദ് ആര്‍നോള്‍ട്ടാണ് ആരോപണം നേരിടുന്നത്. കഴിഞ്ഞ നവംബറില്‍ മീ ടൂ ക്യാംപെയ്ന്റെ വെളിച്ചത്തില്‍ 18 സ്ത്രീകളാണ് ഇയാള്‍ക്കെതിരേ ആരോപണം ഉന്നയിച്ചത്.

കാതറീനയെ പുറത്താക്കാന്‍ കഴിഞ്ഞ ആഴ്ച അക്കാഡമി വോട്ടെടുപ്പില്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മറ്റു മൂന്ന് അംഗങ്ങള്‍ രാജിവച്ചു. സ്റേറാക്ക്ഹോമില്‍ കള്‍ച്ചറല്‍ ക്ളബ് നടത്തുവരുന്ന ആര്‍നോള്‍ട്ടുമായുള്ള എല്ലാ ഇടപാടുകളും അക്കാഡമി അവസാനിപ്പിക്കുകയും ചെയ്തു.

അതേസമയം, അക്കാഡമിയുടെ ഭരണഘടന അനുസരിച്ച് 18 അംഗങ്ങളില്‍ ആര്‍ക്കും രാജിവയ്ക്കാന്‍ സാധിക്കില്ല. പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ മാത്രമേ സാധിക്കൂ.
- dated 13 Apr 2018


Comments:
Keywords: Europe - Otta Nottathil - 13420185 Europe - Otta Nottathil - 13420185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720188
യൂറോപ്പും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18720186
റഷ്യയ്ക്ക് യൂറോപ്യന്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
18720181
യൂറോപ്പും വഴങ്ങുന്നു; പ്രതിരോധവുമായി തുര്‍ക്കി മാത്രം Recent or Hot News
യുഎസ് ഉപരോധം: ഇറാന്റെ എണ്ണ കയറ്റുമതി ഇടിയുന്നു
തുടര്‍ന്നു വായിക്കുക
onam_be_friends_sept_1
ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് "ഓണപ്പൂത്താലം" സെപ്. ഒന്നിന് Recent or Hot News
തുടര്‍ന്നു വായിക്കുക
17720189
ഹെല്‍സിങ്കിയില്‍ ട്രംപിനെതിരേ കൂറ്റന്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
16720187
യൂറോപ്യന്‍ യൂണിയന്‍ ശത്രുവെന്ന് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
16720186
അന്ധ വിദ്യാര്‍ഥിനിയുടെ അമ്മയ്ക്ക് ഓണററി നിയമ ബിരുദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us