Today: 24 Jun 2017 GMT   Tell Your Friend
Advertisements
തുര്‍ക്കിക്കെതിരേ നെതര്‍ലന്‍ഡ്സിന്റെ യാത്രാ മുന്നറിയിപ്പ്
Photo #1 - Europe - Otta Nottathil - 14320174
ആംസ്ററര്‍ഡാം: തുര്‍ക്കിയിലേക്കു യാത്ര ചെയ്യുന്നതിനെതിരേ നെതര്‍ലന്‍ഡ്സ് സര്‍ക്കാര്‍ സ്വന്തം പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ജനഹിത പരിശോധനയുടെ പ്രചാരണാര്‍ഥം നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ തുര്‍ക്കി നടത്താനിരുന്ന റാലി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയാണ് ഇതിനു കാരണം. റാലിയില്‍ പങ്കെടുക്കാനെത്തിയ ഒരു മന്ത്രിയുടെ വിമാനത്തിന് ഡച്ച് അധികൃതര്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നിഷേധിക്കുകയും, മറ്റൊരു മന്ത്രിയെ റാലി നടക്കുന്ന സ്ഥലത്തേക്കു പോകാന്‍ അനുവദിക്കാതെ പോലീസ് എസ്കോര്‍ട്ടില്‍ ജര്‍മനിയിലേക്ക് നിര്‍ബന്ധിതമായി അയയ്ക്കുകയും ചെയ്തിരുന്നു.

ഡച്ച് നടപടി നാസി കാലഘട്ടത്തിലേതു പോലെയാണെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഇതിനോടു പ്രതികരിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡച്ച് സര്‍ക്കാരും ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടിച്ചിരുന്നു.

റാലി നിരോധിച്ച ജര്‍മനിക്കെതിരേയും ഉര്‍ദുഗാന്‍ സമാന ആരോപണമാണ് ഉന്നയിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നെതര്‍ന്‍ഡ്സിന്റേതിനു സമാനമായ പ്രതികരണവും നല്‍കിയിരുന്നു. ഇപ്പോള്‍, നെതര്‍ലന്‍ഡ്സിന് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കാനും മെര്‍ക്കല്‍ തയാറായി.
- dated 13 Mar 2017


Comments:
Keywords: Europe - Otta Nottathil - 14320174 Europe - Otta Nottathil - 14320174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24620174
തുര്‍ക്കിയിലെ വാട്ടര്‍ പാര്‍ക്കില്‍ അഞ്ച് പേര്‍ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24620173
ഇരട്ട പൗരത്വത്തിനായി പ്രവര്‍ത്തിക്കും: നോര്‍വീജിയന്‍സ് വേള്‍ഡ് വൈഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620172
എല്ലാ വൈദികരും സ്വവര്‍ഗ വിവാഹം നടത്തിക്കൊടുക്കണം: സ്വീഡിഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
23620176
ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
22620178
മാക്രോണ്‍ മന്ത്രിസഭയില്‍ നാലാമത്തെ രാജി Recent or Hot News
തുടര്‍ന്നു വായിക്കുക
22620177
2000 വര്‍ഷം മുന്‍പ് അവര്‍ ഇങ്ങനെയായിരുന്നു
തുടര്‍ന്നു വായിക്കുക
22620176
ബെല്‍ജിയത്തില്‍ ആക്രമണത്തിനു ശ്രമിച്ചത് മൊറോക്കോക്കാരന്‍, ലൈംഗിക അതിക്രമി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us