Today: 25 Jun 2018 GMT   Tell Your Friend
Advertisements
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പ്രതീക്ഷയില്ലാതെ ഇറ്റലിയിലെ അഭയാര്‍ഥികള്‍
Photo #1 - Europe - Otta Nottathil - 14320184

റോം: ഇറ്റലിയില്‍ മാര്‍ച്ച് നാലിനു നടന്ന തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തിയതോടെ ഇറ്റലിയിലെ അഭയാര്‍ഥികളുടെ ആശങ്ക വര്‍ധിച്ചു. അഭയാര്‍ഥികളെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടുമെന്നും, കടല്‍ കടന്നെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്നുമൊക്കെ വാഗ്ദാനം ചെയ്ത പാര്‍ട്ടികള്‍ തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്. ആര് സര്‍ക്കാര്‍ രൂപീകരിച്ചാലും അഭയാര്‍ഥികള്‍ക്കു രക്ഷയില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

2015ലെ ക്രിസ്മസിന് റോമിലെ ടിബര്‍ട്ടിന ട്രെയ്ന്‍ സ്റ്റേഷനടുത്തുള്ള താത്കാലിക താമസ സ്ഥലങ്ങളില്‍നിന്നു കുടിയിറക്കപ്പെട്ട അഭയാര്‍ഥികള്‍ ഇപ്പോള്‍ ടെന്റുകളിലാണ് താമസിക്കുന്നത്. ഇവിടെനിന്നും കുടിയറക്കപ്പെടുന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണിവര്‍ക്ക്. ഇതിനകം ഇരുപതു തവണയെങ്കിലും കുടിയറക്കപ്പെട്ട കഴിഞ്ഞെന്ന് ഇവിടെ താമസിക്കുന്നവര്‍ പറയുന്നു.

നിലവില്‍ ഏകദേശം 690,000 വിദേശ അഭയാര്‍ഥികള്‍ ഇറ്റലിയില്‍ താമസിക്കുന്നു എന്നാണ് ഏകദേശ കണക്ക്. ഇവരില്‍ ബഹൂഭൂരിപക്ഷവും സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നാണ്. 2013 മുതല്‍ ലിബിയന്‍ തീരത്തുനിന്ന് ബോട്ട് കയറി മെഡിറ്ററേനിയന്‍ കടല്‍ കടന്നെത്തിയവരാണ് ഇവരെല്ലാം. ഇവരില്‍ അഞ്ച് ലക്ഷം പേര്‍, അതായത് ഇറ്റലിയിലെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്നവര്‍ അനധികൃതമായാണ് രാജ്യത്തു തുടരുന്നതെന്നും കണക്ക്.
- dated 14 Mar 2018


Comments:
Keywords: Europe - Otta Nottathil - 14320184 Europe - Otta Nottathil - 14320184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us