Today: 18 Dec 2017 GMT   Tell Your Friend
Advertisements
വിദേശ സഹായം കിട്ടുന്ന എന്‍ജിഒകള്‍ക്ക് ഹംഗറിയില്‍ കടുത്ത നിയന്ത്രണം
Photo #1 - Europe - Otta Nottathil - 14620178

ബുഡാപെസ്ററ്: വിദേശ രാജ്യങ്ങളില്‍നിന്ന് ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ ഹംഗേറിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. വിവിധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ഇതില്‍ വീഴ്ച വരുത്തുന്ന സംഘടനകളുടെ അംഗീകാരം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

എന്നാല്‍, സ്വതന്ത്ര ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനും സംഘടനകളെ ചങ്ങലയ്ക്കിടാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍, വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകള്‍ പലതും രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ആരോപണം. അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഹിതകരമായ ഇടപെടലുകള്‍ നടത്തുന്നു എന്നും ഓര്‍ബന്‍.

24,000 യൂറോയിലധികം വിദേശ സഹായം പ്രതിവര്‍ഷം ലഭിക്കുന്ന സംഘടനകള്‍ ഇനി ഫോറിന്‍ സപ്പോര്‍ട്ടഡ് സംഘടനകളായി രജിസ്റ്റര്‍ ചെയ്യണം. ഉദാരവും തുറന്നതുമായ സമൂഹം എന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സോറോസ് പതിറ്റാണ്ടുകളായി നല്‍കിവരുന്ന സഹായം തടയുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി സ്ഥാപകനാണ് ഹംഗേറിയന്‍ വംശജനായ സോറോസ്.

ആശയപരമായ സംഘടനമാണ് വിക്ടര്‍ ഓര്‍ബനും സോറോസും തമ്മില്‍ നടക്കുന്നത്. ഉദാരീകരണത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് ഓര്‍ബന്‍. ഹംഗറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി അടച്ചുപൂട്ടാന്‍ വഴിയൊരുക്കുന്ന ബില്ലും ഹംഗേറിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.
- dated 13 Jun 2017


Comments:
Keywords: Europe - Otta Nottathil - 14620178 Europe - Otta Nottathil - 14620178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us