Today: 19 Aug 2017 GMT   Tell Your Friend
Advertisements
പര്‍ദ വിലക്കിന് യൂറോപ്യന്‍ കോടതിയുടെ അംഗീകാരം
Photo #1 - Europe - Otta Nottathil - 15320177
ലക്സംബര്‍ഗ്: തൊഴിലിടങ്ങളില്‍ ശിരോവസ്ത്രമുള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നത് വിലക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ നീതിന്യായ കോടതി.

അതേസമയം, തൊഴില്‍ നല്‍കുന്ന കമ്പനി മതചിഹ്നങ്ങള്‍ വിലക്കാത്ത സാഹചര്യത്തില്‍ കടയിലെത്തുന്നവര്‍ക്ക് തൊഴിലാളികളുടെ ശിരോവസ്ത്രം മാറ്റണമെന്ന് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം കുടിയേറ്റം മുഖ്യവിഷയമായി പ്രതിഫലിക്കുന്ന ഡച്ച് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ, ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ തൊഴില്‍നഷ്ടപ്പെട്ട രണ്ടു സ്ത്രീകള്‍ നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

ജോലിസ്ഥലത്ത് ഉടമസ്ഥന്‍ നടപ്പാക്കുന്ന തീരുമാനങ്ങളില്‍ വിവേചനപരമായി എന്തെങ്കിലും ഉണ്ടെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു. മതപരവും താത്ത്വികവും രാഷ്ട്രീയവുമായ ചിഹ്നങ്ങള്‍ വിലക്കുന്നതില്‍ വിവേചനമില്ലെന്നും കോടതി നിരീക്ഷിച്ചു.

അഭയാര്‍ഥി വിഷയം യൂറോപ്പിനെയാകെ അലട്ടുകയും നെതര്‍ലന്‍ഡ്സ് തെരഞ്ഞെടുപ്പില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെയാണ് കോടതിവിധി. സാമിറ അക്ബിതയാണ് ബെല്‍ജിയം കോടതിയെ സമീപിച്ചത്.ബെല്‍ജിയം കമ്പനിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു സാമിറ. ജോലിക്കു ചേര്‍ന്ന് മൂന്നുവര്‍ഷത്തിനുശേഷം സാമിറ ശിരോവസ്ത്രം ധരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപനത്തില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു.

മതചിഹ്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കമ്പനി നിയമം ലംഘിച്ചിരിക്കയാണ് സാമിറയെന്ന് അധികൃതര്‍ ആരോപിച്ചു. ഫ്രാന്‍സിലെ ഐ.ടി കമ്പനിയില്‍ ജോലിചെയ്തിരുന്ന അസ്മ ബോഗ്നാവോക്കും സമാന അനുഭവമുണ്ടായി. ശിരോവസ്ത്രം ധരിക്കുന്നത് ക്ളയിന്റുകള്‍ക്ക് പ്രശ്നമുണ്ടാക്കുമെന്ന നിബന്ധനയോടെയാണ് കമ്പനി ജോലി നല്‍കിയത്.
- dated 14 Mar 2017


Comments:
Keywords: Europe - Otta Nottathil - 15320177 Europe - Otta Nottathil - 15320177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
198201710
ബാഴ്സലോണ ആക്രമണം: ഇന്ത്യന്‍ നടി രക്ഷപെട്ടത് ഫ്രീസറിലൊളിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
19820178
നടുക്കമൊഴിയാതെ യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
19820174
ഫിന്‍ലാന്‍ഡില്‍ ആക്രമണം: 2 പേര്‍ മരിച്ചു, 5 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
attack_barcelona_indian_film_star
ബാഴ്സലോണ ഭീകരാക്രമണം: ഇന്ത്യന്‍ വംശജയായ നടിയും മകളും രക്ഷപെട്ടത് ഫ്രീസറില്‍ ഒളിച്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
18820179_barcelona
ബാഴ്സലോണ കൂട്ടക്കുരുതിയെ അംഗലാ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
~ ഭീകരരെ വധിച്ചു
~ കാറിടിച്ച് മലയാളിക്ക് പരുക്ക് തുടര്‍ന്നു വായിക്കുക
18820173
ഡോക്ടര്‍മാരുടെ ഫീസ് കുറയ്ക്കാന്‍ സ്വിസ് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
terror_attack_barcelona
ബാഴ്സിലോണയില്‍ ഭീകരാക്രമണം ; വാന്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; 13 മരണം ; ഐഎസ് ഉത്തരവാദിത്തമേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us