Today: 24 Jul 2017 GMT   Tell Your Friend
Advertisements
അഭയാര്‍ഥിക്കടത്ത് തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ജര്‍മനിയും ഇറ്റലിയും
Photo #1 - Europe - Otta Nottathil - 15520173
ബര്‍ലിന്‍: അഭയാര്‍ഥിക്കടത്ത് തടയാന്‍ ലിബിയന്‍ അതിര്‍ത്തിയില്‍ യൂറോപ്യന്‍ യൂണിയന്റെ സജീവമായ ഇടപെടല്‍ ഉറപ്പാക്കണമെന്നു ജര്‍മനിയും ഇറ്റലിയും ആവശ്യപ്പെട്ടു. ലിബിയ ~ നൈജര്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയാല്‍ കടല്‍ കടന്ന് യൂറോപ്പിലെത്താനുള്ള ശ്രമങ്ങള്‍ തടയാനാകുമെന്നും വിലയിരുത്തല്‍.

ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറും ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാര്‍ക്കോ മിനിറ്റിയും ചേര്‍ന്നാണ് ഈ ആവശ്യമുന്നയിക്കുന്ന കത്ത് യൂറോപ്യന്‍ കമ്മിഷനു നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മധ്യം വരെ 42,500 അഭയാര്‍ഥികള്‍ ആഫ്രിക്കയില്‍നിന്നു കടല്‍ കടന്നെത്തിയതായാണ് ഇറ്റലിയുടെ കണക്ക്. ഇവരില്‍ 97 ശതമാനം പേരും ബോട്ടുകളില്‍ കയറിയിരിക്കുന്നത് ലിബിയന്‍ തീരത്തുനിന്നാണെന്നും വ്യക്തമാണ്.

ഇവരെല്ലാവരും ലിബിയന്‍ പൗരന്‍മാരല്ല. നൈജര്‍ വഴി ലിബിയയിലെത്തി അവിടെനിന്നു ബോട്ട് കയറുകയാണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ചെയ്യുന്നത്. അതിനാലാണ് നൈജര്‍ ~ ലിബിയ അതിര്‍ത്തിയില്‍ ഇടപെടല്‍ ആവശ്യപ്പെടുന്നത്.

അനധികൃത കുടിയേറ്റം തടയുന്നതിന് ലിബിയന്‍ അധികൃതര്‍ക്ക് സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
- dated 14 May 2017


Comments:
Keywords: Europe - Otta Nottathil - 15520173 Europe - Otta Nottathil - 15520173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
247201710
ദാലിയുടെ മൃതദേഹം പുറത്തെടുത്തു; 28 വര്‍ഷത്തിനിപ്പുറവും കേടുപറ്റാതെ മീശ Recent or Hot News
തുടര്‍ന്നു വായിക്കുക
24720174
പോളണ്ടിന്റെ കോടതി പരിഷ്കരണത്തിന് ഹംഗറിയുടെ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
24720171
മാക്രോണിന്റെ ജനപ്രീതി ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
227201710
തുര്‍ക്കിയിലും ഗ്രീസിലും ഭൂകമ്പം; രണ്ടു പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21720174
റിട്ടയര്‍ ചെയ്യാന്‍ പറ്റിയ രാജ്യം നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
20720175
ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു മാക്രോണിന് രൂക്ഷ വിമര്‍ശനം
മാക്രോണിന് രൂക്ഷ വിമര്‍ശനം തുടര്‍ന്നു വായിക്കുക
20720173
മനുഷ്യാവകാശ പ്രവര്‍ത്തകന്റെ അറസ്ററ്: ജര്‍മനി തുര്‍ക്കി അംബാസഡറെ വിളിച്ചുവരുത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us