Today: 13 Dec 2018 GMT   Tell Your Friend
Advertisements
കൊലയാളിയെന്നു പേരു വീണിട്ടും കുലുങ്ങാതെ അസാദ്
Photo #1 - Europe - Otta Nottathil - 164201810
ഡമസ്കസ്: സ്വന്തം ജനതയ്ക്കു മേല്‍ രാസായുധം പ്രയോഗിച്ച സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെ കൊലയാളിയെന്നാണിപ്പോള്‍ ലോകം മുഴുവന്‍ വിളിക്കുന്നത്. സ്ഥാനമൊഴിയാനുള്ള സമ്മര്‍ദത്തെ ഇയാള്‍ സമര്‍ഥമായി അതിജീവിച്ചു പോരുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി ഏഴു വര്‍ഷം പിന്നിടുമ്പോഴും അസദിന്റെ കസേരയ്ക്ക് ഇളക്കമില്ല. ഡമസ്കസിലെയും അലപ്പോയിലെയും വിമത ശക്തി കേന്ദ്രങ്ങള്‍ തിരിച്ചു പിടിച്ച് ബാഷറിന്റെ സൈന്യം കരുത്തു കാട്ടുകയും ചെയ്യുന്നു. ഇനി യുഎസും ബ്രിട്ടനും ഫ്രാന്‍സും നടത്തുന്ന ആക്രമണങ്ങളെ അസദ് എങ്ങനെ അതിജീവിക്കുമെന്നാണ് കാണാനുള്ളത്.

2012 മധ്യം വരെ സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ കണക്കെടുപ്പില്‍ വിമതരായിരുന്നു വിജയികള്‍. സെന്‍ട്രല്‍ ഡമസ്കസില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പ്രതിരോധമന്ത്രിയും ബാഷറിന്റെ സഹോദരീഭര്‍ത്താവുമായ ആസിഫ് ഷൗക്കത്തുള്‍പ്പെടെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയുണ്ടായി. വിമതരുടെ വിജയം അന്തിമഘട്ടത്തോടടുക്കുന്ന സമയം. അപ്പോഴാണ് ബാഷര്‍ ഭരണകൂടത്തിന് പിന്തുണയുമായി ഇറാന്‍ രംഗത്തുവരുന്നത്. സിറിയന്‍ സൈനികര്‍ക്ക് വിദഗ്ധപരിശീലനം നല്‍കാന്‍ ഇറാന്‍ സൈനികരെ അയച്ചു. കരയുദ്ധത്തിലായിരുന്നു ഇറാന്‍െറ ശ്രദ്ധ. പിന്നീട് 2015ല്‍ വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം തുടങ്ങിയതോടെ ബാഷറിനു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. അലപ്പോ ആയിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. റഷ്യന്‍ പിന്തുണയോടെ നിരന്തരമായ ആക്രമണങ്ങളിലൂടെ വിമതരെ അലപ്പോയില്‍ നിന്ന് ഓടിച്ചു. കിഴക്കന്‍ ഗൂതയായിരുന്നു അടുത്ത ഘട്ടം. സൈനികനീക്കം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്.

പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും ബാഷറിന് സ്വന്തം രാജ്യത്തുള്ളവര്‍ പിന്തുണ നല്‍കി. അദ്ദേഹത്തിന്‍െറ അലവി സമുദായക്കാരായിരുന്നു പിന്തുണച്ചവരില്‍ കൂടുതലും. ബാഷറിന്റെ ഭരണകാലത്ത് സാമ്പത്തികസുസ്ഥിരത നേടിയ സുന്നിവിഭാഗക്കാരും തള്ളിപ്പറഞ്ഞില്ല.

ആഭ്യന്തരയുദ്ധത്തിന്‍െറ ആദ്യഘട്ടത്തില്‍ ഫ്രീ സിറിയന്‍ ആര്‍മി എന്ന പേരില്‍ വിമതര്‍ ഒന്നിച്ചു നില്‍ക്കുന്നതാണ് കണ്ടത്. പിന്നീടവ പല സംഘങ്ങളായി ശിഥിലമാകാന്‍ തുടങ്ങി. അതിനിടയിലാണ് ഐ.എസ് തീവ്രവാദികളുടെ രംഗപ്രവേശം. റഖ പോലുള്ള തന്ത്രപ്രധാന മേഖലകള്‍ വിമതരില്‍ നിന്ന് ഐ.എസ് പിടിച്ചെടുത്തു. ഐ.എസിനെ തുരത്തിയെങ്കിലും റഖയിലെ ഏതാനും മേഖലകള്‍ മാത്രമേ വിമതര്‍ക്ക് തിരിച്ചുപിടിക്കാനായുള്ളൂ. അവശേഷിക്കുന്നത് കുര്‍ദുകളും സിറിയന്‍ സര്‍ക്കാറും കൈവശം വെച്ചു.

തുര്‍ക്കി, സൗദി പോലുള്ള രാജ്യങ്ങള്‍ തത്ത്വത്തില്‍ ബാഷറിനെ എതിര്‍ത്തെങ്കിലും ഒരിക്കലും വെല്ലുവിളി ഉയര്‍ത്തിയില്ല. വിമതര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും യു.എസ് സൈനികനടപടിയില്‍ നിന്ന് അകലം പാലിച്ചു പോരുകയായിരുന്നു ഇതുവരെ. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ പതനം എളുപ്പമായത് യു.എസിന്‍െറ പിന്തുണയോടെയായിരുന്നു. അതുപോലെ സിറിയയിലും സാധ്യമാകുമെന്നാണ് കരുതിയത്. ആയുധങ്ങള്‍ വന്‍തോതില്‍ ലഭിച്ചിട്ടും സിറിയന്‍ സര്‍ക്കാറിന്‍െറ വ്യോമാക്രമണങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞില്ല. ഐ.എസ് ഭീകരരുടെ കൈകളിലെത്തുമെന്ന് ഭയന്ന് യു.എസ് ആയുധകൈമാറ്റത്തിന് മുതിര്‍ന്നില്ല. യുദ്ധം മുറുകിയതോടെ പടിഞ്ഞാറന്‍രാജ്യങ്ങള്‍ ബാഷറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം മറക്കുകയും ചെയ്തു.

എന്നാല്‍, രണ്ടാം വട്ടവും സ്വന്തം ജനതയ്ക്കു മേല്‍ നടത്തിയ രാസായുധ പ്രയോഗത്തിലൂടെ ബാഷര്‍ താനിരുന്ന കൊമ്പു തന്നെ മുറിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതോടെ സ്വന്തം രാജ്യത്തും ഇയാള്‍ക്ക് ജനപിന്തുണ കുറയുന്നുവെന്നാണ് വിലയിരുത്തല്‍.
- dated 15 Apr 2018


Comments:
Keywords: Europe - Otta Nottathil - 164201810 Europe - Otta Nottathil - 164201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
1112201804euthansia
ദയാവധം നടപ്പാക്കാന്‍ വോളന്റിയര്‍മാരില്ല; വെയ്റ്റിങ് ലിസ്റ്റ് നീളുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us