Today: 24 Apr 2018 GMT   Tell Your Friend
Advertisements
യൂറോസോണ്‍ പുനനഃസംഘടന: മാക്രോണിനോട് യൂണിയന് എതിര്‍പ്പ്
Photo #1 - Europe - Otta Nottathil - 16520177
ബ്രസല്‍സ്: യൂറോസോണിന് കൂടുതല്‍ പരമാധികാരം ഉറപ്പാക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായ പ്രകടനത്തോട് യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഴാങ് ക്ളോദ് ജങ്കര്‍ക്ക് എതിര്‍പ്പ്.

യൂറോപ്യന്‍ യൂണിയന്റെ സ്ഥാപനത്തിന് അടിസ്ഥാനമായ ഉടമ്പടിയില്‍ തന്നെ മാറ്റം വരുത്താതെ മാക്രോണ്‍ പറയുന്ന തരത്തിലുള്ള ഭേദഗതികള്‍ സാധ്യമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഉടമ്പടികളില്‍ അടക്കം യൂണിയനില്‍ ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നാണ് ജര്‍മന്‍ സന്ദര്‍ശനത്തില്‍ മാക്രോണ്‍ വ്യക്തമാക്കിയത്.

യൂറോസോണിനു മാത്രമായി പ്രത്യേകം പാര്‍ലമെന്റും ധനമന്ത്രിയും ബജറ്റും വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശത്തോടാണ് ജങ്കര്‍ പ്രതികരിച്ചിരിക്കുന്നത്. 28 അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാതെ ഉടമ്പടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ജങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പ് നേരിടുന്ന പ്രതിസന്ധികള്‍ കണക്കിലെടുക്കുമ്പോള്‍, ഉടമ്പടികളില്‍ മാറ്റം വരുത്തുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്നാണ് ജര്‍മന്‍ വിദേശ മന്ത്രാലയ വക്താവ് മാര്‍ട്ടിന്‍ ഷേഫര്‍ അഭിപ്രായപ്പെട്ടത്.
- dated 15 May 2017


Comments:
Keywords: Europe - Otta Nottathil - 16520177 Europe - Otta Nottathil - 16520177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
244201810
പാരിസ് ആക്രമണക്കേസിലെ പ്രതിക്ക് 20 വര്‍ഷം തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24420189
ആപ്പിള്‍ കൈയില്‍ വച്ച യുവതിക്ക് 500 ഡോളര്‍ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
24420185
മുഖംമൂടി ധരിച്ച ലുക്കീമിയ രോഗിയെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
24420182
പാവപ്പെട്ടവര്‍ക്ക് മാര്‍പാപ്പയുടെ ഐസ്ക്രീം വിതരണം Recent or Hot News
തുടര്‍ന്നു വായിക്കുക
22420188
സ്പെയ്നിലെ ബാസ്ക് വിമതര്‍ മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22420186
3000 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പശുവിന്റെ തലയോട്ടി കണ്ടെത്തി
തുടര്‍ന്നു വായിക്കുക
22420185
ബിറ്റ് കോയിന്‍ തട്ടിപ്പ്: പ്രധാനമന്ത്രിയുടെ വിമാനത്തില്‍ പ്രതി രക്ഷപെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us