Today: 20 Nov 2019 GMT   Tell Your Friend
Advertisements
നോട്രഡാം ആക്രമണ ഗൂഢാലോചന: രണ്ടു സ്ത്രീകള്‍ക്ക് തടവ്
Photo #1 - Europe - Otta Nottathil - 171020197notredame

പാരീസ്: ഫ്രാന്‍സിലെ പ്രശസ്തമായ നോട്ടര്‍ ഡാം കതീഡ്രല്‍ ആക്രമിക്കാന്‍ പദ്ധതി തയാറാക്കിയ രണ്ട് വനിതാ തീവ്രവാദികള്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. 2016 നവംബര്‍ നാലിന് നഗരഹൃദയത്തിലുള്ള കത്രീഡലില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഈനെസ് മദനി(22), ഓര്‍നെല്ല ഗില്ലിഗ്മാന്‍ (42) എന്നിവര്‍ക്കാണ് ശിക്ഷ.

ഈനെസിന് 30 വര്‍ഷത്തെ തടവും ഓര്‍സെല്ലക്ക് 25 വര്‍ഷത്തെ തടവുമാണ് വിധിച്ചത്. ഫ്രാന്‍സിന്‍െറ ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതാ തീവ്രവാദികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന റാഷിദ് കാസിമിന്‍െറ നിര്‍ദേശപ്രകാരം കത്രിഡലില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. അഞ്ചംഗ വനിതാ തീവ്രവാദി സംഘമാണ് ആക്രമണത്തിനു ഗൂഢാലോചന നടത്തിയത്. നോട്ടര്‍ ഡാം കതീഡ്രലില്‍ ഗ്യാസ് സിലിണ്ടറുകളുമായി എത്തിച്ച് കാര്‍ കത്തിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം.

എന്നാല്‍ സംശയാസ്ദമായ രീതിയില്‍ കണ്ടെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ സംഘത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഈനെല്ല മദനിക്ക് കാലില്‍ പരിക്കേറ്റിരുന്നു. അറസ്റ്റിലായ സാറാ ഹേര്‍വെറ്റ്, അമല്‍ സാകോവ്, സാമിയ ചലേല്‍ എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. സാറാ ഹേര്‍വെറ്റ്, അമല്‍ സാകോവ് എന്നിവര്‍ക്ക് 20 വര്‍ഷത്തെ തടവും ഈനെല്ല മദനിയെ സഹായിച്ചുവെന്ന കുറ്റത്തിന് സാമിയ ചലേലിന് അഞ്ചു വര്‍ഷം തടവുമാണ് വിധിച്ചത്.
- dated 17 Oct 2019


Comments:
Keywords: Europe - Otta Nottathil - 171020197notredame Europe - Otta Nottathil - 171020197notredame,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120198pope
മാര്‍പാപ്പയുടെ തായ്ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201120196hitler
ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷനാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120194denmark
ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120193swiss
വിദഗ്ധ തൊഴിലാളികള്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
191120198venice
വെനീസിലുണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം Recent or Hot News
തുടര്‍ന്നു വായിക്കുക
191120194nurses
ഡെന്‍മാര്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത് 1000 നഴ്സുമാരെ, നഷ്ടപ്പെട്ടത് 500 പേരെ!
തുടര്‍ന്നു വായിക്കുക
191120193swiss
വിദേശത്ത് താമസിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us