Today: 21 Jan 2019 GMT   Tell Your Friend
Advertisements
ഇസ്രയേലിനെതിരേ കടുത്ത നടപടികളുമായി തുര്‍ക്കി
Photo #1 - Europe - Otta Nottathil - 17520189

അങ്കാറ: ഗസ്സയില്‍ ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട ഇസ്രായേല്‍ നടപടിക്കെതിരെ പ്രതിഷേധ നീക്കങ്ങളുമായി തുര്‍ക്കി. ഇസ്രായേല്‍ അംബാസഡറോടും ഇസ്തംബൂളിലെ കോണ്‍സല്‍ ജനറലിനോടും രാജ്യംവിടാന്‍ നിര്‍ദേശം നല്‍കിയ തുര്‍ക്കി ഇസ്രായേലിലെയും അമേരിക്കയിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തു.

വാഷിങ്ടണ്‍ ഡി.സിയിലെയും തെല്‍അവീവിലെയും അംബാസഡര്‍മാരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി തിരിച്ചുവിളിക്കുകയാണെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി ബാകിര്‍ ബോസ്ദാഗ് ആണ് അറിയിച്ചത്.

ആക്രമണത്തിനിരയായ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കി രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടിയന്തരമായി ഐക്യരാഷ്ട്ര പൊതുസഭ ചേരണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടതായി ബോസ്ദാഗ് പറഞ്ഞു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ യോഗവും അടിയന്തരമായി ചേരണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗം വെള്ളിയാഴ്ചയുണ്ടാവുമെന്നാണ് സൂചന.

തുര്‍ക്കിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇസ്രായേല്‍ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇസ്രായേലിന്‍െറ വിവേചനരഹിതമായ ആക്രമണം കണക്കിലെടുത്ത് അംബാസഡര്‍ സിസ എന്‍ഗോംബാനെയെ അടിയന്തരമായി തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു എന്നാണ് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍െറ പ്രസ്താവന. പ്രകോപനമായ രീതിയില്‍ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെതിരെ സമാധാനപൂര്‍ണമായ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രസ്താവന വ്യക്തമാക്കി.

എംബസി മാറ്റല്‍ അരങ്ങേറിയ ഞായറാഴ്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം 60 പേര്‍ കൊല്ലപ്പെടുകയും 2700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഇസ്രായേലിലെ യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയ ചടങ്ങില്‍ നാല് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് അവിടങ്ങളിലെ തങ്ങളുടെ അംബാസഡര്‍മാരെ ഫലസ്തീന്‍ തിരിച്ചുവിളിച്ചു. റുമേനിയ, ചെക് റിപ്പബ്ളിക്, ഹംഗറി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരെയാണ് തിരിച്ചുവിളിച്ചത്. ഞായറാഴ്ച നടന്ന എംബസി മാറ്റ ചടങ്ങില്‍ ഈ നാലു രാജ്യങ്ങളുടെയും ഇസ്രായേല്‍ അംബാസഡര്‍മാര്‍ പങ്കെടുത്തിരുന്നു.
- dated 17 May 2018


Comments:
Keywords: Europe - Otta Nottathil - 17520189 Europe - Otta Nottathil - 17520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_excellency_award_2019
കേരള റീ ബില്‍ഡ് എക്സെലന്‍സി അവാര്‍ഡ് 2019 Recent or Hot News
തുടര്‍ന്നു വായിക്കുക
21120192treaty
ബ്രെക്സിറ്റ് ഭീഷണി: ഫ്രാന്‍സും ജര്‍മനിയും കരാറിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
20120198paris
ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120197predecessor
മനുഷ്യന്റെ ഒരു പൂര്‍വികനെക്കൂടി തിരിച്ചറിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us