Today: 16 Oct 2019 GMT   Tell Your Friend
Advertisements
ആഴ്ചയില്‍ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി
Photo #1 - Europe - Otta Nottathil - 17920195den
കോപ്പന്‍ഹേഗന്‍: ശനി, ഞായര്‍ ദിവസങ്ങള്‍ക്കു പുറമേ എല്ലാ വെള്ളിയാഴ്ചകളും ഓഫിസ് അവധി പ്രഖ്യാപിച്ച് ഡെന്‍മാര്‍ക്കിലെ ഒരു മുനിസിപ്പാലിറ്റി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള സീലാന്‍ഡ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കാണ് ആഴ്ചയില്‍ മൂന്നു ദിവസം അവധി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുന്നൂറോളം ജീവനക്കാരാണ് മുനിസിപ്പാലിറ്റിക്കുള്ളത്. മൂന്നു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ അവധി സമ്പ്രദായം നടപ്പാക്കുന്നത്. അതേസമയം, ഓഫിസ് സമയം അല്ലാത്തപ്പോഴും അവധി ദിവസങ്ങളിലും ഓഫിസിനു പുറത്ത് പൊതുജനങ്ങള്‍ക്ക് ജീവനക്കാരുമായി ആശയ വിനിമയം നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് കൂടുതല്‍ അവധി ദിവസങ്ങള്‍ നല്‍കുന്നതിനൊപ്പം മുനിസിപ്പാലിറ്റിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഓഫിസ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ പ്രവര്‍ത്തന സമയം 12 മണിക്കൂറായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും പ്രവര്‍ത്തനം.
- dated 16 Sep 2019


Comments:
Keywords: Europe - Otta Nottathil - 17920195den Europe - Otta Nottathil - 17920195den,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us