Today: 06 Dec 2019 GMT   Tell Your Friend
Advertisements
സാന്താക്ളോസിന്റെ വാഹനത്തിന് നോര്‍വേയില്‍ കഷ്ടകാലം
Photo #1 - Europe - Otta Nottathil - 18201910rein

ഓസ്ളോ: സാന്താക്ളോസിന്റെ വാഹനം റെയ്ന്‍ ഡിയറാണെന്നാണ് സങ്കല്‍പ്പം. എന്നാല്‍, ഈ സ്വപ്ന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ് നോര്‍വേയില്‍. ഇവിടെ ഭക്ഷണം കിട്ടാതെ ഇരുന്നൂറിലധികം റെയിന്‍ ഡിയറുകളാണ് ചത്തൊടുങ്ങിയത്.

കാലാവസ്ഥ വ്യതിയാനവും അതിനെതുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവുമാണ് ഇത്രയും റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉത്തരധ്രുവത്തിലെ കലമാന്‍ വിഭാഗത്തില്‍പ്പെട്ട അപൂര്‍വ ജീവിവര്‍ഗമാണ് റെയിന്‍ഡിയറുകള്‍. ഇത്രയും റെയിന്‍ ഡിയറുകളെ ചത്തനിലയില്‍ കണ്ടെത്തിയത് ഭീതിയുണ്ടാക്കിയെന്നും കാലാവസ്ഥയിലെ മാറ്റങ്ങള്‍ എങ്ങനെ പ്രകൃതിയെ ബാധിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹാരണമാണ് ഈ സംഭവമെന്നും നോര്‍വീയന്‍ പോളാര്‍ ഇന്‍സ്ററിറ്റ്യൂട്ടിലെ ഗവേഷക ആഷ്ലിദ് ഓന്‍വിക് പെഡേഴ്സണ്‍ അഭിപ്രായപ്പെട്ടു.

ഡിസംബര്‍ മാസത്തില്‍ സ്വാല്‍ബാര്‍ഡില്‍ പെയ്ത കനത്ത മഴയാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. മഴയെതുടര്‍ന്ന് റെയിന്‍ഡിയറുകള്‍ക്ക് ഭക്ഷണം കിട്ടാന്‍ പ്രയാസമായി. ഇതാണ് കൂട്ടമരണത്തിനിടയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെറിയ കാലാവസ്ഥാ വ്യതിയാനം പോലും വന്യമൃഗങ്ങളെ എങ്ങനെ വലിയരീതിയില്‍ ബാധിക്കുമെന്നതിന്റെ ഉദാഹരണമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
- dated 31 Jul 2019


Comments:
Keywords: Europe - Otta Nottathil - 18201910rein Europe - Otta Nottathil - 18201910rein,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
61220195paris
യൂണിയന്‍ സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം Recent or Hot News
തുടര്‍ന്നു വായിക്കുക
61220194swiss
സ്വിസ് പൗരത്വത്തിന് പ്രതിവര്‍ഷം പതിനായിരം ഫ്രാങ്ക് മൂല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
61220193zug
കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സഗ്ഗും ബേസലും Recent or Hot News
ഏറ്റവും പിന്നില്‍ റോമും മിലാനും തുടര്‍ന്നു വായിക്കുക
nurse_found_death_dublin
അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
kpfs_swiss_new_off_b
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസര്‍ലന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
good_sheppered_int_school_italy
ഇറ്റലിയില്‍ ഗുഡ്ഷെപ്പേഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉത്ഘാടനം ഡിസംബര്‍ 15 ന്
തുടര്‍ന്നു വായിക്കുക
51220195hot
കടന്നു പോകുന്നത് ചരിത്രത്തിലെ ചൂടേറിയ പതിറ്റാണ്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us