Today: 27 Apr 2017 GMT   Tell Your Friend
Advertisements
ചരിത്രപരമായ വഴിത്തിരിവില്‍ തുര്‍ക്കി
Photo #1 - Europe - Otta Nottathil - 18420176

അങ്കാറ: ജനാധിപത്യ ഭരണക്രമത്തില്‍ തുര്‍ക്കിയുടെ സഞ്ചാരം ഇനി പുതിയ പാതയില്‍. പാര്‍ലമെന്‍ററി ഭരണക്രമത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് അനുകൂല വിധിയുണ്ടായതോടെ, രാജ്യം വരുംനാളുകളില്‍ പുത്തന്‍ ജനാധിപത്യപരീക്ഷണത്തിന്‍െറ വേദിയായി മാറും.

ഭരണഘടന ഭേദഗതിക്കായി ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ 51.3 ശതമാനം പേരും അനുകൂലമായാണ് പ്രതികരിച്ചത്. പ്രസിഡന്‍ഷ്യല്‍ ഭരണക്രമത്തിലേക്കുള്ള ചുവടുമാറ്റത്തിനായി 18 ഭരണഘടന ഭേദഗതികള്‍ക്കാണ് ഹിതപരിശോധനയിലൂടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രസിഡന്‍റിന് കൂടുതല്‍ അധികാരം അനുവദിക്കുന്നതായിരിക്കും ഈ മാറ്റം. 2019 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പോടെയായിരിക്കും ഇത് പ്രാബല്യത്തില്‍ വരുക. ഇതോടെ രാജ്യത്ത് പ്രധാനമന്ത്രി ഉണ്ടാകില്ല. പകരം, വൈസ് പ്രസിഡന്‍റിനെയും മന്ത്രിമാരെയും ഉന്നത ജഡ്ജിമാരെയുമെല്ലാം നിയമിക്കുക പ്രസിഡന്‍റായിരിക്കും.

പാര്‍ലമെന്‍റ് പിരിച്ചുവിടുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിനും പ്രസിഡന്‍റിന് അധികാരമുണ്ടാകും. 2019ലെ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, അദ്ദേഹത്തിന് പരമാവധി 2029 വരെ ഭരണത്തില്‍ തുടരാനും ഈ മാറ്റം വഴിയൊരുക്കും. സൈന്യത്തിന്‍െറ അധികാരം കുറക്കുന്നതുകൂടിയായിരിക്കും ഈ മാറ്റങ്ങളൊക്കെയും. പലപ്പോഴും സൈനിക അട്ടിമറിയുടെ നിഴലിലായിരുന്ന തുര്‍ക്കിക്ക് ഈ മാറ്റം ഗുണം ചെയ്യുമെങ്കിലും പ്രസിഡന്‍റ് അമിതാധികാരം പ്രയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

തുര്‍ക്കിയില്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള മാറ്റത്തിന് ജസ്ററിസ് ആന്‍ഡ് ഡെവലപ്െമന്‍റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ചുരുങ്ങിയത് പത്തു വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 2007ല്‍, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രീതി മാറ്റുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. പാര്‍ലമെന്‍റ് അംഗങ്ങള്‍ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റി ജനങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്ന സമ്പ്രദായം നിലവില്‍വന്നത് അങ്ങനെയാണ്. മൂന്നു വര്‍ഷത്തിനുശേഷം, സൈന്യത്തിന്‍െറ അധികാരം ദുര്‍ബലപ്പെടുത്തുന്ന നിയമ ഭേദഗതി കൊണ്ടുവന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഹിതപരിശോധന നടന്നത്. 1960നുശേഷം, തുര്‍ക്കിയില്‍ നാലു തവണ പട്ടാള അട്ടിമറി നടന്നിട്ടുണ്ട്. പട്ടാളത്തിന്‍െറ അമിതാധികാരം ചെറുക്കുന്നതിന് ഈ ഭേദഗതികള്‍ സഹായകമായിട്ടുണ്ട്.
- dated 17 Apr 2017


Comments:
Keywords: Europe - Otta Nottathil - 18420176 Europe - Otta Nottathil - 18420176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us