Today: 25 Sep 2017 GMT   Tell Your Friend
Advertisements
ഉര്‍ദുഗാനില്‍ പ്രതീക്ഷയര്‍പ്പിച്ച് തുര്‍ക്കി ജനത
Photo #1 - Europe - Otta Nottathil - 194201710

ഇസ്തംബൂള്‍: ഏകാധിപതി എന്ന വിശേഷണം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനു മേല്‍ ശക്തമായി വരുകയാണ്. എന്നാല്‍, തുര്‍ക്കി ജനതയ്ക്ക് ഭൂതകാലം പരിശോധിക്കുമ്പോല്‍ അദ്ദേഹം താരതമ്യേന കൂടുതല്‍ ജനാധിപത്യവാദിയാണ്. അതാണ് ഇപ്പോഴത്തെ ശക്തമായ ജനപിന്തുണയ്ക്ക് ഒരു പ്രധാന കാരണവും.

10 വര്‍ഷം മുമ്പ് തുര്‍ക്കി യൂനിവേഴ്സിറ്റികളില്‍ ശിരോവസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലായിരുന്നു. പാശ്ചാത്യ സമൂഹം ഏകാധിപതിയെന്നു വിശേഷിപ്പിക്കുന്ന റജബ് ത്വയ്യിബ് ഉര്‍ദുഗാെന്‍റ മുന്‍ഗാമികള്‍ തുര്‍ക്കിയെ മതേതര രാഷ്ട്രമാക്കുന്നതിന്‍െറ ഭാഗമായി നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ശേഷിപ്പുകളായിരുന്നു ഈ നിയമം. ഉര്‍ദുഗാന്‍ അധികാരത്തിലെത്തിയേതാടെ പതിയെ ഈ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. ശിരോവസ്ത്രത്തിന് 2008ല്‍ കാമ്പസുകളിലും 2013ല്‍ സിവില്‍ സര്‍വിസിലും അടുത്തിടെ സൈന്യത്തിലുമുണ്ടായിരുന്ന വിലക്കുകള്‍ മാറ്റി. ഉര്‍ദുഗാന്‍ ഏകാധിപതിയല്ല, ജനാധിപത്യവാദിയാണെന്നാണ് വിമര്‍ശകര്‍ക്ക് മെര്‍വ് അസ്ളന്‍ എന്ന 28കാരിയുടെ മറുപടി. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറുേമ്പാള്‍ മതസ്വാതന്ത്ര്യമുള്‍പ്പെടെ തുര്‍ക്കിയില്‍ ചില അവകാശങ്ങള്‍ കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്നും അസ്ളന്‍ പ്രത്യാശിക്കുന്നു.

ശിരോവസ്ത്ര വിലക്കിന്‍െറ ഇരയാണ് അസ്ളനും. ഉര്‍ദുഗാന്‍ വന്നതോടെ രാജ്യത്തുണ്ടായ മാറ്റങ്ങളും അവര്‍ അക്കമിട്ടു നിരത്തുന്നു. രാജ്യത്തിന്‍െറ മൊത്തം ഘടനതന്നെ മാറി. പുതിയ കെട്ടിടങ്ങളും റോഡുകളുമുണ്ടായി. ആധുനിക ചികിത്സസൗകര്യങ്ങളുള്ള ആശുപത്രികളുണ്ടായി. ജനങ്ങളുടെ ക്രയവിക്രയേശഷി വര്‍ധിച്ചു. ആരോഗ്യ മേഖല മെച്ചപ്പെട്ടു'' 45കാരനായ റിയല്‍ എസ്റേററ്റ് വ്യാപാരി സക്കിന്‍ ഒസ്ദമീര്‍ വിലയിരുത്തുന്നു. ഉര്‍ദുഗാന്‍ അധികാരത്തിലേറും മുമ്പ് 70 80 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ഇപ്പോഴത് ഒമ്പതു ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരം വിപുലീകരിക്കുന്നതോടെ തുര്‍ക്കി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രശ്നങ്ങള്‍ ഇല്ലാതാകുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

പാശ്ചാത്യലോകം ഏകാധിപതിയെന്ന മുദ്ര ചാര്‍ത്തിക്കൊടുക്കുേമ്പാള്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്‍െറ ജനപ്രീതി വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലെ പട്ടാള അട്ടിമറി ശ്രമത്തില്‍ ആ പിന്തുണ ലോകം കണ്ടതാണ്. മറ്റേതൊരു ഭരണാധികാരിക്കു ലഭിക്കും ഇത്തരമൊരു ജനപിന്തുണ? തുര്‍ക്കിയുമായുള്ള യൂറോപ്പിന്‍െറ കലഹങ്ങള്‍ക്കുള്ള മറുപടിയും കൂടിയായിരുന്നു ഈ ജനപിന്തുണ. അതായത് ഉര്‍ദുഗാെന്‍റ ദേശീയവാദമാണ് അദ്ദേഹത്തെ ജനകീയനാക്കിയതും. യൂറോപ്യന്‍ യൂനിയന്‍ ഹിതപരിശോധനയെ അനുകൂലിക്കരുതെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ ഉര്‍ദുഗാന് വോട്ടു ചെയ്തതെന്ന് 60കാരനായ തൊഴിലാളി യൂസുഫ് പാര്‍ലിയാന്‍ വ്യക്തമാക്കുന്നു.

കുര്‍ദിഷ് വിഭാഗങ്ങള്‍ക്കിടയിലുള്ള ന്യൂനപക്ഷത്തിന്‍െറ പിന്തുണയും ഉര്‍ദുഗാന് ലഭിക്കുന്നുവെന്നതും കാണാതിരുന്നുകൂടാ. തെക്കുകിഴക്കന്‍ മേഖലകള്‍ എതിരെേ വാട്ടുചെയ്തപ്പോള്‍ മുമ്പത്തെ അപേക്ഷിച്ച് എതിര്‍ക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസം പ്രകടമായിരുന്നത് ഉദാഹരണമായി സിര്‍നാക് പ്രവിശ്യയില്‍ 71.7 ശതമാനം പേര്‍ ഹിതപരിശോധനയെ എതിര്‍ത്തു. 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ 83.7 ശതമാനമായിരുന്നു ഉര്‍ദുഗാെനതിരെ വോട്ടുചെയ്തത്. ''കുര്‍ദുകള്‍ക്ക് വേണ്ടത് സ്ഥിരതയും സമാധാനവും തൊഴിലുമാണ്. അത്തരമൊരവസ്ഥ സംജാതമായാല്‍ എതിര്‍പ്പുകള്‍ ഇല്ലാതാകും'' ദൈര്‍ ബകിറിലെ ബിസിനസുകാരനായ അലാറ്റിന്‍ പാര്‍ലക് അഭിപ്രായപ്പെട്ടു.
- dated 19 Apr 2017


Comments:
Keywords: Europe - Otta Nottathil - 194201710 Europe - Otta Nottathil - 194201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us