Today: 26 Jun 2017 GMT   Tell Your Friend
Advertisements
മഹാ ഭൂരിപക്ഷവുമായി മാക്രോണ്‍
Photo #1 - Europe - Otta Nottathil - 19620172
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍ മാര്‍ഷെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം. 577 സീറ്റുള്ള പാര്‍ലമെന്റില്‍, അവസാന വട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാക്രോണിന്റെ പാര്‍ട്ടി മുന്നൂറിലേറെ സീറ്റ് നേടിക്കഴിഞ്ഞു.

എന്നാല്‍, അഭിപ്രായ വോട്ടെടുപ്പുകളില്‍ പ്രവചിക്കപ്പെട്ട അത്ര ഭൂരിപക്ഷം നേടാന്‍ പാര്‍ട്ടിക്കു സാധിച്ചില്ല. പോളിങ് ശതമാനം 2012ലേതിനെക്കാള്‍ കുറവുമായിരുന്നു. 42% പേര്‍ മാത്രമാണ് ഇന്നലെ നടന്ന രണ്ടാം ഘട്ടം പോളിങ്ങില്‍ വോട്ട് രേഖപ്പെടുത്തിയത്.

ഒരു വര്‍ഷം മുന്‍പ് മാത്രം രൂപീകരിക്കപ്പെട്ട പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളില്‍ പകുതിയോളം പേര്‍ യാതൊരു രാഷ്ട്രീയ പരിചയവുമില്ലാത്തവരാണ്. മുഖ്യധാരാ പാര്‍ട്ടികളെല്ലാം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കേവല ഭൂരിപക്ഷം തന്നെ മാക്രോണിന് പാര്‍ലമെന്റില്‍ വ്യക്തമായ ആധിപത്യം നല്‍കുമെന്നുറപ്പാണ്.

289 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കണ്‍സര്‍വേറ്റീവ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും കൂടി 130 സീറ്റ് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇത് 200 ആയിരുന്നു. കഴിഞ്ഞ ടേമില്‍ ഭരണം നടത്തിയ സോഷ്യലിസ്റ്റുകള്‍ 50 സീറ്റിനു താഴേക്ക് ചുരുങ്ങി. അവരുടെ എക്കാലത്തെയും മോശം പ്രകടനമാണിത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ മുഖ്യ എതിരാളിയായിരുന്ന മരിന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രന്റിനു നേടാനായത് വെറും എട്ട് സീറ്റ്. അവര്‍ പ്രതീക്ഷിച്ചിരുന്നതോ, പതിനഞ്ചു മാത്രവും. മാക്രോണിന് പാര്‍ലമെന്റില്‍ വലിയ ഭൂരപക്ഷമുണ്ടെന്നു വച്ച്, അദ്ദേഹത്തിന്റെ ആശയത്തെ ഫ്രഞ്ച് ജനതയില്‍ ഭൂരിപക്ഷം പിന്തുണയ്ക്കുന്നു എന്നര്‍ഥമില്ലെന്ന് ലെ പെന്നിന്റെ പ്രതികരണം.
- dated 18 Jun 2017


Comments:
Keywords: Europe - Otta Nottathil - 19620172 Europe - Otta Nottathil - 19620172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26620173
തുര്‍ക്കിയില്‍ സ്വവര്‍ഗപ്രേമികളുടെ റാലി പോലീസ് തടഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
26620171
വിവാഹമോചനവും പുനര്‍വിവാഹവും: നിലപാട് വ്യക്തമാക്കാന്‍ മാര്‍പാപ്പയ്ക്കു മേല്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
24620174
തുര്‍ക്കിയിലെ വാട്ടര്‍ പാര്‍ക്കില്‍ അഞ്ച് പേര്‍ വെള്ളത്തില്‍ നിന്നു ഷോക്കേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
24620173
ഇരട്ട പൗരത്വത്തിനായി പ്രവര്‍ത്തിക്കും: നോര്‍വീജിയന്‍സ് വേള്‍ഡ് വൈഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
24620172
എല്ലാ വൈദികരും സ്വവര്‍ഗ വിവാഹം നടത്തിക്കൊടുക്കണം: സ്വീഡിഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
23620176
ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തമാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
22620178
മാക്രോണ്‍ മന്ത്രിസഭയില്‍ നാലാമത്തെ രാജി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us