Today: 25 May 2017 GMT   Tell Your Friend
Advertisements
അസാഞ്ചിനെതിരായ ബലാത്സംഗ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു
Photo #1 - Europe - Otta Nottathil - 20520178

സ്റേറാക്ക്ഹോം: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സ്വീഡന്‍ തീരുമാനിച്ചു. ഇതേതുടര്‍ന്ന് അസാന്‍ജിനെതിരായ അറസ്റ്റ് വാറന്‍റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മരിയാനെ നി സ്റ്റോക്ഹോം ജില്ല കോടതിയില്‍ ഹരജി നല്‍കി.

ഏഴു വര്‍ഷം നീണ്ട നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്. 2012 മുതല്‍ ലണ്ടനിലെ എക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് 45കാരനായ അസാന്‍ജ്. ചിരിച്ചുകൊണ്ടണ്ടിരിക്കുന്ന തന്‍െറ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് വാര്‍ത്തകളോട് അസാന്‍ജ് പ്രതികരിച്ചത്.

നാടുകടത്തല്‍ ഭീഷണി ഒഴിഞ്ഞതിനെ തുടര്‍ന്ന് അസാന്‍ജിന് ഇനി എക്വഡോര്‍ എംബസിയില്‍നിന്നു പുറത്തിറങ്ങാം. എന്നാല്‍, യു.എസിലേക്കു നാടുകടത്തില്ലെന്ന് ഉറപ്പുകിട്ടിയാലേ എംബസിയില്‍നിന്നു പുറത്തിറങ്ങൂവെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു. പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ അസാന്‍ജിന് എക്വഡോര്‍ എംബസിയില്‍നിന്ന് പുറത്തിറങ്ങാമെന്ന് ലണ്ടന്‍ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ജാമ്യ നിബന്ധനകള്‍ ലംഘിച്ച് എംബസിയില്‍ അഭയം തേടിയതിനാല്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ടെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. നൂറുകണക്കിന് യു.എസ് സൈനികനയതന്ത്ര രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസിലും വിചാരണ നേരിടുകയാണ് അസാന്‍ജ്. അതിനാല്‍ ഏതുനിമിഷവും തന്നെ സ്വീഡന്‍, യു.എസ് സര്‍ക്കാറിന് കൈമാറുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് നടത്തിയ സൈനിക നീക്കങ്ങളുടെ രേഖകളും ചോര്‍ത്തിയതില്‍ പെടുന്നു.

എത്രയും പെട്ടെന്ന് അസാന്‍ജ് എക്വഡോര്‍ എംബസി വിടുമെന്ന് വിക്കിലീക്സ് അറിയിച്ചിരുന്നെങ്കിലും മറ്റു കേസുകളില്‍ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നതിനാല്‍ അത് സാധ്യമാകില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. കേസ് വിചാരണവേളകളില്‍ ഹാജരാകാതിരുന്നതിന് പിഴയൊടുക്കേണ്ടിയും വരും.

2010ലാണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി വിക്കിലീക്സ് വളന്‍റിയര്‍മാരായ രണ്ടു സ്ത്രീകള്‍ രംഗത്തുവരുന്നത്. സ്റ്റോക്ഹോമില്‍ പ്രഭാഷണത്തിനു വന്ന അസാന്‍ജ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ച അസാന്‍ജ് ആരോപണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ഉഭയകക്ഷി പ്രകാരമാണ് ബന്ധം പുലര്‍ത്തിയതെന്നും വ്യക്തമാക്കുകയുണ്ടായി.
- dated 19 May 2017


Comments:
Keywords: Europe - Otta Nottathil - 20520178 Europe - Otta Nottathil - 20520178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us