Today: 28 Feb 2020 GMT   Tell Your Friend
Advertisements
ഐഎസ് പ്രവര്‍ത്തകയെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിഷേധിച്ച് നോര്‍വേയില്‍ വലതുപക്ഷം ഭരണ മുന്നണി വിട്ടു
Photo #1 - Europe - Otta Nottathil - 21120193norway

ഓസ്ളോ: ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്നു എന്നു സംശയിക്കപ്പെടുന്ന യുവതിയെയും അവരുടെ രണ്ടു കുട്ടികളെയും സിറിയയില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രോഗ്രസ് പാര്‍ട്ടി ഭരണ മുന്നണി വിട്ടു.

ഇക്കാര്യം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണ് സര്‍ക്കാരില്‍ നിന്നു പിന്‍മാറുന്നതെന്ന് വലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് സിവ് ജെന്‍സെന്‍ പറഞ്ഞു. രാജ്യത്തിന്റെ ധനമന്ത്രി സ്ഥാനവും ജെന്‍സെന്‍ രാജിവച്ചു.

എന്നാല്‍, തന്റെ സെന്റര്‍~റൈറ്റ് സഖ്യം ന്യൂനപക്ഷമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി എര്‍ന സോള്‍ബര്‍ഗ് അറിയിച്ചു.

വിവാദ നായികയെയും മക്കളെയും ശനിയാഴ്ചയാണ് നോര്‍വേയില്‍ തിരിച്ചെത്തിച്ചത്. ഒരു കുട്ടിക്ക് ഗുരുതരമായ രോഗമുള്ളതാണെന്നും, ചികിത്സാര്‍ഥം തിരിച്ചു വരാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥന നിരസിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്.

ഓസ്ളോയില്‍, നോര്‍വീജിയന്‍ പാക്കിസ്ഥാനി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് യുവതി എന്നാണ് സൂചന. 2013ലാണ് അവര്‍ രാജ്യം വിട്ട് സിറിയയില്‍ പോയി ഐഎസില്‍ ചേരുന്നത്.
- dated 21 Jan 2020


Comments:
Keywords: Europe - Otta Nottathil - 21120193norway Europe - Otta Nottathil - 21120193norway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
282202010italy
കരുതിയിരിക്കാന്‍ ഫ്രാന്‍സ്; ഊതിപ്പെരുപ്പിച്ച ഭീതിയെന്ന് ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
28220206pope
കൊറോണ കാലത്തും ആള്‍ക്കൂട്ടത്തെ പേടിക്കാതെ മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28220205italy
കൊറോണവൈറസ്: ഇറ്റലിയില്‍ മരണസംഖ്യ 17 Recent or Hot News
നോര്‍വേയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
28220203geneva
ജനീവ കത്തീഡ്രലില്‍ 500 വര്‍ഷത്തിനു ശേഷം ആദ്യമായി കുര്‍ബാന നടത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28220202euthansia
സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27220208italy
ഇറ്റലി സന്ദര്‍ശിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
27220205whatsapp
വാട്സാപ്പില്‍ സുരക്ഷാ വീഴ്ച: അറുപതിനായിരം ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us