Today: 20 Oct 2019 GMT   Tell Your Friend
Advertisements
നാസി ഇരകളുടെ പിന്‍മുറക്കാര്‍ക്ക് ഓസ്ട്രിയ പൗരത്വം നല്‍കും
Photo #1 - Europe - Otta Nottathil - 21920197austria
വിയന്ന: നാസി ക്രൂരതകള്‍ക്ക് ഇരകളായി രാജ്യം വിട്ടവരുടെ പിന്‍മുറക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. സെബാസ്ററ്യന്‍ കര്‍സ് നേതൃത്വം നല്‍കിയിരുന്ന വലതുപക്ഷ സര്‍ക്കാര്‍ അഴിമതി ആറോപണത്തില്‍പ്പെട്ട് തകരും മുന്‍പ് മുന്നോട്ടു വച്ച നിര്‍ദേശം വന്‍ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരിക്കുന്നത്.

നാസി ഭരണകാലത്ത് രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നവരുടെ മൂന്നു തലമുറകള്‍ക്ക് ഇനി ഓസ്ട്രിയന്‍ പൗരത്വത്തിന് അപേക്ഷിക്കാം. നിലവില്‍ ഹോളോകോസ്റ്റില്‍ നിന്ന് ജീവനോടെ രക്ഷപെട്ടവര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്.

1918 വരെ ഇന്നത്തെ ചെക്ക് റിപ്പബ്ളിക് മുതല്‍ ക്രൊയേഷ്യ വരെ പരന്നു കിടന്ന ഭൂഭാഗത്ത് അധിവസിച്ചിരുന്നവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ അര്‍ഹത ലഭിക്കും. നിലവില്‍ ഓസ്ട്രിയയില്‍ ഇരട്ട പൗരത്വ സംവിധാനമില്ലെങ്കിലും ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് നിലവിലുള്ള പൗരത്വം ഉപേക്ഷിക്കാതെ തന്നെ ഓസ്ട്രിയന്‍ പൗരത്വം അനുവദിക്കും. അവര്‍ ഓസ്ട്രിയയില്‍ വന്നു താമസിക്കണമെന്നു നിര്‍ബന്ധവുമുണ്ടാകില്ല.
- dated 21 Sep 2019


Comments:
Keywords: Europe - Otta Nottathil - 21920197austria Europe - Otta Nottathil - 21920197austria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us