Today: 25 Nov 2020 GMT   Tell Your Friend
Advertisements
ജി20 ഉച്ചകോടി ബഹിഷ്കരിക്കാത്തതിന് ന്യായീകരണവുമായി യൂറോപ്യന്‍ യൂണിയന്‍
Photo #1 - Europe - Otta Nottathil - 221120202eu

ബ്രസല്‍സ്: ആതിഥേയരായ സൗദി അറേബ്യയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ കണക്കിലെടുത്ത് ജി20 ഉച്ചകോടി ബഹിഷ്കരിക്കണമെന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ആഹ്വാനം നിരാകരിച്ചതിന് യൂറോപ്യന്‍ യൂണിയന്റെ ന്യായീകരണം.

ഇന്നു നേരിടുന്ന പ്രധാന ആഗോള വെല്ലുവിളികളെക്കുറിച്ച് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് ജി20, എന്നും, കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ അത്തരമൊരു വേദി ഉപയോഗപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ കൂടുതല്‍ പ്രധാനമെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിച്ചലും പാര്‍ലമെന്റിന് ഔദ്യോഗികമായി നല്‍കിയ വിശദീകരണക്കത്തില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതും ജി20 ഉച്ചകോടി ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടതും. സൗദിക്കെതിരേ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായിരുന്നു ഇത്.

എന്നാല്‍, ഇത് അവഗണിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വോന്‍ ഡെര്‍ ലെയനും മിച്ചലും തീരുമാനിക്കുകയായിരുന്നു.
- dated 22 Nov 2020


Comments:
Keywords: Europe - Otta Nottathil - 221120202eu Europe - Otta Nottathil - 221120202eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
251120206pope
ഉയ്ഗുര്‍ മുസ്ളിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
251120205vaccine
രണ്ടര യൂറോയ്ക്ക് വാക്സിന്‍ ലഭ്യമാക്കും: ആസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
251120203macron
മൂന്നാം തരംഗം ഒഴിവാക്കാന്‍ ആഹ്വാനവുമായി മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
271120207who
വാക്സിന്‍ 'മത്സരത്തില്‍' ദരിദ്ര രാജ്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടരുത്: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
spinal_sugery_piano_play_doctor_italy
പിയാനോ സംഗീതത്തില്‍ ഇറ്റലിയില്‍ നട്ടെല്ലിനു ശസ്ത്രക്രിയ Recent or Hot News
തുടര്‍ന്നു വായിക്കുക
231120205modena
മോഡേണ വാക്സിന് വില 25~37 ഡോളര്‍; യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച
തുടര്‍ന്നു വായിക്കുക
231120204nabaro
കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us