Today: 21 Apr 2021 GMT   Tell Your Friend
Advertisements
മാര്‍പാപ്പ ഇറാഖിലേക്ക്
Photo #1 - Europe - Otta Nottathil - 2320216pope

ബഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കോവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദര്‍ശനം. മൂന്നു ദിവസം സന്ദര്‍ശനം നീളും.

ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് മാര്‍പാപ്പയുടെ സംഘത്തിലെ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന മാര്‍പാപ്പക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എട്ടു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുന്ന 33ാം വിദേശ സന്ദര്‍ശനമാണിത്. ബഗ്ദാദിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ വിരുന്നോടെയാകും പര്യടനത്തിന് തുടക്കം. പ്രസിഡന്‍റ് ബര്‍ഹാം സാലിഹ്, പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സീറോ കാതലിക് കത്തീഡ്രലില്‍ ബിഷപ്പുമാര്‍, പാതിരിമാര്‍ എന്നിവരെ കാണും.

നജഫിലെത്തി ശിയാ ആത്മീയ നേതാവ് ആയത്തുല്ല അലി സിസ്താനിയെ സന്ദര്‍ശിക്കും. ഇര്‍ബില്‍, മൂസില്‍, ഖര്‍ഖൂഷ് നഗരങ്ങളില്‍ ക്രിസ്ത്യന്‍ നേതാക്കളെ കാണും. ഇവിടങ്ങളില്‍ സമുദായ വിഷയങ്ങളും ദേവാലയ നിര്‍മാണവും ചര്‍ച്ച നടത്തും. മൂസിലില്‍ ഐ.എസ് ഇരകളായി കൊല്ലപ്പെട്ട ക്രിസ്തീയ സഹോദരങ്ങള്‍ക്ക് പ്രത്യേക പ്രാര്‍ഥന നടത്തും. ഐ.എസ് തകര്‍ത്ത ശേഷം പുനര്‍നിര്‍മിച്ച സെന്‍റ് മേരി അല്‍താഹിറ കതീഡ്രലിലും സന്ദര്‍ശനം നടത്തും. ഇര്‍ബിലില്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ വന്‍ ജനസാന്നിധ്യത്തില്‍ നടക്കുന്ന ഖുര്‍ബാനയാണ് പ്രധാന ആകര്‍ഷണം.
- dated 02 Mar 2021


Comments:
Keywords: Europe - Otta Nottathil - 2320216pope Europe - Otta Nottathil - 2320216pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us