Today: 15 Aug 2020 GMT   Tell Your Friend
Advertisements
ഹാഗിയ സോഫിയയിലെ പൂച്ചയെ കുടിയിറക്കില്ല
Photo #1 - Europe - Otta Nottathil - 25720205cat

ഇസ്താംബുള്‍: ചരിത്രത്തെയും സംസ്കാരത്തെയും കുടിയിറക്കി തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം ആരാധനാലയമാക്കി മാറ്റി. പക്ഷേ, ഇവിടത്തെ അന്തേവാസിയായിരുന്ന ഗ്ളി എന്ന പൂച്ചയ്ക്ക് തുടര്‍ന്നും ഇവിടെ താമസിക്കാം.

ഗ്ളി എന്നു പേരുള്ള ഈ പൂച്ച അത്ര നിസ്സാരക്കാരിയല്ല. ഇന്‍സ്റ്റഗ്രാമില്‍ ബരാക് ഒബാമ അടക്കം ആയിരക്കണക്കിന് ഫോളോവേഴ്സുള്ള സൂപ്പര്‍ ക്യാറ്റാണ് ഗ്ളി. 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ മ്യൂസിയം ആയിരുന്നപ്പോള്‍ എത്തിയിരുന്ന സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായിരുന്നു 'ഗ്ളി'. 2009ല്‍ ഒബാമ ഹഗിയ സോഫിയ സന്ദര്‍ശിച്ചപ്പോള്‍ 'ഗ്ളി'യുടെ ചിത്രം പകര്‍ത്തിയിരുന്നു.

ഗ്ളി ഇനി എന്തു ചെയ്യുമെന്ന് തുര്‍ക്കിയിലെ പത്രങ്ങളും സമൂഹ മാധ്യമങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്തു വരുമ്പോഴാണ് അവളെയും ഇവിടെയുള്ള മറ്റു പൂച്ചകളെയും ഇറക്കി വിടേണ്ടെന്ന തീരുമാനം തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ഉമുത് ബഹ്ചിചി എന്ന ഗൈഡ് ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയതോടെയാണ് 'ഗ്ളി' പ്രശസ്തയായത്. 48,000ത്തിലധികം പേരാണ് അവളെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഈ അക്കൗണ്ടില്‍ നിറയെ അവളുടെ ഫോട്ടോകളാണ്. അവിടെയെത്തുന്ന സഞ്ചാരികള്‍ എടുക്കുന്ന അവളുടെ ഫോട്ടോ ഈ അക്കൗണ്ടില്‍ ടാഗ് ചെയ്യാറുമുണ്ട്.
- dated 25 Jul 2020


Comments:
Keywords: Europe - Otta Nottathil - 25720205cat Europe - Otta Nottathil - 25720205cat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us