Today: 23 Sep 2018 GMT   Tell Your Friend
Advertisements
സ്പെയ്നില്‍ മരിയാനോ റജോയ് മന്ത്രിസഭ വീണു
Photo #1 - Europe - Otta Nottathil - 26201810

മഡ്രിഡ്: ഏഴു വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പടിയിറങ്ങി. സ്പെയിനില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണിത്. ഭരണകക്ഷിയിലെ പ്രമുഖര്‍ അഴിമതിക്കേസില്‍ കുടുങ്ങിയതിനു പിന്നാലെയാണ് സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇ കക്ഷിയുടെ നേതാവ് പെട്രോ സാഞ്ചസ് അവിശ്വാസം കൊണ്ടുവന്നത്.

350 അംഗ പാര്‍ലമന്‍െറില്‍ 180 അംഗങ്ങള്‍ പിന്തുണച്ച പ്രമേയത്തിനെതിരെ 169 പേര്‍ വോട്ടുചെയ്തു. ഒരാള്‍ വിട്ടുനിന്നു. റജോയിയുടെ പിന്‍ഗാമിയായി പെട്രോ സാഞ്ചസ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

1970കളില്‍ രാജ്യം ജനാധിപത്യത്തിലേക്കു തിരിച്ചുവന്ന ശേഷം ഏറ്റവും കൂടുതല്‍ കാലം ഉന്നത പദവി കൈകാര്യം ചെയ്തവരിലൊരാളായ റജോയ് 2020ല്‍ കാലാവധി അവസാനിക്കും വരെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ ഐക്യത്തിനു മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു. ഭരണകക്ഷിയായ പീപ്ള്‍സ് പാര്‍ട്ടിയെ ഏറെയായി അഴിമതിയാരോപണം വലക്കുന്നുണ്ടെങ്കിലും അടുത്തിടെ രാജ്യത്തെ ഉന്നത കോടതി മുതിര്‍ന്ന നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണ് പുറത്തേക്കുള്ള വഴി തുറന്നത്.

പ്രധാന അടിസ്ഥാന സൗകര്യ വികസന കരാറുകളില്‍ പാര്‍ട്ടി നേതൃത്വം കോഴ വാങ്ങിയെന്നാണ് ആരോപണം.
ഇതുവരെയും ഒപ്പമുണ്ടായിരുന്ന ബാസ്ക് നാഷനലിസ്റ്റ് പാര്‍ട്ടി കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതാണ് ഭരണകക്ഷിക്ക് അവിശ്വാസ വോട്ടെടുപ്പില്‍ വിനയായത്.

രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്നത്. ഗുര്‍ടെല്‍ കേസ് എന്ന് വിളിക്കപ്പെടുന്ന അഴിമതിക്കേസില്‍ വിചാരണയുടെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ റജോയിയെ കോടതി വാദം കേള്‍ക്കാനായി വിളിപ്പിച്ചിരുന്നു. മേയ് 24നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും 29 വ്യവസായികള്‍ക്കും കോടതി ശിക്ഷ വിധിച്ചത്.

2013ലാണ് ഗുര്‍ടെല്‍ കേസ് ആദ്യമായി രാജ്യത്ത് അലയൊലി തീര്‍ക്കുന്നത്. പാര്‍ട്ടി സെനറ്റര്‍ ലൂയിസ് ബാഴ്സനാസ് അറസ്റ്റിലായതോടെ ആരോപണങ്ങളുടെ മുന ഭരണകക്ഷിക്കുനേരെ ഉയര്‍ന്നു. 2017ല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും റജോയ് വിജയം കണ്ടു. ഇത്തവണ എല്ലാ കക്ഷികളും എതിരായതോടെയാണ് അദ്ദേഹം ഒറ്റപ്പെട്ടത്. പുതുതായി അധികാരമേറ്റ സാഞ്ചെസിന്‍െറ കക്ഷിക്ക് 350 അംഗ സഭയില്‍ 84 അംഗങ്ങള്‍ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിലേക്ക് ഇനിയുമേറെ അകലമുള്ളതിനാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുമ്പ് അടിയന്തരമായി നേരിടുന്ന വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുമെന്നും വാഗ്ദാനമുണ്ട്.
- dated 01 Jun 2018


Comments:
Keywords: Europe - Otta Nottathil - 26201810 Europe - Otta Nottathil - 26201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us