Today: 15 Aug 2020 GMT   Tell Your Friend
Advertisements
ഹാഗിയ സോഫിയയില്‍ തിരക്കേറുന്നു
Photo #1 - Europe - Otta Nottathil - 27720205hagia
ഇസ്തംബൂള്‍: തുര്‍ക്കിയിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ മ്യൂസിയം മോസ്കാക്കി മാറ്റിയതിനു ശേഷം ഇവിടെ ആദ്യത്തെ ജുമ നമസ്കാരം വെള്ളിയാഴ്ച നടത്തിയ ശേഷം ഇവിടെ വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നു.

86 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇവിടെ ആരാധന നടക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വെള്ളിയാഴ്ച ഇതില്‍ നേരിട്ട് പങ്കെടുത്തു.

1930ല്‍ പള്ളിയെ മ്യൂസിയമാക്കി മാറ്റിയ നടപടി നിയമവിരുദ്ധമാണെന്ന് ഉന്നതകോടതി വിധിച്ചതിനു പിന്നാലെയാണ് 1500 വര്‍ഷം പഴക്കമുള്ള ഹാഗിയ സോഫിയ വീണ്ടും മുസ്ലിംകള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. 'യുനെസ്കോ' ലോക പൈതൃകപട്ടികയില്‍ പെടുത്തിയ കെട്ടിടമാണിത്.

ബൈസാന്‍റിയന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്‍ ആണ് 537ല്‍ ക്രിസ്തീയ ദേവാലയമായി ഹാഗിയ സോഫിയ പണികഴിപ്പിക്കുന്നത്. എന്നാല്‍, 1453ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ 1453ല്‍ ഒട്ടോമന്‍ അധീനതയിലായതോടെ ഇത് മുസ്ലിം പള്ളിയാക്കി മാറ്റി. നൂറ്റാണ്ടുകള്‍ പള്ളിയായിരുന്ന ഇവിടം ആധുനിക മതേതര തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കമാല്‍ അതാതുര്‍ക് ആണ് മ്യൂസിയം ആക്കി മാറ്റിയത്. ഇത് വലിയ പിഴവായിരുന്നുവെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഹാഗിയ സോഫിയ പള്ളിയായി മാറിയെങ്കിലും ഇവിടെ എല്ലാവിഭാഗത്തില്‍ പെട്ട മതവിശ്വാസികളെയും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കും തുറന്നുകൊടുക്കും. നമസ്കാര സമയത്ത് കെട്ടിടത്തിനകത്തുള്ള ക്രിസ്തീയ രൂപങ്ങള്‍ മറയ്ക്കാനാണ് തീരുമാനം. ഇനിമുതല്‍ അഞ്ചു നമസ്കാരങ്ങളും തടസ്സമില്ലാതെ നടത്തും.

തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ യു.എസ്, യൂറോപ്യന്‍ യൂനിയന്‍, റഷ്യ, വിവിധ ചര്‍ച്ചുകളുടെ നേതാക്കള്‍ തുടങ്ങിയവരും 'യുനെസ്കോ'യും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഇതു തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ലെന്നുമാണ് തുര്‍ക്കിയുടെ ഔദ്യോഗിക നിലപാട്.
- dated 27 Jul 2020


Comments:
Keywords: Europe - Otta Nottathil - 27720205hagia Europe - Otta Nottathil - 27720205hagia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us