Today: 22 Aug 2017 GMT   Tell Your Friend
Advertisements
പൊതുഗതാഗതത്തില്‍ നോര്‍വേ ഏറ്റവും പിന്നില്‍
Photo #1 - Europe - Otta Nottathil - 2820174

ഓസ്ളോ: ജനജീവിതത്തിന്റെയും വികസനത്തിന്റെയുമൊക്കെ പല മേഖലകളിലും ലോകത്തു തന്നെ ഒന്നാം നിര അലങ്കരിക്കുന്ന രാജ്യമാണ് നോര്‍വേ. എന്നാല്‍, യൂറോപ്പിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തില്‍ നോര്‍വേ ഏറ്റവും പിന്നിലാണെന്ന് സര്‍ക്കാര്‍ കണക്കില്‍ തന്നെ വ്യക്തമാകുന്നു.

ഇരുപതു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കണക്കുകള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ നോര്‍വേയും പോര്‍ച്ചുഗലും അവസാന സ്ഥാനം പങ്കിടുകയാണ്. ഹംഗറിയാണ് ഏറ്റവും മുന്നില്‍. വ്യക്തിപരമായ യാത്രകള്‍ക്ക് പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ് 35 ശതമാനം ഹംഗറിക്കാര്‍.

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ നോര്‍വേക്കാര്‍ രണ്ടാമത് നില്‍ക്കുന്നു. അവര്‍ ദിവസം ശരാശരി 33 കിലോമീറ്റര്‍ വാഹനം ഓടിക്കുന്നു. ഫ്രാന്‍സാണ് ഇക്കാര്യത്തില്‍ ഒന്നാമത്, 34 കിലോമീറ്റര്‍. ഈയിനത്തില്‍ ഏറ്റവും പിന്നില്‍ റോമാനിയയാണ്, 12 കിലോമീറ്റര്‍ മാത്രം.

2000 മുതല്‍ പല രാജ്യങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ആനുപാതികമായി വര്‍ധിക്കുകയും ചെയ്തു.

നോര്‍വേയില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ആറു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്.
- dated 02 Aug 2017


Comments:
Keywords: Europe - Otta Nottathil - 2820174 Europe - Otta Nottathil - 2820174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
228201712
ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22820179
മാക്രോണിന്റെ ഭാര്യയ്ക്ക് ഔദ്യോഗിക പദവി, പക്ഷേ, പ്രഥമ വനിതയാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
22820173
സ്വിസ് സൈന്യത്തിന് പുതിയ യൂണിഫോം Recent or Hot News
തുടര്‍ന്നു വായിക്കുക
21820179
ഭീകരര്‍ യൂറോപ്പ് കീഴടക്കി: ജൂത പുരോഹിതന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21820179
ഭീകരര്‍ യൂറോപ്പ് കീഴടക്കി: ജൂത പുരോഹിതന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21820177
ബാഴ്സലോണ ആക്രമണം: 11 പ്രതികളും ഒരേ നാട്ടില്‍നിന്ന്
തുടര്‍ന്നു വായിക്കുക
21820172
ബാഴ്സലോണയില്‍ ആക്രമണം നടത്തിയ ഭീകരവാദ സെല്‍ തകര്‍ത്തു: സ്പെയ്ന്‍
120 ഗ്യാസ് കാനിസ്റററുകള്‍ കണ്ടെടുത്തു തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us