Today: 18 Nov 2017 GMT   Tell Your Friend
Advertisements
കാറ്റലന്‍ നേതാവ് അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ചേക്കും
Photo #1 - Europe - Otta Nottathil - 311020173
ബ്രസല്‍സ്: പുറത്താക്കപ്പെട്ട കാറ്റലന്‍ പ്രസിഡന്റ് കാര്‍ലസ് പീജ്ഡിമോന്റ് മുന്‍ മന്ത്രിസഭയിലെ അംഗങ്ങളെയും കൂട്ടി ബെല്‍ജിയത്തിലെത്തി. ഇവിടെ രാഷ്ട്രീയ അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കാനാണ് നീക്കമെന്ന് സൂചന.

അദ്ദേഹത്തിന്റെ അഭിഭാഷകനെന്നു പറഞ്ഞ് ഒരാള്‍ പരസ്യമായി രംഗത്തു വരുകയും ചെയ്തിട്ടുണ്ട്. പീജ്ഡിമോന്റ് ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയം അഭയം നല്‍കുമെന്ന് ഒരു ബെല്‍ജിയന്‍ മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പീജ്ഡിമോന്റ് അടക്കമുള്ള കാറ്റലന്‍ നേതാക്കള്‍ക്കെതിരേ അട്ടിമറി, വിഘടനവാദം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ശക്തമായ കേസുകളെടുക്കാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം. തെളിയിക്കപ്പെട്ടാല്‍ മുപ്പതു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജ്യം വിട്ടതെന്നാണ് സൂചന.

ഇതിനിടെ, മാഡ്രിഡ് കോടതി അയച്ച സമന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പീജ്ഡിമോന്റിന്റെ തീരുമാനമെന്നും അറിയുന്നു. പുറത്താക്കല്‍ അംഗീകരിക്കില്ലെന്നും കാറ്റലന്‍ പ്രസിഡന്റെന്ന നിലയില്‍ ജോലി തുടരുമെന്നും പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ബെല്‍ജിയത്തിലേക്കു കടന്നു കളഞ്ഞത്.
- dated 30 Oct 2017


Comments:
Keywords: Europe - Otta Nottathil - 311020173 Europe - Otta Nottathil - 311020173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us