Today: 18 Oct 2018 GMT   Tell Your Friend
Advertisements
ലൈംഗികാരോപണം: കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വിചാരണ നേരിടണം
Photo #1 - Europe - Otta Nottathil - 35201810

മെല്‍ബണ്‍: വത്തിക്കാന്‍ ട്രഷറര്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വിചാരണ നേരിടണമെന്ന് മെല്‍ബണ്‍ കോടതി. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉത്തരവ്.

മല്‍ബണ്‍ മജിസ്ട്രേറ്റ് ബെലിന്‍ഡ വാലിങ്ടണ്ണാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. മാര്‍ച്ചില്‍ കേസിലെ വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. കാത്തലിക് ചര്‍ച്ചിലെ മുതിര്‍ന്ന അംഗങ്ങളിലൊന്നാണ് ജോര്‍ജ് പെല്‍. പെല്ലിനെതിരെ നിര്‍ണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ്കോടതി ഉത്തരവ്.

അതേസമയം, പെല്ലിനെതിരായ ചില കുറ്റങ്ങള്‍ കോടതി ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെല്‍ വിധി വരുമ്പോള്‍ നിര്‍വികാരനായിരുന്നു. കേസ് പരിഗണിക്കുന്ന സമയത്തെല്ലാം താന്‍ നിരപരാധിയായിരുന്നുവെന്ന് പെല്‍ അവകാശപ്പെട്ടിരുന്നു.ആസ്ട്രേലിയ വിടുന്നത് പെല്ലിന് വിലക്കുണ്ട്.

മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന കേസുകളില്‍ വിചാരണ നേരിടണമെന്നാണ് കോടതി ഇപ്പോള്‍ പെല്ലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 1970ല്‍ റൂറല്‍ വിക്ടോറിയയില്‍ വെച്ചും 1990ല്‍ പാട്രിക് കത്ത്ഡ്രീഡല്‍ ചര്‍ച്ചില്‍ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ് ഇപ്പോള്‍ പെല്ലിന് കുരുക്കായി മാറിയത്.
- dated 02 May 2018


Comments:
Keywords: Europe - Otta Nottathil - 35201810 Europe - Otta Nottathil - 35201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
k_muraleedharan_mla_met_pope_francis
കെ. മുരളീധരന്‍ എം എല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
indian_parliamentary_group_italy
ഇന്‍ഡ്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us