Today: 15 Oct 2018 GMT   Tell Your Friend
Advertisements
വായു മലിനീകരണം പ്രതിവര്‍ഷം കൊല്ലുന്നത് 70 ലക്ഷം പേരെ
Photo #1 - Europe - Otta Nottathil - 3520189
ജനീവ: വായു മലിനീകരണം കാരണം പ്രതിവര്‍ഷം എഴുപതു ലക്ഷം പേര്‍ മരണത്തിനു കീഴടങ്ങുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള ജനസംഖ്യയുടെ 90 ശതമാനവും ശ്വസിക്കുന്നത് ഗുരുതരമായി മലിനമാക്കപ്പെട്ട വായുവാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണത്തിന്‍െറ ശാപം കൂടുതല്‍ പേറുന്നത് ഇതില്‍ കാര്യമായ പങ്കുവഹിക്കാത്ത ദരിദ്ര രാജ്യങ്ങളാണ്. 108 രാജ്യങ്ങളിലെ 4300 നഗരങ്ങള്‍ കേന്ദ്രീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്തരീക്ഷ മലിനീകരണം കൂടുതല്‍ പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങളിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏറ്റവും മലിനമായ ആദ്യ 20 പട്ടണങ്ങളില്‍ 14ഉം ഇന്ത്യയിലാണ്. ഡല്‍ഹി, വാരാണസി, കാണ്‍പുര്‍, ഫരീദാബാദ്, ഗയ, പട്ന, ആഗ്ര, മുസഫര്‍പുര്‍, ശ്രീനഗര്‍, ഗുഡ്ഗാവ്, ജയ്പുര്‍, പട്യാല, ജോധ്പുര്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഇടംപിടിച്ച നഗരങ്ങള്‍.

മലിനീകരണം മൂലമുള്ള മരണങ്ങളില്‍ 42 ലക്ഷവും പുറത്തെ മലിനവായു മൂലമാണ്. മോശം ഇന്ധനവും സാങ്കേതികതയും മൂലം വീടകങ്ങളിലെ മലിനീകരണം അവശേഷിച്ച 38 ലക്ഷം പേരുടെ മരണത്തിനും കാരണമായിട്ടുണ്ട്. ഹൃദ്രോഗം മൂലം 34 ശതമാനം, ന്യൂമോണിയ~ 21 ശതമാനം, മസ്തിഷ്കാഘാതം~ 20 ശതമാനം, ശ്വസനപ്രശ്നങ്ങള്‍~ 19 ശതമാനം, ശ്വാസകോശ അര്‍ബുദം~ 7 ശതമാനം എന്നിങ്ങനെയാണ് ഏകദേശ കണക്ക്.
- dated 02 May 2018


Comments:
Keywords: Europe - Otta Nottathil - 3520189 Europe - Otta Nottathil - 3520189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍ Recent or Hot News
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം Recent or Hot News
തുടര്‍ന്നു വായിക്കുക
sunnysmruthi_raagaanjali_dublin_oct_6
സണ്ണിസ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി
തുടര്‍ന്നു വായിക്കുക
inoc_swiss_kerala_chapter
ഐഎന്‍ഒസി സ്വിസ്സ് കേരളാ ചാപ്റ്ററിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us