Today: 18 Jun 2018 GMT   Tell Your Friend
Advertisements
പക്ഷി ഭാഷ സംസാരിക്കുന്ന തുര്‍ക്കി ഗ്രാമം പൈതൃക പട്ടികയില്‍
Photo #1 - Europe - Otta Nottathil - 41201810
അങ്കാര: തുര്‍ക്കിയിലെ കനാക്സി ജില്ലയിലുള്ള കുസ്കോയ് ഗ്രാമം യുനസ്കോയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. പക്ഷികളുടെ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ഇതിനു കാരണമായത്. പക്ഷി ശബ്ദത്തിലൂടെ വ്യക്തമായ ആശയവിനിമയം നടത്താന്‍ വടക്കന്‍ തുര്‍ക്കിയിലെ ഈ ഗ്രാമവാസികള്‍ക്ക് അറിയാം.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. കുന്നും മലയും നിറഞ്ഞ കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും.

500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യകാലത്തോളം പഴക്കമുണ്ട് ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.

നൂറ്റാണ്ടുകളായി തലമുറകള്‍ കൈമാറിയാണ് ഈ ഭാഷ നില നിന്നുപോന്നത്. ഇന്ന് ഈ ഭാഷയറിയുന്നവര്‍ വിരളമാണ്. പലര്‍ക്കും പ്രായമാവുകയും ചെയ്തു. യുവാക്കള്‍ക്ക് ഈ ഭാഷ പഠിക്കുന്നതിലോ ഭാഷയെ കാലത്തിനനുസരിച്ച് പരിഷ്കരിക്കുന്നതിനോ താല്‍പര്യവുമില്ല. വരുന്ന കുറച്ച് തലമുറകള്‍ക്കുള്ളില്‍ തന്നെ ഈ ഭാഷ വിസ്മൃതിയിലേക്ക് മടങ്ങുകയും ചെയ്തേക്കും.

2014 മുതല്‍ തന്നെ ൈ്രപമറി സ്കൂള്‍ തലത്തില്‍ ഈ പക്ഷി ഭാഷ പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍, പുതിയ തലമുറ കാര്യമായ താത്പര്യം ഇതിനോടു കാണിക്കുന്നില്ല.
- dated 03 Jan 2018


Comments:
Keywords: Europe - Otta Nottathil - 41201810 Europe - Otta Nottathil - 41201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us