Today: 21 Sep 2020 GMT   Tell Your Friend
Advertisements
ഇറ്റലിയുടെ സ്വന്തം ക്രിസ്മസ് പതിവുകള്‍

റോം: ഓരോ രാജ്യത്തിനുമുണ്ട് സവിശേഷമായ ചില ക്രിസ്മസ് രീതികള്‍. ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. അവധിക്കാല ആഘോഷം അതിന്റെ മൂര്‍ധന്യത്തിലെത്തുന്ന സമയമാണ് ഇറ്റലിക്കാരുടെ ക്രിസ്മസ്. അതുകൊണ്ടു തന്നെ മറ്റു പല രാജ്യങ്ങളിലേതിനെയും അപേക്ഷിച്ച് വിശാലവും സമൃദ്ധവുമാണ് ഇറ്റലിയിലെ ക്രിസ്മസ് ആഘോഷം.

ലോകത്തെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ നിര്‍മിക്കപ്പെടുന്നത് ഇറ്റലിയിലാണ്. ഉംബ്രിയയിലെ ഗുബ്ബിയോയില്‍ നിര്‍മിച്ച ട്രീയുടെ പേരിലാണ് ഇപ്പോള്‍ ഈയിനത്തിലെ ലോക റെക്കോഡ്. 650 മീറ്ററായിരുന്നു ഉയരം. യഥാര്‍ഥത്തില്‍ ഒറ്റ മരത്തിലല്ല, ഇന്‍ഗിനോ കൊടുമുടിയുടെ ചരിവില്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് മരത്തിന്റെ പ്രതീതി ജനിപ്പിച്ചാണ് ഇത് 1991ല്‍ നിര്‍മിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യമാര്‍ന്ന ക്രിസ്മസ് കേക്കുകളും നിര്‍മിക്കപ്പെടുന്നത് ഇറ്റലിയിലാണ്. ഇതിലൊന്നാണ് പെനിറ്റോണ്‍. ഇറ്റലിയില്‍ നിര്‍മിച്ച 332.2 കിലോഗ്രാം ഭാരമുള്ള പെനിറ്റോണിന് ഈയിനത്തില്‍ ലോക റെക്കോഡ് സ്വന്തം.

ഇറ്റലിയിലെ ആഘോഷങ്ങളുടെ വലുപ്പം ക്രിസ്മസ് ഡിന്നറുകളുടെ വൈപുല്യത്തിലും കാണാന്‍ സാധിക്കും. ഇറ്റലിയില്‍ നിര്‍മിക്കുന്ന സ്പാര്‍ക്ളിങ് വൈന്‍ ഇന്നു ഫ്രഞ്ച് ഷാംപെയ്നോളം തന്നെ ജനപ്രീതിയാര്‍ജിച്ചിരിക്കുന്നു. ഇവിടെ നിര്‍മിക്കുന്ന സ്പാര്‍ക്ളിങ് വൈനില്‍ എഴുപതു ശതമാനവും ~ അതായത് 500 മില്യന്‍ ബോട്ടിലുകള്‍ ~ കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുകയായിരുന്നു.
Photo #1 - Europe - Otta Nottathil - 41220197italy
 
Photo #2 - Europe - Otta Nottathil - 41220197italy
 
Photo #3 - Europe - Otta Nottathil - 41220197italy
 
- dated 04 Dec 2019


Comments:
Keywords: Europe - Otta Nottathil - 41220197italy Europe - Otta Nottathil - 41220197italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20920202basmati
ബസ്മതി അരിക്ക് ജിഐ ടാഗ് ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്യന്‍ യൂണിയനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19920209books
രണ്ടര മില്യന്‍ പൗണ്ട് മതിക്കുന്ന മോഷ്ടിക്കപ്പെട്ട പുസ്തകങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920208madrid
മാഡ്രിഡില്‍ വീണ്ടും ലോക്ക്ഡൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19920206sweden
സ്വീഡനില്‍ കുടിയേറ്റ നയം പരിഷ്കരിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17920202swiss
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്ന കാര്യത്തില്‍ സ്വിസ് ജനത വിധിയെഴുതും Recent or Hot News
തുടര്‍ന്നു വായിക്കുക
17920206bosnia
ബോസ്നിയന്‍ കൂട്ടക്കൊല: 7 സൈനികോദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
തുടര്‍ന്നു വായിക്കുക
16920206swiss
ഫൈറ്റര്‍ ജെറ്റ് വാങ്ങുന്നതിനെക്കുറിച്ച് സ്വിസ് ജനത 27ന് വിധിയെഴുതും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us