Today: 10 Aug 2020 GMT   Tell Your Friend
Advertisements
മിസ് വേള്‍ഡ് മത്സരത്തിലെ വിവേചനത്തില്‍ സോദാഹരണ പ്രതിഷേധവുമായി മിസ് ഉക്രെയ്ന്‍
Photo #1 - Europe - Otta Nottathil - 41220198veronia
ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മിസ് യുക്രെയ്ന്‍ കിരീടം ചൂടിയ വെറോണിക ഡിഡുസെങ്കോ, തന്നെ ലോകസുന്ദരി മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കേസ് നല്‍കി. വിവാഹിതയും അഞ്ചു വയസ്സുള്ള കുഞ്ഞിന്‍െറ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിസ് വേള്‍ഡ് മത്സരത്തില്‍ യുക്രെയ്നെ പ്രതിനിധാനംചെയ്യുന്നതില്‍നിന്ന് അവരെ വിലക്കിയത്.

ഈ വര്‍ഷത്തെ ലോകസുന്ദരി മത്സരം ഡിസംബര്‍ 14ന് ലണ്ടനില്‍ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞവര്‍ഷത്തെ ദുരനുഭവം വെറോണിക സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. "അമ്മയാകാനുള്ള അവകാശത്തി'നായി ആഗോള പ്രചാരണത്തിലാണ് അവര്‍. വിവാഹം, ഗര്‍ഭധാരണം, മാതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സൗന്ദര്യ മത്സരത്തിന്‍െറ നിയമങ്ങള്‍ പക്ഷപാതപരമാണെന്ന് 24കാരിയായ വെറോനിക പറഞ്ഞു.

തനിക്ക് സുന്ദരി കിരീടം തിരിച്ചുവേണ്ട. വലിയൊരു സമൂഹത്തിനായി ഈ നിയമങ്ങളില്‍ മാറ്റം വേണം. ഇവയുടെ പേരില്‍ ഒട്ടേറെ പേര്‍ വിവേചനത്തിനിരയാവുന്നതായും അവര്‍ പറഞ്ഞു. 2010ല്‍ ബ്രിട്ടന്‍ പാസാക്കിയ സമത്വ നിയമം ലംഘിക്കുന്നതാണ് മിസ് വേള്‍ഡ് മത്സരമെന്ന് ഹരജിയില്‍ ആരോപിച്ചു. അതേസമയം, മിസ്വേള്‍ഡ് സംഘാടകര്‍ ഇതോട് പ്രതികരിച്ചിട്ടില്ല.
- dated 04 Dec 2019


Comments:
Keywords: Europe - Otta Nottathil - 41220198veronia Europe - Otta Nottathil - 41220198veronia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us