Today: 12 Apr 2021 GMT   Tell Your Friend
Advertisements
പ്രത്യാശയുടെ വെളിച്ചമായി ഉയിര്‍പ്പ് തിരുന്നാള്‍
Photo #1 - Europe - Otta Nottathil - 4420214easter

കോവിഡ് മഹാമാരിയുടെ ആശങ്കയിലും പ്രത്യാശയുടെ വെളിച്ചമേകി ലോകം ഇന്ന് ഈസ്ററര്‍ ആഘോഷിക്കുന്നു. ഉപവാസമേകിയ ആത്മബലത്തോടെ പ്രാര്‍ഥനയുമായി ലോകമെമ്പാടും ൈ്രകസ്തവ സമൂഹം ഞായറാഴ്ച യേശുവിന്‍റെ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടുകയാണ്.

ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ഈസ്ററര്‍ ശുശ്രൂഷയില്‍ ഇത്തവണ 200 വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. ഉയര്‍ത്തെഴുന്നേല്‍പ് പുതിയ ചരിത്രത്തിന്‍റെ പിറവിയും പ്രതീക്ഷയുടെ പുനര്‍ജന്മവുമാണെന്ന് പോപ് ഫ്രാന്‍സിസ് പറഞ്ഞു. ഈസ്ററര്‍ നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹര ശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്നും മാര്‍പാപ്പ പറഞ്ഞു.

കേരളത്തിലെ ദേവാലയങ്ങളിലും ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി പ്രത്യേക ഈസ്ററര്‍ ശുശ്രൂഷകളും കുര്‍ബാനയും നടന്നു. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഈസ്ററര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിച്ചു. ദരിദ്രരേയും, രോഗികളേയും, അഭയാര്‍ഥികളേയും സ്വീകരിച്ച് ശുശ്രൂഷ ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം തന്‍റെ ഈസ്ററര്‍ സന്ദേശത്തില്‍ പറഞ്ഞു.

പരുമല പള്ളിയില്‍ നടന്ന ഈസ്ററര്‍ ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്~ ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ്സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലവിധത്തില്‍ തകര്‍ന്ന മനുഷ്യരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ഉയിര്‍പ്പിന്‍റെ സന്തോഷത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈസ്ററര്‍ സന്ദേശത്തില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. എറണാകുളം സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് അദ്ദേഹം മുഖ്യ കാര്‍മികത്വം വഹിച്ചു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്ററര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ ഈസ്ററര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്‍റെ ആഘാതത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് ഉയര്‍ത്തെഴുന്നേല്‍പ് പ്രത്യാശ നല്‍കുന്നുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്ററര്‍ സന്ദേശത്തില്‍ പറഞ്ഞു.
- dated 04 Apr 2021


Comments:
Keywords: Europe - Otta Nottathil - 4420214easter Europe - Otta Nottathil - 4420214easter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
11420212covid
പാരീസ് റെസ്റററന്റില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച നൂറു പേര്‍ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
11420214ukraine
റഷ്യ ~ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
malayalee_sisters_named_roads_italy
കോവിഡ് പ്രതിരോധത്തില്‍ മലയാളി നേഴ്സ് കന്യാസ്ത്രികളുടെ പേര് റോഡുകള്‍ക്കു നല്‍കി ഇറ്റലിയുടെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
10420216norway
കോവിഡ് മാനദണ്ഡം ലംഘിച്ച നോര്‍വേ പ്രധാനമന്ത്രിക്ക് പിഴ
തുടര്‍ന്നു വായിക്കുക
10420213vaccine
ജോണ്‍സണ്‍സ് വാക്സിനും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നതായി സംശയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us