Today: 17 Dec 2018 GMT   Tell Your Friend
Advertisements
തജാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബര്‍ലുസ്കോണി
Photo #1 - Europe - Otta Nottathil - 5320185
റോം: ഇറ്റലിയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സില്‍വിയോ ബര്‍ലുസ്കോണി ഉയര്‍ത്തിക്കാട്ടുന്ന നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായ അന്റോണിയോ തജാനിയെ. പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാലും കോടതി വിലക്കുള്ളതിനാല്‍ ബര്‍ലുസ്കോണിക്ക് സ്വയം പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ല. ഇതാണ് തന്റെ വിശ്വസ്തനായ തജാനിയെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുന്നത്.

യൂറോപ്പിനെ മുഴുവന്‍ അറിയുന്ന ആളാണ് തജാനി എന്ന് ബര്‍ലുസ്കോണിയുടെ സര്‍ട്ടിഫിക്കറ്റ്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബര്‍ലുസ്കോണി നേതൃത്വം നല്‍കുന്ന വലതുപക്ഷ സഖ്യം ഭൂരിപക്ഷം നേടുമെന്നാണ് സര്‍വേ ഫലങ്ങളിലെ പ്രവചനം.

1990കളില്‍ ബര്‍ലുസ്കോണി രാഷ്ട്രീയത്തിലേക്കു കടക്കുന്നതു തന്നെ തജാനിയുടെ തണലിലായിരുന്നു. തജാനിയുടെ വക്താവായും ബര്‍ലുസ്കോണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഈ അറുപത്തിനാലുകാരന്റെ ഉറച്ച പിന്തുണയോടെയാണ് ഫോര്‍സ ഇറ്റാലിയ എന്ന പാര്‍ട്ടി ബര്‍ലുസ്കോണി രൂപീകരിക്കുന്നത്. 1994ല്‍ അദ്ദേഹം പാര്‍ട്ടിയെ ഭരണത്തിലെത്തിച്ച് പ്രധാനമന്ത്രിയുമായിരുന്നു. അപ്പോഴേക്കും തജാനി യൂറോപ്യന്‍ രാഷ്ട്രീയത്തിലേക്കു മാറി നടക്കുകയും ചെയ്തു. ഇരുപതു വര്‍ഷമായി അവിടെ തന്നെ സജീവ സാന്നിധ്യമാണ് അദ്ദേഹം. യൂറോപ്യന്‍ യൂണിയന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായും ഇന്‍ഡസ്ട്രി കമ്മിഷണറായും പ്രവര്‍ത്തിച്ചിരുന്നു.
- dated 05 Mar 2018


Comments:
Keywords: Europe - Otta Nottathil - 5320185 Europe - Otta Nottathil - 5320185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us