Today: 06 Dec 2019 GMT   Tell Your Friend
Advertisements
പറക്കും ഫ്രാങ്കി ഒടുവില്‍ ഇംഗ്ളിഷ് ചാനല്‍ മറികടന്നു
Photo #1 - Europe - Otta Nottathil - 5820198zapata
Photo #2 - Europe - Otta Nottathil - 5820198zapata
പാരിസ്: ഫ്രാങ്ക് സപാറ്റ ഒടുവില്‍ ഇംഗ്ളീഷ് ചാനല്‍ പറന്നു കടന്നു. സ്വന്തമായി രൂപകല്‍പന ചെയ്ത ഹോവര്‍ബോര്‍ഡില്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാം ശ്രമത്തില്‍ വിജയം നേടിയത്.

20 മിനിറ്റുകൊണ്ടാണ് ഫ്രാങ്കി സപാറ്റ ലക്ഷ്യം നേടിയത്. പത്തു മിനിറ്റ് മാത്രമാണ് ഹോവര്‍ ബോര്‍ഡിന് പറക്കാന്‍ സാധിക്കുക. വായുവില്‍ വച്ച് തന്നെ ഇന്ധനം നിറച്ച് വേണം യാത്ര പൂര്‍ത്തിയാക്കാന്‍. ഇതിനുള്ള ശ്രമത്തിനിടെയാണ് ജൂലൈയില്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ട് സപാറ്റ വെള്ളത്തില്‍ വീണത്.

ഇത്തവണ കുറവുകള്‍ പരിഹരിച്ചാണ് സാഹസികയാത്രക്കൊരുങ്ങിയത്. അഞ്ചു ചെറിയ ജെറ്റ് എന്‍ജിനിലാണ് ഫ്രാങ്കിയുടെ ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മണ്ണെണ്ണയാണ് ഇന്ധനം. മണ്ണെണ്ണ നിറച്ച ടാങ്ക് പുറംബാഗില്‍ ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. മൂന്ന് ഹെലികോപ്ടറുകള്‍ ഇദ്ദേഹത്തിനൊപ്പം പറക്കല്‍ നിരീക്ഷിച്ച് കൂടെയുണ്ടായിരുന്നു. ബ്രിട്ടനിലെ സന്‍െറ് മാര്‍ഗരറ്റ്സ് ബേയില്‍ സുരക്ഷിതമായി പറന്നിറങ്ങി.

മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതെന്നാണ് കണക്കാക്കുന്നത്. ഹോവര്‍ ബോര്‍ഡ് വികസിപ്പിക്കാന്‍ 2018ല്‍ ഫ്രഞ്ച് സൈന്യം ഇദ്ദേഹത്തിന് 13 ലക്ഷം യൂറോ സാമ്പത്തികസഹായം നല്‍കിയിരുന്നു. ബ്രിട്ടനും സമാനമായ ഹോവര്‍ബോര്‍ഡില്‍ താല്‍പര്യം കാണിക്കുന്നുണ്ട്.
- dated 05 Aug 2019


Comments:
Keywords: Europe - Otta Nottathil - 5820198zapata Europe - Otta Nottathil - 5820198zapata,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
61220195paris
യൂണിയന്‍ സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം Recent or Hot News
തുടര്‍ന്നു വായിക്കുക
61220194swiss
സ്വിസ് പൗരത്വത്തിന് പ്രതിവര്‍ഷം പതിനായിരം ഫ്രാങ്ക് മൂല്യം Recent or Hot News
തുടര്‍ന്നു വായിക്കുക
61220193zug
കുടിയേറ്റക്കാര്‍ക്ക് യോജിച്ച നഗരങ്ങള്‍ സഗ്ഗും ബേസലും Recent or Hot News
ഏറ്റവും പിന്നില്‍ റോമും മിലാനും തുടര്‍ന്നു വായിക്കുക
nurse_found_death_dublin
അയര്‍ലന്‍ഡില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
kpfs_swiss_new_off_b
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസര്‍ലന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
good_sheppered_int_school_italy
ഇറ്റലിയില്‍ ഗുഡ്ഷെപ്പേഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഉത്ഘാടനം ഡിസംബര്‍ 15 ന്
തുടര്‍ന്നു വായിക്കുക
51220195hot
കടന്നു പോകുന്നത് ചരിത്രത്തിലെ ചൂടേറിയ പതിറ്റാണ്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us