Today: 15 Jul 2018 GMT   Tell Your Friend
Advertisements
ലോകകപ്പിനു പോകാന്‍ ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതി മാറ്റിവച്ചു: മാക്രോണിനു വിമര്‍ശനം
Photo #1 - Europe - Otta Nottathil - 6720184
പാരീസ്: പണക്കാരുടെ പ്രസിഡന്റെന്ന വിശേഷണം ഇതിനകം സമ്പാദിച്ചു കഴിഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ വിശേഷണം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നു. റഷ്യയില്‍ പോയി ഫ്രാന്‍സിന്റെ ലോകകപ്പ് മത്സരം കാണാന്‍ രാജ്യത്തെ നിര്‍ണായകമായ ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതി മാറ്റിവച്ചതാണ് പുതിയ വിവാദം.

ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള 8.7 മില്യന്‍ ആളുകള്‍ക്കു സഹായകമാകുന്ന പദ്ധതി അടുത്ത ചൊവ്വാഴ്ചയാണ് പ്രസിഡന്റ് ലോഞ്ച് ചെയ്യാനിരുന്നത്. എന്നാല്‍, ഫ്രാന്‍സ് ഉറുഗ്വെയെ പരാജയപ്പെടുത്തി സെമി ഫൈനലിലെത്തിയാല്‍ അന്നു തന്നെയായിരിക്കും മത്സരം. അതു കാണാന്‍ പോകുന്നതിനായി ലോഞ്ചിങ് മാറ്റിവച്ചിരിക്കുകയാണ് മാക്രോണ്‍.

പദ്ധതിയുടെ ലോഞ്ചിങ് ഇപ്പോള്‍ അനിശ്ചിതത്വത്തിലാണെന്നും, പ്രസിഡന്റിന്റെ സമയം കിട്ടുന്നതിനു കാത്തിരിക്കുകയാണെന്നും പദ്ധതിയുടെ പ്രധാന ശില്‍പ്പിയായ ആരോഗ്യ വകുപ്പ് മന്ത്രി ആഗ്നസ് ബുസിന്‍. ഒരുപക്ഷേ, സെപ്റ്റംബര്‍ വരെ പദ്ധതി മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ദാരിദ്യ്രം കാത്തുനില്‍ക്കില്ല എന്നായിരുന്നു ഫ്രാന്‍സിലെ പ്രധാന സന്നദ്ധ സംഘടനകളിലൊന്നായ സെകോര്‍സ് കത്തോലിക്കിന്റെ പ്രതികരണം.
- dated 06 Jul 2018


Comments:
Keywords: Europe - Otta Nottathil - 6720184 Europe - Otta Nottathil - 6720184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720186
അഭയാര്‍ഥികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നത് വംശീയത: ഇറ്റാലിയന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
13720184
അവധിയെടുക്കാത്തതിന് ഇന്ത്യന്‍ തൊഴിലാളിയെ നിര്‍ബന്ധിതമായി തിരിച്ചയച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
nato_trump_brussels
നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ധനസഹായം വര്‍ധിപ്പിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
trump_merkel_brussels_nato
ബ്രസല്‍സ് നാറ്റോ ഉച്ചകോടിയ്ക്കിട ട്രംപ് മെര്‍ക്കല്‍ വാക്പോര് Recent or Hot News
തുടര്‍ന്നു വായിക്കുക
11720185
കരിങ്കടല്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_jessamma_thondamkuzhy
ജെസമ്മ ടോമി തൊണ്ടാംകുഴിയുടെ സംസ്കാരം ജൂലൈ 12 ന്
തുടര്‍ന്നു വായിക്കുക
jessamma_thondamkuzhy
ജെസമ്മ ടോമി തൊണ്ടാംകുഴി നിര്യാതയായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us