Today: 23 Oct 2018 GMT   Tell Your Friend
Advertisements
മാഡം ക്യൂറിയെ ലോകം അനുസ്മരിച്ചു
Photo #1 - Europe - Otta Nottathil - 71120177
മാഡം മേരി ക്യുറിയുടെ നൂറ്റിയമ്പതാം ജന്‍മവാര്‍ഷികം ലോകമെമ്പാടും ശാസ്ത്ര ലോകം ആചരിച്ചു. റേഡിയം കണ്ടു പിടിച്ചതാര് എന്ന ഒറ്റ മാര്‍ക്ക് ചോദ്യത്തിനുത്തരമായി ഒതുങ്ങുന്ന ശാസ്ത്രകാരി മാത്രമല്ല അവര്‍. മനസിനെ പരീക്ഷണശാലയുടെ ചുമരുകളില്‍ തളച്ചിടാതെ മാനവികതയുടെ അനന്തവിഹായസിലേക്ക് ഉയര്‍ത്തിയ മഹതി.

1867 നവംബര്‍ ഏഴിന് പോളണ്ടിലാണ് 'മന്യ' എന്ന ഓമനപ്പേരുളള മരിയ സലോമിയ സ്ക്ളോഡോസ്ക്ക ജനിച്ചത്. സാര്‍ ചക്രവര്‍ത്തിയുടെ റഷ്യന്‍ കരിനിയമങ്ങള്‍ പോളണ്ടിലെ പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനം വിലക്കിയിരുന്ന കാലത്താണ് ഉയരങ്ങള്‍ കീഴടക്കാന്‍ തീരുമാനിച്ച് അവള്‍ കുടുംബത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളോടും ദുരിതങ്ങളോടും പൊരുതിയത്. കുഞ്ഞിലേ അമ്മ നഷ്ടപ്പെട്ടു. ചേച്ചിയും മരിച്ചു. അച്ഛന്‍റെ കണ്ണാടി അലമാരയില്‍ നിന്നും പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. വിശപ്പു സഹിക്കാതെ എത്ര വട്ടം തളര്‍ന്നു വീണു; സാര്‍ ചക്രവര്‍ത്തിക്കെതിരേ പോളണ്ടിനുവേണ്ടി പോരാടുമ്പോള്‍, കര്‍ഷകരെയും തൊഴിലാളികളെയും അക്ഷരവും ഭാഷയും പഠിപ്പിക്കുന്ന രഹസ്യസംഘടനയില്‍ പ്രവര്‍ത്തിച്ചപ്പോള്‍, സാഹസികയായി പര്‍വതാരോഹണം നടത്തിയപ്പോള്‍.

രണ്ടാം ലോകയുദ്ധത്തിന്‍റെ ഇരകളെ ശുശ്രൂഷിക്കാന്‍ തന്‍റെ തൃമ്യ യൂനിറ്റുകളുമായി ആ മഹതി പട്ടാള ക്യാംപുകളില്‍ എത്തി. അവളെ നയിച്ചത് വിശ്വമാനവികതയാണ്. അത് ജീവിതാവസാനം വരെ തുടര്‍ന്നു. അര്‍ബുദ രോഗ ചികിത്സക്ക് വലിയ സംഭാവന ചെയ്ത ഇവര്‍ റേഡിയോ വികിരണം മൂലം ഉണ്ടായ അര്‍ബുദരോഗം കൊണ്ടു തന്നെ മരണമടഞ്ഞു. ഒരര്‍ഥത്തില്‍ ഇഞ്ചിഞ്ചായുള്ള മരണത്തെ സ്വയം വരിച്ചു. ഒരുപാട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി അവര്‍ 1934 ജുലൈ നാലിന് ലോകത്തോടു വിട പറഞ്ഞു.

സാമ്പത്തിക പരാധീനതകള്‍ക്കു കീഴടങ്ങാതെ പ്രിയതമന്‍ പിയറിക്കൊപ്പം ഒരു ഇടുങ്ങിയ മുറിയെ തങ്ങളുടെ ഗവേഷണശാല ആക്കുകയായിരുന്നു അവര്‍. വിശ്രമരഹിതമായ രാപകലുകളുടെ ഒടുവില്‍ 1898 ജൂലൈ 21 ന് പിച്ച് ബ്ളെണ്ട് ഖനിജത്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒരു പുതിയ മൂലകം വേര്‍തിരിച്ചെടുത്തു. ജന്മനാടായ പോളണ്ടിനോടുള്ള സ്നേഹാദരവിനാല്‍ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് പൊളോണിയം എന്ന പേരു നല്‍കി അവര്‍.
അര്‍ബുദ രോഗാണുക്കളെ നശിപ്പിക്കാനും അര്‍ബുദം ബാധിച്ച കോശങ്ങളെ കരിച്ചുകളയാനും റേഡിയം വികിരണം ഫലപ്രദമാണെന്ന് മാഡം ക്യൂറി സ്ഥാപിച്ചു. വലിയ വാണിജ്യ സാധ്യതയുള്ള കണ്ടുപിടുത്തം ആയിരുന്നു അത്. കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്‍റ് വേണ്ടന്നു പറഞ്ഞ് അറിവിനെ സ്വതന്ത്രമാക്കിയ ധീര വനിത കൂടിയാണവര്‍.

രണ്ടു പുതിയ മൂലകങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞ, നൊബേല്‍ സമ്മാനം നേടിയ ആദ്യ വനിത, ശാസ്ത്ര വിഷയങ്ങളില്‍ രണ്ടു നൊബേല്‍ പുരസ്കാരം നേടുന്ന ആദ്യവ്യക്തി, പാരീസ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ പദവിയിലെത്തുന്ന ആദ്യ വനിത? അങ്ങനെ നേട്ടങ്ങള്‍ ഒരുപാട് മേരി ക്യുറിയുടെ പേരിലുണ്ട്.

1903ല്‍ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം മേരിയെ ആദരിച്ചു. ഇതോടെ, നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വനിത എന്ന ബഹുമതിയോടൊപ്പം രണ്ട് ശാസ്ത്രശാഖകളില്‍ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ വ്യക്തി എന്ന ബഹുമതിയും മേരിക്ക് സ്വന്തമായി.

ഒരു വീട്ടില്‍ മൂന്നു നൊബേല്‍ സമ്മാനമെന്ന അപൂര്‍വത ക്യുറി ദമ്പതികള്‍ക്കു മാത്രം സ്വന്തമാണ്. 1903ലെ ഊര്‍ജതന്ത്ര നൊബേല്‍ മേരി ക്യൂറിയുടെ ഗൈഡ് ഹെന്‍റി ബെക്വറലിനൊപ്പം മേരി ക്യൂറിയും പിയറി ക്യൂറിയും പങ്കിട്ടെടുത്തു. റേഡിയത്തിന്‍റെ കണ്ടുപിടുത്തത്തിന് 1911ല്‍ രസതന്ത്രം നൊബേല്‍ സമ്മാനവും മാഡം ക്യൂറിയെ തേടിയെത്തി. മേരി ക്യൂറിയുടെ മകള്‍ ഐറിന്‍ ജൂലിയറ്റ് ക്യൂറിയും ഭര്‍ത്താവ് ഫ്രെഡറിക്കിനും 1935ല്‍ രസതന്ത്ര നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. കൃത്രിമ റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ചതിനായിരുന്നു പുരസ്കാരം. മാഡം ക്യൂറിക്ക് രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചതിന്‍റെ ശതാബ്ദി വര്‍ഷമാണ് ഇത്. ഈ വര്‍ഷം ലോക രസതന്ത്രവര്‍ഷമായി ആചരിക്കുന്നത് അതുകൂടി പരിഗണിച്ചാണ്.
- dated 07 Nov 2017


Comments:
Keywords: Europe - Otta Nottathil - 71120177 Europe - Otta Nottathil - 71120177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us