Today: 21 Jan 2019 GMT   Tell Your Friend
Advertisements
ഖഷോഗി വധം: തെളിവ് നശിപ്പിക്കാന്‍ സൗദി വിദഗ്ധരെ അയച്ചു
Photo #1 - Europe - Otta Nottathil - 71120186
ഈസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിച്ച ശേഷം തെളിവ് നശിപ്പിക്കാന്‍ സൗദി അറേബ്യ രസതന്ത്ര, വിഷശാസ്ത്ര വിദഗ്ധരെ അയച്ചിരുന്നതായി തുര്‍ക്കിയുടെ ആരോപണം.

സൗദി അറേബ്യയുടെ തുര്‍ക്കിയിലെ ഇസ്താംബുള്‍ എംബസിലിയാണ് ഖഷോഗി കൊല്ലപ്പെട്ടത്. കൊലപാതകത്തിനുപിന്നില്‍ സൗദി അറേബ്യയാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഖഷോഗിയെ കാണാതായി ഒമ്പതുദിവസത്തിനുശേഷം ഒക്ടോബര്‍ 11നാണ് സൗദി 11 അംഗ സംഘത്തെ കൊലപാതകത്തിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഈസ്താംബൂളിലേക്ക് അയച്ചതെന്ന് തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂലപത്രം 'സബാ' ആണ് റിപ്പോര്‍ട്ട് ചെയ്തത്. കെമിസ്ററ് അഹമ്മദ് അബ്ദുള്‍ അസീസ് അല്‍ജനോബി, വിഷശാസ്ത്രജ്ഞന്‍ ഖാലിദ് യാഹ്യ അല്‍ സഹ്റാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒക്ടോബര്‍ 17 വരെ എല്ലാദിവസവും സംഘം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിരുന്നു. ഒക്ടോബര്‍ 20ന് സംഘം തുര്‍ക്കിവിട്ടു.

കൃത്യമായ ലക്ഷ്യംവെച്ചുള്ള കൊലപാതകമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ തുര്‍ക്കി അധികൃതര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച സൗദി അധികൃതര്‍ പക്ഷേ, ഖഷോഗിയുടെ മൃതദേഹത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം തങ്ങളുടെ കോണ്‍സുലേറ്റില്‍ പരിശോധന നടത്താന്‍ സൗദി അറേബ്യ ഒക്ടോബര്‍ 15നാണ് തുര്‍ക്കി പോലീസിന് അനുമതി നല്‍കുന്നത്. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടന്‍ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം ആസിഡ് ഉപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകാമെന്നും തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.
- dated 06 Nov 2018


Comments:
Keywords: Europe - Otta Nottathil - 71120186 Europe - Otta Nottathil - 71120186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_excellency_award_2019
കേരള റീ ബില്‍ഡ് എക്സെലന്‍സി അവാര്‍ഡ് 2019 Recent or Hot News
തുടര്‍ന്നു വായിക്കുക
21120192treaty
ബ്രെക്സിറ്റ് ഭീഷണി: ഫ്രാന്‍സും ജര്‍മനിയും കരാറിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
20120198paris
ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120197predecessor
മനുഷ്യന്റെ ഒരു പൂര്‍വികനെക്കൂടി തിരിച്ചറിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us