Today: 24 Sep 2018 GMT   Tell Your Friend
Advertisements
ഡോണള്‍ഡ് ട്രംപും ജെറമി കോര്‍ബിനും തമ്മില്‍ എന്ത്?
Photo #1 - Europe - Otta Nottathil - 73201804

റോം: പോപ്പുലിസം എന്ന വാക്ക് പുതിയതല്ല. എന്നാല്‍, ഇറ്റലിയില്‍ ഫൈവ് സ്ററാര്‍ പാര്‍ട്ടി വന്‍ തെരഞ്ഞെടുപ്പ് മുന്നേറ്റം നടത്തിയതോടെയാണ് ഈ വാക്കിന് ലോക വ്യാപകമായി പ്രചാരം കിട്ടുന്നത്.

ജനകീയ നേതാവായ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെറമി കോര്‍ബിനും, വെറുക്കപ്പെട്ടവന്റെ പരിവേഷം ഒട്ടൊക്കെ സമ്പാദിച്ചു വച്ചിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ പ്രത്യക്ഷത്തില്‍ സമാനതകളൊന്നും കണ്ടെത്താനാവില്ല. എന്നാല്‍, പോപ്പുലിസ്ററ് എന്ന വിശേഷണം ഇരുവര്‍ക്കും ചാര്‍ത്തിക്കിട്ടിയതുമാണ്.

പൊതുജനങ്ങളെ നിഷ്കളങ്കരെന്നും അഴിമതിക്കാരെന്നും രണ്ടായി തിരിക്കുന്ന സമ്പ്രദായത്തെയാണ് സാങ്കേതിക അര്‍ഥത്തില്‍ പോപ്പുലിസം എന്നു പറയുന്നത്. വിശാലമായ പൊതുജന താത്പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ പിന്നീട് പോപ്പുലിസ്ററ് എന്നു വിശേഷിപ്പിച്ചു തുടങ്ങി. എന്നാല്‍, യൂറോപ്യന്‍ പശ്ചാത്തലത്തില്‍ പോപ്പുലിസത്തിന് വലതുപക്ഷ ചിന്താഗതിയുള്ളവര്‍ എന്നു കൂടി അര്‍ഥം കല്‍പ്പിക്കപ്പെട്ടു. അതിനാലാണ് ഫൈവ് സ്ററാര്‍ പാര്‍ട്ടി വലതുപക്ഷമാണെന്ന് തെറ്റിദ്ധാരണാജനകമായ പരാമര്‍ശം പല മാധ്യമങ്ങളിലും വന്നത്.

തീവ്ര വലതുപക്ഷക്കാര്‍ക്കും പോപ്പുലിസ്ററുകള്‍ക്കും സമാനമായ ചില ആശയങ്ങള്‍ ഈ തെറ്റിദ്ധാരണയ്ക്കു പിന്നിലുണ്ട്. പ്രാദേശിക വാദത്തോളമെത്തുന്ന കുടിയേറ്റ വിരോധവും, യൂറോപ്യന്‍ ഐക്യത്തോടുള്ള എതിര്‍പ്പും, നിലവിലുള്ള വ്യവസ്ഥകള്‍ക്ക് എതിരായ നിലപാടുകളുമെല്ലാം ഇത്തരത്തില്‍ സമാനതയുള്ള നിലപാടുകളാണ്.

ഗ്രീസിലെ പോപ്പുലിസ്ററ് പ്രസ്ഥാനമായ സൈറിസ പാര്‍ട്ടി ഇടതുപക്ഷത്താണെങ്കില്‍ ഫ്രാന്‍സിലെ പോപ്പുലിസ്ററുകളായ നാഷണല്‍ ഫ്രന്റ് വലതുപക്ഷക്കാരാണ്. യുകെയില്‍ മുഖ്യധാരയിലുള്ള ലേബര്‍ പാര്‍ട്ടിയെ അപ്പാടെയല്ല, അതിന്റെ നേതാവായ ജെറമി കോര്‍ബിനെ മാത്രമാണ് പോപ്പുലിസ്ററ് എന്നു വിളിക്കുന്നത്. ഫൈവ് സ്ററാര്‍ പാര്‍ട്ടിക്കാകട്ടെ പ്രകടമായ ഇടത് ~ വലത് ആഭിമുഖ്യങ്ങളൊന്നുമില്ല താനും.
- dated 06 Mar 2018


Comments:
Keywords: Europe - Otta Nottathil - 73201804 Europe - Otta Nottathil - 73201804,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us