Today: 18 Oct 2018 GMT   Tell Your Friend
Advertisements
പുതിന്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും
Photo #1 - Europe - Otta Nottathil - 7520188

മോസ്കോ: വ്ലാദിമിര്‍ പുതിന്‍ തിങ്കളാഴ്ച വീണ്ടും റഷ്യന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും. നാലാം വട്ടമാണ് അദ്ദേഹം ഈ അധികാര സ്ഥാനത്തെത്തുന്നത്. ഈ കാലയളവില്‍ യുഎസില്‍ മൂന്നു പ്രസിഡന്റുമാരാണ് മാറിവന്നത്.

ലോകത്തെ ഏറ്റവുംശക്തനായ വ്യക്തിയായി ഫോര്‍ബ്സ് മാസിക തിരഞ്ഞെടുത്തയാളാണ് പുതിന്‍. യുൈ്രകനില്‍നിന്ന് ക്രിമിയയെ അനധികൃതമായി പിടിച്ചെടുത്തതും സിറിയയില്‍ സൈനിക ഇടപെടലാരംഭിച്ചതും റഷ്യയെ പാശ്ചാത്യരാജ്യങ്ങളുടെ ശത്രുവാക്കിമാറ്റിയത് പുതിന്റെ കാലത്താണ്. ശീതയുദ്ധ കാലത്തിന്റെ തിരിച്ചുവരവെന്നാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇതേ വിഷയത്തിന്റെ മറുവശം വ്യാഖ്യാനിച്ച്, റഷ്യയുടെ നഷ്ടപ്പെട്ട പ്രതാപവും പാരമ്പര്യമൂല്യങ്ങളും തിരികെപ്പിടിക്കാനെത്തിയ രക്ഷകനായാണ് പുതിനെ അദ്ദേഹത്തിന്റെ അണികള്‍ അവതരിപ്പിക്കുന്നത്.

അതേസമയം, റഷ്യയില്‍നിന്ന് ജനാധിപത്യത്തെ അകറ്റുന്നയാളാണ് ശത്രുക്കള്‍ക്ക് പുതിന്‍. മോസ്കോയുടെ നഷ്ടമായ സാമ്രാജ്യം തിരിച്ചുപിടിക്കാനായി ദേശീയവികാരം ആളിക്കത്തിക്കുകയും മുന്‍ രഹസ്യപോലീസ് ഉദ്യോഗസ്ഥരായ വിശ്വസ്തരുടെ സഹായത്തോടെ രാജ്യത്തെ തന്റെ ചൊല്‍പ്പടിക്കുനിര്‍ത്താനും ശ്രമിക്കുന്നയാളാണ് എതിരാളികള്‍ക്ക് പുതിന്‍.

1985 മുതല്‍ 1990 വരെ അന്നത്തെ കിഴക്കന്‍ ജര്‍മനിയുടെ ഭാഗമായ ഡ്രെസ്ഡെനില്‍ കെ.ജി.ബി. ഇന്റലിജന്‍സ് സര്‍വീസില്‍ പുതിന്‍ സേവനമനുഷ്ഠിച്ചു. സോവിയറ്റ് യൂണിയന്റെ പതനമാരംഭിച്ച സമയമായിരുന്നു ഇത്. കിഴക്കന്‍ ജര്‍മനിയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗില്‍ തിരിച്ചെത്തുന്നതോടെയാണ് പുതിന്റെ രാഷ്ട്രീയജീവിതത്തിന് തുടക്കമാകുന്നത്. നഗരത്തിന്റെ മേയറായിരുന്ന അനത്തൂലി സബ്ചക്കായിരുന്നു രാഷ്ട്രീയഗുരു. 1996~ല്‍ റഷ്യയുടെ ആദ്യ ജനാധിപത്യ പ്രസിഡന്റായ ബോറിസ് യെല്‍റ്റ്സിനുകീഴില്‍ പ്രവര്‍ത്തിക്കാന്‍ പുതിന് ക്ഷണം ലഭിച്ചു. യെല്‍റ്റ്സിന്‍ 1998~ല്‍ പുതിനെ കെ.ജി.ബി.യുടെ പുതിയരൂപമായ ഫെഡറല്‍ സെക്യൂരിറ്റിസര്‍വീസിന്റെ (എഫ്.എസ്.ബി.) മേധാവിയാക്കി.

ചെച്നിയയില്‍ വിമതരെ നേരിടാന്‍ രണ്ടാമതും യുദ്ധംപ്രഖ്യാപിച്ചതോടെ പുതിന്റെ ജനപ്രീതിയും വലിയതോതിലുയര്‍ന്നു. 1999 ഡിസംബര്‍ 31~ന് യെല്‍റ്റ്സിന്‍ രാജിപ്രഖ്യാപിച്ചതോടെ പുതിന്‍ ലോകത്തിലെ ഏറ്റവുംവലിയ രാജ്യത്തിന്റെ പ്രസിഡന്റായി.

പെട്രോളിയം കയറ്റുമതിയിലൂടെ വിദേശനാണ്യം കുന്നുകൂടിയതോടെ റഷ്യയുടെ ജീവിതനിലവാരം കുതിച്ചുയര്‍ന്നു. ബഹുസ്വരതയുടെ ബാഹ്യലക്ഷണങ്ങള്‍ സൃഷ്ടിച്ച് പുതിന്റെ നേതൃത്വത്തില്‍ റഷ്യ പരമാധികാര ജനാധിപത്യം കെട്ടിച്ചമയ്ക്കുന്നതില്‍ മുന്നേറുകയുംചെയ്തു. അതേസമയം, അവിടെ പ്രതിപക്ഷവും സാധാരണക്കാരന്റെ അവകാശങ്ങളും അട്ടിമറിക്കപ്പെട്ടു.

ഭരണഘടനയുസരിച്ച് പ്രസിഡന്റ് സ്ഥാനത്തുള്ള പുതിന്റെ കാലാവധി 2008~ല്‍ അവസാനിച്ചതോടെ അദ്ദേഹം തന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റ് സ്ഥാനമേല്‍പ്പിക്കുകയും പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയുംചെയ്തു. എന്നാല്‍, അപ്പോഴും ഭരണചക്രം പുതിന്റെ കൈയിലായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയിട്ടും 2012~ല്‍ പുതിന്‍ മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തെത്തി. ഇക്കാലയളവില്‍ പ്രസിഡന്റിന്റെ കാലാവധി ആറുവര്‍ഷമാക്കി പുതിന്‍ ഭരണഘടന പരിഷ്കരിച്ചിരുന്നു. 2018~ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാലാമത് ഊഴംതേടിയ പുതിന് കാര്യമായ എതിരാളികളാരുമുണ്ടായതുമില്ല.
- dated 06 May 2018


Comments:
Keywords: Europe - Otta Nottathil - 7520188 Europe - Otta Nottathil - 7520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
k_muraleedharan_mla_met_pope_francis
കെ. മുരളീധരന്‍ എം എല്‍എ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
indian_parliamentary_group_italy
ഇന്‍ഡ്യന്‍ പാര്‍ലമെന്ററി സംഘം ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us