Today: 27 Sep 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസിനെ സഹായിക്കുന്നത് ശ്വാസകോശമല്ലെന്ന് പഠനം
Photo #1 - Europe - Otta Nottathil - 7820207covid

സ്റ്റോക്ക്ഹോം: കൊറോണവൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതും ശക്തിയാര്‍ജിക്കുന്നതും സംബന്ധിച്ച് നിലവിലുള്ള ധാരണകളെ വെല്ലുവിളിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.

കൊറോണവൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന എ.സി.ഇ.2 പ്രോട്ടീന്‍ ശ്വസനേന്ദ്രിയത്തില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണുള്ളതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മനുഷ്യശരീരത്തില്‍ ഉടനീളം കാണപ്പെടുന്ന ഈ പ്രോട്ടീനിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ "മോളിക്യുലാര്‍ സിസ്ററംസ് ബയോളജി ജേണലി'ലാണ് പ്രസിദ്ധീകരിച്ചത്.

ശ്വാസകോശത്തിലാണ് എ.സി.ഇ.2 പ്രോട്ടീനിന്റെ സാന്നിധ്യം ഏറ്റവുമധികം ഉള്ളതെന്നായിരുന്നു മുന്‍കാലപഠനങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഇത് ഖണ്ഡിക്കുന്നതാണ് പുതിയ പഠനം. ആമാശയം, പിത്താശയം, വൃക്ക, ഹൃദയം, പുരുഷ ജനനേന്ദ്രിയം, മറുപിള്ള, കണ്ണ്, വാസ്കുലാര്‍ ടിഷ്യു എന്നിവയില്‍ പ്രോട്ടീന്‍ സാന്നിധ്യം കൂടുതലാണെന്നും അതേസമയം, ശ്വസനേന്ദ്രിയത്തില്‍ വളരെ കുറവാണെന്നുമാണ് പഠനം പറയുന്നത്.

"കൊറോണ ഗെയ്റ്റ്' പ്രോട്ടീന്‍ എന്നറിയപ്പെടുന്ന എ.സി.ഇ. 2 ഉത്പാദനം മനുഷ്യശരീരത്തിലെ 150 തരം കോശങ്ങളില്‍ വ്യവസ്ഥിതമായി വിലയിരുത്തിയശേഷമാണ് പഠനം പ്രസിദ്ധീകരിച്ചതെന്ന് സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയിലെ മുതിര്‍ന്നശാസ്ത്രജ്ഞ സിസീലിയ ലിന്‍ഡ്സ്കോഗ് പറഞ്ഞു.

മുന്‍കാലപഠനങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യശരീരത്തിലെ മുഴുവന്‍ കോശങ്ങളിലും അവയവങ്ങളിലും നടത്തിയ പഠനമാണിതെന്നും അതുകൊണ്ടുതന്നെ കോവിഡ് വൈറസ് മനുഷ്യശരീരത്തില്‍ എങ്ങനെ പ്രവേശിക്കുന്നു എന്നതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ലിന്‍ഡ്സ്കോഗ് പറഞ്ഞു.
- dated 07 Aug 2020


Comments:
Keywords: Europe - Otta Nottathil - 7820207covid Europe - Otta Nottathil - 7820207covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27920203ursula
ഇംഗ്ളീഷ് ഉപയോഗം കുറയ്ക്കണം: ഉര്‍സുലയോട് മാധ്യമ പ്രവര്‍ത്തകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27920202swiss
ഹോട്ടല്‍ സ്കൂളില്‍ കോവിഡ് വ്യാപനം: സ്വിറ്റ്സര്‍ലന്‍ഡ് 2500 വിദ്യാര്‍ഥികളെ ക്വാറനൈ്റനിലാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
27920206swiss
സ്വിസ് ജനത വിധിയെഴുതുന്നത് അഞ്ച് വിഷയങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27920205ce
ഷാര്‍ലി എബ്ദോ ഓഫിസിനടുത്ത് കത്തിക്കുത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
onam_tug_of_war_sempiane
സെംപിയോണെ സ്ററാര്‍സ് ഓണാഘോഷവും & അഖില യൂറോപ്പ് വടംവലി മത്സരവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
26920205cardinal
കര്‍ദിനാള്‍ ബെസ്യു രാജിവച്ചു
വത്തിക്കാന്‍ ഫണ്ട് ഉപയോഗിച്ച് ആഡംബര കെട്ടിടം വാങ്ങിയെന്ന് ആരോപണം തുടര്‍ന്നു വായിക്കുക
26920206friday
3,500 കേന്ദ്രങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പ്രക്ഷോഭം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us