Today: 15 Aug 2018 GMT   Tell Your Friend
Advertisements
ഗതാഗതക്കുരുക്ക്: മുന്നില്‍ ജനീവയും സൂറിച്ചും
Photo #1 - Europe - Otta Nottathil - 8220185
ജനീവ: ജീവിത നിലവാരത്തിന്റെയും മറ്റും ആഗോള പട്ടികകളില്‍ സ്ഥിരമായി ഒന്നാം നിരയില്‍ ഇടം നേടുന്ന നഗരങ്ങളാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയും സൂറിച്ചും. എന്നാലിപ്പോള്‍, അത്ര സന്തോഷിക്കാനൊന്നുമില്ലാത്ത ഒരു പട്ടികയുടെ തലപ്പത്തു കൂടി ഈ നഗരങ്ങള്‍ ഇടം പിടിച്ചിരിക്കുന്നു.

ഗതാഗതക്കുരുക്കിന്റെ കാര്യത്തിലാണ് ഈ സ്ഥാനമാനങ്ങള്‍! ജനീവയില്‍ വാഹനമോടിക്കുന്ന ഒരാള്‍ പ്രതിവര്‍ഷം ശരാശരി 52 മണിക്കൂറാണ് തിരക്കു കാരണം വേഗം കുറഞ്ഞ ട്രാഫിക്കില്‍ കിടക്കുന്നത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂറിച്ചില്‍ ഇത് 51 മണിക്കൂറാണ്.

കുരുക്കില്‍ കിടക്കേണ്ടി വരുന്നതും, വേഗ പരിധിയുടെ 65 ശതമാനത്തിനു താഴെ ഓടിക്കേണ്ടി വരുന്നതും ജനീവയില്‍ 16 മണിക്കൂറാണ്. സൂറിച്ചില്‍ 17 മണിക്കൂറും. തിരക്കേറിയ മണിക്കൂറുകളില്‍ ഇരു നഗരങ്ങളിലും ഇതു മുപ്പതു മണിക്കൂര്‍ വരെയാണ്.

ആഗോള തലത്തില്‍ 1360 നഗരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ ജനീവ 32ഉം സൂറിച്ച് 33ഉം സ്ഥാനങ്ങളാണ് നേടിയിരിക്കുന്നത്. റഷ്യന്‍ നഗരങ്ങളെ ഒഴിവാക്കിയാല്‍ യൂറോപ്പില്‍ സ്വിസ് നഗരങ്ങളെക്കാള്‍ കൂടുതല്‍ ട്രാഫിക് കുരുക്കുള്ളത് ലണ്ടന്‍, പാരീസ്, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്.
- dated 08 Feb 2018


Comments:
Keywords: Europe - Otta Nottathil - 8220185 Europe - Otta Nottathil - 8220185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us