Today: 22 Apr 2018 GMT   Tell Your Friend
Advertisements
ഹംഗറിയില്‍ ഹാട്രിക് വിജയം നേടി ഓര്‍ബന്‍
Photo #1 - Europe - Otta Nottathil - 9420181_hatric_hungery
ബുഡാപെസ്ററ്: ഹംഗറിയില്‍ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ(54) ഫീഡെസ് പാര്‍ട്ടി നേടിയത് തുടര്‍ച്ചയായ മൂന്നാം വിജയം. അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കിയതും ഇതേ സൂചനകള്‍ തന്നെയായിരുന്നു. അതായത് ജര്‍മനിയിലെ കുടിയേറ്റ വരുദ്ധ പാര്‍ട്ടിയായ എഎഫ്ഡി പോലെ കുടിയേറ്റ വിരുദ്ധ വംശീയ പാര്‍ട്ടിയാണ് ഓര്‍ബന്‍ നയിക്കുന്ന ഫിഡെസ് പാര്‍ട്ടി.ഭരിയ്ക്കാനുള്ള മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഇദ്ദേഹം നേടിയിട്ടുണ്ട്. ഇദ്ദേഹം ഭരണത്തിലിരിയ്ക്കുമ്പോള്‍ തന്നെ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും രാജ്യത്തു കയറ്റില്ല എന്നു പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയനു തലവേദന സൃഷ്ടിച്ച പ്രധാനമന്ത്രിയാണ്.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ കുടിയേറ്റക്കാരായ ഒരുത്തരെയും രാജ്യത്തു കയറ്റില്ല എന്ന് അദ്ദേഹംതന്നെ പലപ്പോഴും പ്രസംഗങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹംഗറി ഒരു കുടിയേറ്റ രാജ്യമായി മാറ്റില്ല എന്ന് അദ്ദേഹം നേരത്തെതന്നെ പ്രഖ്യാപിച്ചതിന്റെ തെളിവാണ് അദ്ദേഹത്തിനനുകൂലമായ തെരഞ്ഞെടുപ്പുഫലം.
രാജ്യവ്യാപകമായി 69 ശതമനം പോളിംഗ് നടന്നിരുന്നു. 199 അംഗ പാര്‍ലമെന്റില്‍ ഫിഡെസ് പാര്‍ട്ടി 48.8 ശതമാനം വോട്ടു നേടി. നിലവില്‍ 133 സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റിലുള്ളത്. 2010 ലും 2014 ലും തെഞ്ഞെടുപ്പുകളില്‍ ഫിഡെസ് പാര്‍ട്ടിതന്നെയാണ് മുന്നിലെത്തിയിരുന്നത്.

തെരഞ്ഞെടുപ്പിനു മുന്‍പു നടത്തിയ സര്‍വേകളില്‍ ഓര്‍ബനും പാര്‍ട്ടിയും തൊട്ടടുത്ത എതിരാളികളായ തീവ്ര വലതുപക്ഷ ജോബിക് പാര്‍ട്ടിയെക്കാള്‍ ഇരുപതു പോയിന്റ് മുന്നിലായിരുന്നു. സെന്റര്‍ ലെഫ്റ്റ് പാര്‍ട്ടിയായ സോഷ്യലിസ്റ്റുകള്‍ക്കും കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല.

അതേസമയം, ഫീഡെസ് പാര്‍ട്ടിക്ക് മുന്‍പ് ലഭിച്ച മൃഗീയ ഭൂരിപക്ഷം ഇത്തവണ ഇല്ലാതെ പോയി. നിലവിലുള്ള പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ് പാര്‍ട്ടിക്ക്. പോളിങ് ബൂത്തുകള്‍ പലതിലും വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് കാരണം പോളിങ് സമയം നീട്ടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി. പോളിങ് ശതമാനം കൂടുന്നത് പ്രതിപക്ഷത്തെയാകും സഹായിക്കുക എന്ന അഭിപ്രായവും ഉയര്‍ന്നെങ്കിലും അതു ഇല്ലാതെ പോയി.
- dated 09 Apr 2018


Comments:
Keywords: Europe - Otta Nottathil - 9420181_hatric_hungery Europe - Otta Nottathil - 9420181_hatric_hungery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22420188
സ്പെയ്നിലെ ബാസ്ക് വിമതര്‍ മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
22420186
3000 വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ പശുവിന്റെ തലയോട്ടി കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22420185
ബിറ്റ് കോയിന്‍ തട്ടിപ്പ്: പ്രധാനമന്ത്രിയുടെ വിമാനത്തില്‍ പ്രതി രക്ഷപെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
20420185
ക്യാന്‍സര്‍ മുന്നറിയിപ്പ് നേരത്തെ കിട്ടാന്‍ ബയോമെഡിക്കല്‍ ടാറ്റൂ Recent or Hot News
തുടര്‍ന്നു വായിക്കുക
fifa_russian_world_cup_video_beweis
റഷ്യന്‍ വേള്‍ഡ് കപ്പ് , വിഡിയോ തെളിവുകള്‍ സ്റേറഡിയത്തില്‍ കാണിയ്ക്കുമെന്ന് ഫിഫ Recent or Hot News
തുടര്‍ന്നു വായിക്കുക
19420181
ഫേഷ്യല്‍ റെക്കഗ്നീഷന് അനുമതി തേടി ഫെയ്സ്ബുക്ക്
യൂറോപ്പില്‍ പുതിയ വിവാദം തുടര്‍ന്നു വായിക്കുക
18420187
അല്‍ബേനിയയുടെയും മാസിഡോണിയയുടെയും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം: ചര്‍ച്ചയ്ക്ക് അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us