Today: 04 Jun 2020 GMT   Tell Your Friend
Advertisements
കോവിഡ് 19 : ഇറ്റലിയില്‍ കുടുങ്ങിയവര്‍ കേന്ദ്രസംഘത്തിന്റെ മുന്നില്‍ വെള്ളിയാഴ്ച പരിശോധനാ വിധേയമാകണം
Photo #1 - Europe - Otta Nottathil - central_medical_group_italy
റോം: ഇറ്റലിയില്‍ കുടുങ്ങിയ നാല്‍പ്പതോളം മലയാളി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇന്നുണ്ടായത്. ഇവരെ പ്രത്യേകം പരിശോധിച്ച് നാട്ടിലെത്തിയ്ക്കാനായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 17 അംഗ വിദഗ്ധ മെഡിക്കല്‍ സംഘം വ്യാഴാഴ്ച വൈകിട്ട് റോമില്‍ എത്തിച്ചേരും. അതിനു ശേഷമുള്ള കാര്യങ്ങള്‍ ഏകോപിപ്പിയ്ക്കാന്‍ ഇറ്റലിയിലെ ഇന്‍ഡ്യന്‍ എംബസിയ്ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി അവിടെ നിന്നും അറിയാന്‍ കഴിഞ്ഞു.

റോമിലെ ഇന്‍ഡ്യന്‍ എംബസിയിലും മിലാനിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിലുമാണ് മെഡിക്കല്‍ ക്ളിയറന്‍സ് നടത്തുന്നത്. ഇതിനായി ആവശ്യമുള്ളവര്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ഉടന്‍തന്നെ ബന്ധപ്പെടേണ്ടതാണ്. വെള്ളിയാഴ്ച രാവിലെയായിരിയ്ക്കും മെഡിക്കല്‍ ടെസ്ററുകള്‍ ആരംഭിയ്ക്കുക. ആദ്യം വിദ്യാര്‍കള്‍ക്കായിരിയ്ക്കും മുന്‍ഗണന ലഭിയ്ക്കുന്നതെന്നും എംബസിയുമായി ബന്ധപ്പെട്ട ഇറ്റലിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ഡോ.ജോസ് വി. ഫിലിപ്പ് അറിയിച്ചു.

ലോംബാര്‍ഡി ഇറ്റലിയിലെ വുഹാന്‍

പുകഴ്പെറ്റ യൂറോപ്യന്‍ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്ന വാദമുയര്‍ത്തി വന്‍കരയിലാകെ കൊറോണവൈറസ് ബാധ പടരുന്നു. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതലാളുകള്‍ കോവിഡ്~19 ബാധിച്ചു മരിച്ച രാജ്യമായി തുടരുമ്പോള്‍ ഇറ്റലിക്ക് രോഗബാധിതരെ മുഴുവന്‍ ചികിത്സിക്കാന്‍ സൗകര്യങ്ങളില്ല.

"ലോംബാര്‍ഡി" ഇറ്റലിയിലെ വുഹാന്‍ എന്ന വിശേഷണവിമായിട്ടാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ കാര്യങ്ങള്‍ മണിക്കൂറുകള്‍ കഴിയും തോറും വഷളാകുകയാണ്.
കൊറോണ വൈറസ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റാലിയന്‍ പ്രദേശമാണ് ലോംബാര്‍ഡി.

അവികസിത രാജ്യങ്ങളെക്കാള്‍ ദുരന്തമായി ഇറ്റാലിയന്‍ ആരോഗ്യ രംഗം; ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കു മാത്രം ചികിത്സ

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നിയന്ത്രിക്കുന്നതിനായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഭൂതപൂര്‍വമായി രാജ്യവ്യാപക യാത്രാ നിയന്ത്രണങ്ങളും കടകളും ബിസിനസുകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ഏതാണ്ട് 60 ദശലക്ഷം ജനങ്ങളുള്ള രാജ്യത്തിന് എങ്ങനെ എങ്കിലും വലിയ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടിവരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കൊറോണ ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ, ഫാര്‍മസികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒഴിച്ചുള്ളഎല്ലാ കടകളും രാജ്യവ്യാപകമായി അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കയാണ്.

ഏപ്രില്‍ 3 വരെ, സാമൂഹിക ഒത്തു ചേരലുകള്‍, അനാവശ്യ യാത്രകള്‍, വിവാഹങ്ങള്‍, സംസ്കാരങ്ങള്‍, കഫേ പാര്‍ട്ടികള്‍, ജിം സന്ദര്‍ശനങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ലന്നെല്ലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങള്‍ പാലിച്ചേ മതിയാവു.

രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന് മുമ്പ് വാരാന്ത്യത്തില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് തുടക്കത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഒരു വാക്സിന്‍ അല്ലെങ്കില്‍ പ്രതിരോധ മരുന്നുകളുടെ അഭാവത്തില്‍, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ഏക ആയുധം സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ മാത്രമാണ്.സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ബുധനാഴ്ച മാത്രം സ്ഥിരീകരിച്ചത് 2000 പുതിയ കൊറോണവൈറസ് കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കോവിഡ്~19 ബാധിച്ചവരുടെ എണ്ണം 12000 കടന്നു.200 പേര്‍ മരിച്ചതോടെ രാജ്യത്ത് കോവിഡ്~19 കാരണമുള്ള മരണസംഖ്യ 827 ആയി. 1045 പേര്‍ക്കാണ് രോഗം ഭേദമായതായി ബുധനാഴ്ച സ്ഥിരീകരിച്ചത്.

ഗുരുതര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയുമായുള്ള അതിര്‍ത്തി സ്വിറ്റ്സര്‍ലന്‍ഡ് ഭാഗികമായി അടച്ചു. അതിര്‍ത്തികള്‍ അടയ്ക്കാതെ യൂറോപ്പ് ഒറ്റക്കെട്ടായി രോഗബാധയെ നേരിടണമെന്ന് സ്വിസ് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പാണ് നടപടി.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം നിരവധി ജോലിക്കാര്‍ ദിവസേന ജോലിക്കായി അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നുണ്ട്. കൊറോണ വൈറസ് മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 31% ഉയര്‍ന്ന് ഏറ്റവും ഒടുവിലായി മൊത്തം 827 ല്‍ എത്തി.രാജ്യത്തെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 10,149 ല്‍ നിന്ന് 12,462 ആയി ഉയര്‍ന്നതായി സിവില്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് അറിയിച്ചു. 560 പേര്‍ തീവ്രപരിചരണത്തിലാണ്.

ലോകാരോഗ്യ സംഘടന ഔദ്യോഗികമായി കോവിഡ് 19 നെ പാന്‍ഡെമിക് അതായതാണ് മഹാമാരി ആയി ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇറ്റലിയില്‍ ആവശ്യത്തിന് മരുന്നും ആശുപത്രി കിടക്കകളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്രായമേറിയവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം വരെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുപ്പക്കാര്‍ക്ക് ചികിത്സയില്‍ മുന്‍ഗണന നല്‍കുന്ന സമീപനമാണ് ഡോക്ടര്‍മാര്‍ സ്വീകരിച്ചു വരുന്നതെന്ന് സൂചനകളുണ്ട് .

വിമാനത്താവളങ്ങള്‍ അടക്കും

റോമിലെ സിയാംപിനോ വിമാനത്താവളം അടയ്ക്കാനും ഫിയമിസിനോയിലെ ടെര്‍മിനല്‍ ഭാഗികമായി അടയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ റോമിലെ സിയാംപിനോ വിമാനത്താവളം വെള്ളിയാഴ്ചയും നഗരത്തിലെ ഫിയമിസിനോ വിമാനത്താവളത്തിലെ ഒരു ടെര്‍മിനലും അടയ്ക്കും.

സിയാംപിനോയിലെ ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകളുടെ പാസഞ്ചര്‍ ടെര്‍മിനല്‍, റയാനെയര്‍ പോലുള്ള കുറഞ്ഞ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകള്‍ മാര്‍ച്ച് 14 ശനിയാഴ്ച മുതല്‍ അടയ്ക്കും

മാര്‍ച്ച് 17 ചൊവ്വാഴ്ച മുതല്‍ ഫിയമിസിനോ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 1 താല്‍ക്കാലികമായി അടയ്ക്കും. എല്ലാ ചെക്ക്ഇന്‍ പ്രവര്‍ത്തനങ്ങളും സുരക്ഷാ പരിശോധനകളും ബാഗേജ് വീണ്ടെടുക്കലും ടെര്‍മിനല്‍ 3 ല്‍ നടത്തും, അത് പ്രവര്‍ത്തനക്ഷമമായി തുടരുന്നു.

റോം വിമാനത്താവളങ്ങളില്‍ സാധാരണയായി പ്രവര്‍ത്തിക്കുന്ന പല വിമാനക്കമ്പനികളും ഇറ്റലിയിലേക്കും പുറത്തേക്കും ഒന്നിലധികം വിമാന റദ്ദാക്കലുകള്‍ മൂലമാണ് തീരുമാനം ആവശ്യമായി വന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എയറോപോര്‍ട്ടി ഡി റോമ പറഞ്ഞു.

എന്നിരുന്നാലും, ജനറല്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്റേററ്റ് അതോറിറ്റി, ചരക്ക് വ്യോമയാന പ്രവര്‍ത്തനങ്ങള്‍ എന്നിവ മാറ്റമില്ലാതെ തുടരും. രണ്ട് വിമാനത്താവളങ്ങളിലെയും റണ്‍വേകള്‍ പൂര്‍ണ്ണമായും ആക്സസ് ചെയ്യാവുന്നതും പ്രവര്‍ത്തന മാറ്റങ്ങള്‍ക്ക് വിധേയമാകില്ലന്നും അറിയിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതു ജനജീവിതം സ്തംഭിപ്പിച്ചു

കൂനിന്മേല്‍ കുരുവെന്നപോലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് രാജ്യത്തെ ജനജീവിതം ഏറെക്കുറെ നിച്ചലമാക്കി.
കൊറോണവൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം.

ജോലി സംബന്ധമായ അത്യാവശ്യ സാഹചര്യം, ആരോഗ്യപരമായ കാരണങ്ങള്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ അടുത്ത് കിട്ടാനില്ലാതെ വരുമ്പോള്‍, വീട്ടിലേക്ക് മടങ്ങുമ്പോള്‍ എന്നിവയാണ് യാത്ര ചെയ്യാന്‍ അനുവാദമുള്ള അടിയന്തര സാഹചര്യങ്ങളായി പറഞ്ഞിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള മറ്റിടങ്ങളിലും ആള്‍ക്കൂട്ടം പൂര്‍ണമായി ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ബാറുകളും റെസ്റററന്റുകളും രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സ്കൂളുകളും യൂണിവേഴ്സിറ്റികളും നേരത്തെ തന്നെ അടച്ചു കഴിഞ്ഞു. ഇതിനും ഏപ്രില്‍ മൂന്നു വരെയാണ് പ്രാബല്യം. എല്ലാ പരീക്ഷകളും റദ്ദാക്കി.

കുടുംബസദ്യകള്‍ അടക്കമുള്ള കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍, വിവാഹമോചിതരായ ദമ്പതികള്‍ക്ക് കുട്ടികളെ കാണാന്‍ യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. അവശ്യവസ്തുക്കള്‍ അമിതമായി വാങ്ങിക്കൂട്ടുന്നതിനും നിയന്ത്രണം.
- dated 12 Mar 2020


Comments:
Keywords: Europe - Otta Nottathil - central_medical_group_italy Europe - Otta Nottathil - central_medical_group_italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us