Today: 25 May 2019 GMT   Tell Your Friend
Advertisements
മുഖ്യമന്ത്രി ജനീവയില്‍ ; പ്രളയത്തില്‍ തുണയായത് മല്‍സ്യത്തൊഴിലാളികള്‍
Photo #1 - Europe - Otta Nottathil - cm_pinarayi_vijayan_un_speech_13_05
Photo #2 - Europe - Otta Nottathil - cm_pinarayi_vijayan_un_speech_13_05
ജനീവ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജനീവയിലെത്തി. പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് രക്ഷിച്ചത് മല്‍സ്യത്തൊഴിലാളികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പുനര്‍ നിര്‍മാണ കോണ്‍ഫറന്‍സിന്റെ പ്ളീനറി സെഷനില്‍ നടത്തിയ പ്രസംഗത്തിലാണ്
മുഖ്യമന്ത്രി മല്‍സ്യത്തൊഴിലാളികളെ സര്‍വാല്‍മനാ പ്രകീര്‍ത്തിച്ചത്.

പ്രളയത്തിന്റെ ശക്തിയെ വെല്ലുന്ന മനസുമായി മല്‍സ്യ തൊഴിലാളികളുടെ ഇടപെടല്‍ മനുഷ്യജീവനുകളെ രക്ഷിയ്ക്കാന്‍ കഴിഞ്ഞത് വലിയൊരു സഹായമായി.

കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രളയത്തെ അതിജീവിച്ചത്. സര്‍ക്കാരും ജനങ്ങളും ഒരു മനമോടെ ദുരന്തഘട്ടത്തില്‍ പ്രവര്‍ത്തിച്ചു. അതിസാഹസികമായി വെല്ലുവിളികള്‍ അതീവ ജാഗ്രതയോടെ സമയോചിതമായി ജനങ്ങള്‍ക്കൊപ്പം സര്‍ക്കാരിനു പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞത് എല്ലാവരുടെയും ആത്മധൈര്യമാണന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതുപ്രതിബന്ധങ്ങളെയും പ്രക്യതി ദുരന്തങ്ങളെയും അതിജീവിയ്ക്കാന്‍ കെല്‍പ്പുള്ള കേരളം സൃഷ്ടിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായി കണക്കാക്കിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയ്ക്കുകയും ചെയ്യുന്ന ശൈലി തുടങ്ങിയ അടിസ്ഥാനകാര്യങ്ങളാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹ്യ സുരക്ഷാ നടപടികളുടെ സുദീര്‍ഘമായ ഒരുചരിത്രമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്കരണം തുടങ്ങിയ മേഖലകളിലെ ഇടപടലുകള്‍ ഒട്ടനവധി പുരോഗമനപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുള്ള സംസ്ഥാനം എന്ന നിലയില്‍ ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് സര്‍ക്കാര്‍. സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം എന്നീ പരമപ്രധാനമായ പ്രശ്നങ്ങള്‍ക്ക് ഊന്നത്യം നല്‍കുന്നു.ഇവയൊന്നും ഔദാര്യമായല്ല പിന്നെയോ അവരുടെ അവകാശമാക്കി ഉറപ്പിയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മെയ് ആദ്യവാരത്തില്‍ ഒഡീഷ സംസ്ഥാനത്തെ വിറപ്പിച്ച ഫാനി കൊടുങ്കാറ്റില്‍ നിന്നും സംസ്ഥാനം ദുരന്തത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിച്ചതുകൊണ്ടാണ്.ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഏതുവിധേനയും നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നും മുഖ്യമന്തി പറഞ്ഞു.


നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിനു ശേഷമാണ് അദ്ദേഹം സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനമാണ് മുഖ്യമന്ത്രിയുടെ ഇവിടുത്തെ പ്രധാന പരിപാടി.

പുനര്‍നിര്‍മാണ സമ്മേളനത്തിലെ പ്രധാന
പ്രഭാഷകരിലൊരാളായിരുന്നു പിണറായി വിജയന്‍. കേരളം പ്രളയത്തെ നേരിട്ട രീതികളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ മുഴുനീളം.

സമ്മേളനത്തിനു മുന്നോടിയായി ലോക ബാങ്ക് ഡയറക്റ്റര്‍ സമീഹ് വഹാബുമായി പിണറായി ചര്‍ച്ച നടത്തി. യു.എന്‍.ഡി.പിയുടെ അസിസ്ററന്‍റ് സെക്രട്ടറി ജനറല്‍ അസാഖോ ഓഖായിയുമായും ചര്‍ച്ച നടത്തി. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹായം കേരളത്തിന് ലഭ്യമാക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാജീവ് ചന്ദ്രന്‍, സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പുനര്‍നിര്‍മാണ പദ്ധതി സിഇഒ ഡോ. വി. വേണു, ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നെതര്‍ലാന്‍ഡ്സില്‍ നിന്നു തിരിക്കും മുന്‍പ് റോട്ടര്‍ഡാമിലെ ആന്‍ ഫ്രാങ്ക് മ്യൂസിയവും പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ വേണു രാജാമണി അടക്കമുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.


ഇപ്പോള്‍ കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ് ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്നത് പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.
കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്കരണം, വിദ്യാഭ്യാസആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്ക് വലിയ താങ്ങായിരിക്കും.

പുനരധിവാസ പദ്ധതികള്‍ സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും പരമപ്രാധാന്യം നല്‍കുന്നു. ഈ വിഭാഗങ്ങള്‍ക്ക് അവ ഔദാര്യമായല്ല, മറിച്ച്, അവരുടെ അവകാശമായി ലഭ്യമാക്കുന്നത് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം.

എന്റെ പ്രസംഗം ഉപസംഹരിക്കുന്നതിന് മുന്നോടിയായി മെയ് മാസം ഫാനി കൊടുങ്കാറ്റ് ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്തെ വളരെയധികം പ്രതികൂലമായി ബാധിച്ചതായി ഇവിടെ അറിയിക്കുകയാണ്. മനുഷ്യജീവനുകള്‍ക്ക് കാര്യമായ നഷ്ടമുണ്ടാകാതെ ഈ ദുരന്തത്തെ അതിജീവിക്കാന്‍ ഒഡീഷയ്ക്ക് കഴിഞ്ഞത് ആവശ്യമായ മുന്നറിയിപ്പ് കിട്ടിയതുകൊണ്ടാണ്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യമാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. ആഗോളതാപനം കാരണമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനങ്ങളും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടുതലുണ്ടാകുന്ന ഈ കാലഘട്ടത്തില്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്.

ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്ന ഈ സമ്മേളനത്തിന്റെ പ്രധാന ആശയത്തെ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ പിന്താങ്ങുന്നു. ഇവിടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം 2018ലെ വെള്ളപ്പൊക്കം കേരള സമൂഹത്തിന്റെ ഏറ്റവും വലിയ നന്മയെ പുറത്തുകൊണ്ടുവന്നു എന്നതാണ്. സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങള്‍ മറന്ന് സാഹോദര്യമനോഭാവത്തോടെ പരസ്പരം പിന്തുണ നല്‍കി പ്രകൃതിദുരന്തത്തെ അതിജീവിച്ചു. ഇത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വേണ്ട ഊര്‍ജ്ജം പകര്‍ന്നുനല്‍കും.

ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലും മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ ഫോറം പുതിയതും മെച്ചപ്പെട്ടതുമായ ആശയങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം മെച്ചപ്പെട്ടതാക്കാനുമുള്ള ഒരു നാഴികക്കല്ലായാണ് ഞങ്ങള്‍ കാണുന്നത്.

ഈ ക്ഷണത്തിന് ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു. വിലപ്പെട്ട ആശയങ്ങള്‍ കൈമാറിക്കിട്ടുമെന്ന പ്രത്യാശയും പ്രകടിപ്പിക്കുന്നു.
- dated 13 May 2019


Comments:
Keywords: Europe - Otta Nottathil - cm_pinarayi_vijayan_un_speech_13_05 Europe - Otta Nottathil - cm_pinarayi_vijayan_un_speech_13_05,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us