Today: 19 Jul 2018 GMT   Tell Your Friend
Advertisements
യൂറോപ്പിലെ 15 രാജ്യങ്ങളിലെ കോഴി മുട്ടകളില്‍ വിഷാശം ; മില്യണ്‍ കണക്കിന് മുട്ടകള്‍ നശിപ്പിച്ചു
Photo #1 - Europe - Otta Nottathil - eggs_vergifted_europe
ബര്‍ലിന്‍: വിഷാശം കലര്‍ന്ന മുട്ടകള്‍ യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നു പിന്‍വലിച്ചു നശിപ്പിച്ചുവെന്നു അധികൃതര്‍. എങ്കിലും ഉപഭോക്താക്കള്‍ ഇപ്പോഴും പരിഭ്രാന്തിയിലെന്നും റിപ്പോര്‍ട്ടുകള്‍ സംഭവത്തെ കുടുതല്‍ ശക്തിപ്പെടുത്തുന്നു.

കഴിഞ്ഞ നവംബര്‍ മുതലാണ് വിഷാംശം കലര്‍ന്ന മുട്ടകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയത്. ഹോളണ്ടില്‍ നിന്നാണ് ഈ മുട്ടകളൊക്കെയും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. കോഴി ഫാമുകള്‍ ദിവസവും വൃത്തയാക്കുന്ന വസ്തുക്കളില്‍ നിന്നാണ് മുട്ടകളില്‍ വിഷാംശം കലര്‍ന്നത്. ഫാമുകള്‍ ശുദ്ധീകരിയ്ക്കുന്നതിന്റെ ഭാഗമായി കീടനാശിനിയുടെ അംശം കൂടുതലായി ഉപയോഗിച്ചതാണ് മുട്ടകളില്‍ വിഷം കലര്‍ന്നത്.

എന്നാല്‍ ടോക്സിനെ കൂടാതെ ഫിപ്രോനില്‍ എന്ന കീടനാശിനിയും ഫാം ശുദ്ധീകരിയ്ക്കാന്‍ ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടത്തെിയിരിയ്ക്കുന്നത്. വിഷാംശ പ്രശ്നം കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ഉയര്‍ന്നെങ്കിലും ജര്‍മനിയാണ് ഇതിന്റെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. അതിപ്പോള്‍ യൂറോപ്പാകമാനം വ്യാപിയ്ക്കുകയും ചെയ്തു. പ്രശ്നത്തിന്റെ മുഴുവന്‍ വശങ്ങളും മനസിലാക്കിയ ജര്‍മനി യൂറോപ്യന്‍ കമ്മീഷന്‍ മുമ്പാകെ വിഷയം അവതരിപ്പിയ്ക്കുകയും കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയുമായിരുന്നു. ജര്‍നിയിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഇത്തരം 10 മില്യന്‍ മുട്ടകള്‍ പിന്‍വലിയ്ക്കുകയും ചെയ്തു. യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ വിവിധ ഗ്രേഡ് അനുസരിച്ചാണ് മുട്ടകള്‍ വില്‍ക്കപ്പെടുന്നത്. കൂടാതെ ബയോ മുട്ടകളും മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. എന്നാല്‍ വിഷാശം കലര്‍ന്ന സാഹചര്യത്തില്‍ എല്ലാ തരം മുട്ടകളും ജനങ്ങള്‍ തിരസ്ക്കരിയ്ക്കുകയാണ്. മുന്‍പ് ബയോ മുട്ടകള്‍ വില കൂടുതല്‍ ആണെങ്കിലും ജനപ്രിയ സാധനമായിരുന്നു. ഇപ്പോഴാവട്ടെ ഒന്നും അംഗീകരിയ്ക്കപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജര്‍മനി മുട്ട ഉപയോഗിയ്ക്കുന്ന കാര്യത്തില്‍ മുന്നിലാണ്. അതുകൊണ്ടുതന്നെ രാജ്യത്തുല്‍പ്പാദിപ്പിയ്ക്കുന്ന മുട്ടകള്‍ മതിയാവാതെ വരുന്ന സാഹചര്യത്തില്‍ ഹോളണ്ട്്, ബല്‍ജിയം, പോളണ്ട്, സ്ളോവാക്കിയ എന്നീ രാജ്യങ്ങളില്‍ നിന്നും മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.്. നേരിട്ടു മുട്ട കഴിയ്ക്കുന്നതിനു പുറമെ മുട്ടയുടെ അംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കളും ഇപ്പോള്‍ നീരീക്ഷണവിധേയമാണ്. മുട്ട കലര്‍ന്ന ഒട്ടനവധി വസ്തുക്കള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമായതുകൊണ്ട് എക്കൊക്കെ സാധനങ്ങില്‍ എത്ര ശതാമനം ഉണ്ടായിട്ടുണ്ട് എന്നു കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രശ്നത്തിന്റെ പേരില്‍ രണ്ടു പേരെ ഹോളണ്ട് പോലീസ് അറസ്ററ് ചെയ്തിട്ടുണ്ട്. ഒട്ടനവധി ഫാമുകള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ യൂറോപ്പില്‍ നിന്നും ഹോംകോംഗിലേയ്ക്കു കയറ്റി അയച്ച മുട്ടകളിലും വിഷാംശം കലര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

ഡെന്‍മാര്‍ക്കില്‍ വിറ്റത് ഇരുപതു ടണ്‍ വിഷ മുട്ടകള്‍

വിഷാംശം കലര്‍ന്ന മുട്ട വിപണിയില്‍ പ്രചരിക്കുന്നു എന്ന വിവരം കഴിഞ്ഞ വര്‍ഷം തന്നെ അറിഞ്ഞിട്ടും മറച്ചു വച്ചു എന്ന ആരോപണം ഡച്ച് ഭക്ഷ്യ നിരീക്ഷണ ഏജന്‍സി നിഷേധിച്ചു. നേരത്തെ അറിഞ്ഞിരുന്നു എന്ന വാദം അസത്യമാണെന്ന് എന്‍വിഡബ്ള്യുഎ ഇന്‍സ്പെക്റ്റര്‍ ജനറല്‍ റോബ് വാന്‍ ലിന്റ് വ്യക്തമാക്കി.

ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് മുട്ടയെ അപകടകാരിയാക്കുന്നത്. വൃക്ക, കരള്‍, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ഫിപ്രോനില്‍. കുട്ടികളാണ് ഇതു കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുക. ചൊറിച്ചില്‍, തലചുറ്റല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഭക്ഷ്യ മേഖലയില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്ത കീടനാശിനിയാണ് ഫിപ്രോനില്‍. കോഴികളെ ബാധിക്കുന്ന ചുവന്ന പേന്‍ പോലുള്ള കീടങ്ങളെ അകറ്റാനാണ് ഇത് ഫാമുകള്‍ അനധികൃതമായി ഉപയോഗിച്ചു വരുന്നത്.

സൂപ്പര്‍മാര്‍ക്ക്റ്റ് ശൃംഖലയായ അല്‍ഡി ഈ മാസം ജര്‍മന്‍ വിപണിയില്‍ നിന്ന് ദശലക്ഷണക്കിനു മുട്ട പിന്‍വലിച്ചതോടെയാണ് ഈ വിവരം പുറത്തുവരുന്നത്. ബെല്‍ജിയത്തില്‍ ഉത്പാദിപ്പിച്ച മുട്ടയായിരുന്നു ഏറെയും.

വിഷമുട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചെന്ന് ബെല്‍ജിയത്തിന്റെ കുറ്റസമ്മതം

ഫിപ്രോനില്‍ കീടനാശിനിയുടെ അംശമുള്ള ഇരുപതു ടണ്‍ കോഴിമുട്ട ഡെന്‍മാര്‍ക്കില്‍ വിറ്റഴിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.

പുഴുങ്ങിയതും തോടു കളഞ്ഞതുമായ മുട്ടകള്‍ പ്രധാനമായും കഫറ്റീരിയകളിലും കഫേകളിലും കേറ്ററിങ് സ്ഥാപനങ്ങളിലുമാണ് വിറ്റഴിച്ചിരിക്കുന്നത്. വിഷ മുട്ട വിറ്റഴിക്കപ്പെട്ടതായി തിരിച്ചറിയപ്പെട്ടിരിക്കുന്ന ഏറ്റവും പുതിയ യൂറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്ക്. ഇതിനു മുന്‍പ് കണ്ടെത്തിയ രാജ്യങ്ങളിലെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മുട്ട വിറ്റതായി മാത്രമേ വ്യക്തമായിരുന്നുള്ളൂ.

വൃക്ക, കരള്‍, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ഈ മുട്ടകളില്‍ അടങ്ങിയിരിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനി. എന്നാല്‍, ഡെന്‍മാര്‍ക്കില്‍ വിറ്റ മുട്ടകളില്‍ മനുഷ്യന് അപകടകരമാം വിധമായ അളവില്‍ കീടനാശിനി കണ്ടെത്തിയിട്ടില്ലെന്നാണ് ഡാനിഷ് അധികൃതര്‍ പറയുന്നത്.

ജര്‍മനിയില്‍ നിന്ന് പിന്‍വലിച്ചു കൊണ്ടിരിക്കുന്ന വിഷാംശമുള്ള മുട്ടയെക്കുറിച്ച് മുന്‍പേ വിവരം കിട്ടിയിരുന്നു എന്നും, ഇതു മറച്ചു വയ്ക്കുകയായിരുന്നു എന്നും ബെല്‍ജിയത്തിന്റെ കുറ്റസമ്മതം. ബെല്‍ജിയത്തിലെ ഫാമുകളില്‍ ഉത്പാദിപ്പിച്ച മുട്ടയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാപകമായി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നു പിന്‍വലിച്ചുകൊണ്ടിരിക്കുന്നത്.

ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രശ്നം കഴിഞ്ഞ ജൂണില്‍ തന്നെ ബെല്‍ജിയന്‍ അധികൃതര്‍ക്കു മനസിലായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അന്നു തന്നെ ബെല്‍ജിയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു എന്നും, തട്ടിപ്പാണെന്നു സംശയിച്ചിരുന്നു എന്നും ബെല്‍ജിയന്‍ ഭക്ഷ്യ സുരക്ഷാ ഏജന്‍സി വക്താവ് കാത്റീന്‍ സ്ട്രേജിയര്‍ പറയുന്നു.

ആ സമയത്ത് അന്വേഷണം രഹസ്യാത്മകമായി നടത്തേണ്ടത് അനിവാര്യമായിരുന്നു എന്നാണ് കാത്റീന്റെ വാദം. പ്രോസിക്യൂട്ടറോ വിഷയം പരിഗണിക്കുന്ന ജഡ്ജിയോ ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഷമയമുള്ള മുട്ടകള്‍ ജര്‍മനിയില്‍ മാത്രമല്ല, സ്വീഡനിലും സ്വിറ്റ്സര്‍ലന്‍ഡിലും എത്തിക്കഴിഞ്ഞതായാണ് സംശയം. മുതിര്‍ന്നവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകില്ലെങ്കിലും കുട്ടികളില്‍ ഇതു പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

വിഷ മുട്ട: മില്യന്‍ കണക്കിന് കോഴികളെ കൊന്നു തള്ളും

കീടനാശിനിയുടെ അംശം കലര്‍ന്ന മുട്ട വ്യാപകമായ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് കോഴികളെ കൊന്നു കളയാന്‍ നെതര്‍ലന്‍ഡ്സ് ആലോചിക്കുന്നത്.

ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മില്യന്‍ കണക്കിന് മുട്ടയാണ് മാര്‍ക്കറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നത്. ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ അംശം മുട്ടകളില്‍ തിരിച്ചറിയപ്പെട്ട സാഹചര്യത്തില്‍്. ഇത് മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം.

നെതര്‍ലന്‍ഡ്സിലെ നൂറ്റമ്പത് കമ്പനികളിലായി മില്യന്‍ കണക്കിന് കോഴികളെ കൊന്നു കളയുക മാത്രമാണ് ഇനി മാര്‍ഗമെന്ന് ഡച്ച് ഫാമിങ് സംഘടന എല്‍ടിഒ പറയുന്നു. മൂന്നു ലക്ഷം കോഴികളെ ഇതിനകം കൊന്നു കഴിഞ്ഞു.

ബെല്‍ജിയത്തില്‍ ഉത്പാദിപ്പിക്കപ്പെട്ട മുട്ടകളിലാണ് ആദ്യം വിഷാംശം തിരിച്ചറിയപ്പെട്ടത്. കഴിഞ്ഞ ജൂണില്‍ തന്നെ ഇതു വ്യക്തമായിരുന്നിട്ടും വിവരം മറച്ചു വച്ചതിനെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

വിഷമുട്ട: കീടനാശിനി നിര്‍മാതാക്കള്‍ അംഗീകാരം പുതുക്കാന്‍ അപേക്ഷിക്കില്ല

ജര്‍മന്‍ രാസവസ്തു നിര്‍മാതാക്കളായ ബിഎഎസ്എഫ് ഫിപ്രോനില്‍ അടക്കമുള്ള കീടനാശിനികള്‍ക്ക് അംഗീകാരം പുതുക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ അപേക്ഷ നല്‍കില്ല. ജര്‍മനി അടക്കമുള്ള രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വന്ന മുട്ടയില്‍ വിഷാംശം കലര്‍ന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

സെപ്റ്റംബര്‍ മുപ്പതിനാണ് ബിഎഎസ്എഫ് നിര്‍മിക്കുന്ന പല കീടനാശിനികളുടെയും ലൈസന്‍സ് കാലാവധി അവസാനിക്കുന്നത്. ഇതില്‍ ഫിപ്രോനിലിന്റെ സാന്നിധ്യമാണ് മുട്ടകളില്‍ കണ്ടെത്തിയിരുന്നത്. വിത്തുകളില്‍ ചെറിയ തോതില്‍ മാത്രം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെട്ട ഇവ പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചതാണ് മുട്ടകളില്‍ വരെ വരാന്‍ കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം.

അതേസമയം, ഉറുമ്പ്, പാറ്റ തുടങ്ങിയവയെ അകറ്റാന്‍ ഫിപ്രോനില്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിന് 2023 വരെ പ്രാബല്യമുണ്ട്. കീടനാശിനി എന്ന രീതിയിലുള്ള ഉപയോഗം മാത്രമാണ് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
- dated 11 Aug 2017


Comments:
Keywords: Europe - Otta Nottathil - eggs_vergifted_europe Europe - Otta Nottathil - eggs_vergifted_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19720184
ഗൂഗ്ളിന് യൂറോപ്യന്‍ യൂണിയന്‍ വക നാലര ബില്യന്‍ യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
19720181
തുര്‍ക്കിയിലെ അടിയന്തരാവസ്ഥ വെള്ളിയാഴ്ച പിന്‍വലിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
18720188
യൂറോപ്പും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18720186
റഷ്യയ്ക്ക് യൂറോപ്യന്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
18720181
യൂറോപ്പും വഴങ്ങുന്നു; പ്രതിരോധവുമായി തുര്‍ക്കി മാത്രം Recent or Hot News
യുഎസ് ഉപരോധം: ഇറാന്റെ എണ്ണ കയറ്റുമതി ഇടിയുന്നു
തുടര്‍ന്നു വായിക്കുക
onam_be_friends_sept_1
ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് "ഓണപ്പൂത്താലം" സെപ്. ഒന്നിന്
തുടര്‍ന്നു വായിക്കുക
17720189
ഹെല്‍സിങ്കിയില്‍ ട്രംപിനെതിരേ കൂറ്റന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us