Today: 23 Sep 2018 GMT   Tell Your Friend
Advertisements
യൂറോപ്പിലെ സമയമാറ്റം 2019 മാര്‍ച്ചില്‍ പ്രാബല്യത്തിലാവും
Photo #1 - Europe - Otta Nottathil - eu_time_changed_banned_new_law_2019_march
ബ്രസല്‍സ്: വര്‍ഷത്തില്‍ ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന സമ്പ്രദായം അവസാനിക്കുന്നു. 2019 മാര്‍ച്ചിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി എന്നുള്ളത് മൂന്നു മണിയാക്കി മാറ്റി സമയം ക്രമപ്പെടുത്തി നിയമം നടപ്പിലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ളേൗഡ് ജൂങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതു സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബര്‍ 12 നു നടത്തുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. നിയമം പ്രാബല്യത്തിലാക്കാന്‍ ഇയു റാറ്റിന്റെ അനുമതി ലഭിച്ചുവെന്നും ജുങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങള്‍ക്ക് നിയമം ബാധകമായിരിയ്ക്കും.സമയമാറ്റം നിര്‍ത്തുന്നത് സംബന്ധിച്ച പ്രഖ്യാപനത്തെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ സ്വാഗതം ചെയ്തു.

എന്നാല്‍ ഇക്കൊല്ലത്തെ ശൈത്യകാല സമയമാറ്റം ഒക്ടോബര്‍ 28 ന് ഞായറാഴ്ച പുലര്‍ച്ചെ നടക്കും.ഈ പ്രകിയിലെ അവസാനത്തെ സമയമാറ്റമായിരിയ്ക്കും ഇത്.

4.6 മില്യന്‍ ആളുകളെ പങ്കെടുപ്പിച്ച് യൂറോപ്യന്‍ കമ്മിഷന്‍ സംഘടിപ്പിച്ച വിശാലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ യൂറോപ്യന്‍ പൗരന്‍മാരില്‍ എണ്‍പതു ശതമാനവും നിര്‍ത്തലാക്കണമെന്ന് വോട്ടു ചെയ്തിരുന്നു.

ഹിതപരിശോധനയുടെ നിയമ സാധുതയില്‍ ഉപരി സമയ ക്രമീകരണം സംബന്ധിച്ച പുനര്‍വിചിന്തനത്തിന് ഇയു നേതാക്കളെ പ്രേരിപ്പിച്ചതാണ് നിയമം നടപ്പിലാക്കാനുള്ള കാരണണ.. ജര്‍മനിയില്‍ നിന്നും മൂന്നു മില്യന്‍ ആളുകള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തിരുന്നു.

1980 മുതല്‍ ജര്‍മനിയില്‍ സമയമാറ്റപ്രക്രിയ ആരംഭിച്ചുവെങ്കിലും 1981 ലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ആരംഭിച്ചത്. എന്നാല്‍ 1996 ല്‍ ലും 1997 ലും 1998 ലും നടത്തിയ നിയമഭേദഗതിയിലൂടെയാണ് യൂറോപ്പിലാകമാനം ഈ പ്രകിയ നടപ്പിലാക്കിയത്. ഈ വര്‍ഷം മുതല്‍ സമയമാറ്റം നിര്‍ത്തലാക്കാന്‍ ഇയു പാര്‍ലമെന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു.സമയമാറ്റത്തെ ജര്‍മനി സ്വാഗതം ചെയ്യുന്നതായി മെര്‍ക്കലും അറിയിച്ചു.

മേലില്‍ ജര്‍മനിയും ഇന്‍ഡ്യയും തമ്മില്‍ മൂന്നര മണിക്കൂറിന്റെ വ്യതാസമാണ് ഉണ്ടാവുക. മൂന്നര മണിക്കൂര്‍ പുറകിലാണ് ജര്‍മന്‍ സമയം. എന്നാല്‍ വശൈത്യസമയംത്തിലേയ്ക്കു കടക്കുമ്പോള്‍ നടപ്പുവര്‍ഷം ഒക്ടോബര്‍ അവസാനം മുതല്‍ നാലര മണിക്കൂറിന്റെ വ്യത്യാസമുണ്ടാവും.
- dated 13 Sep 2018


Comments:
Keywords: Europe - Otta Nottathil - eu_time_changed_banned_new_law_2019_march Europe - Otta Nottathil - eu_time_changed_banned_new_law_2019_march,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us