Today: 21 Sep 2017 GMT   Tell Your Friend
Advertisements
മാര്‍പാപ്പായുടെ അനുഗ്രഹത്തണലില്‍ ഫാ.ടോം ഉഴുന്നാലില്‍
Photo #1 - Europe - Otta Nottathil - fr_tom_uzhunnalil_visited_pope_francis
Photo #2 - Europe - Otta Nottathil - fr_tom_uzhunnalil_visited_pope_francis
വത്തിക്കാന്‍സിറ്റി: ഭീകരരുടെ തടവില്‍ നിന്നും വിടുതി ലഭിച്ച ഫാ ടോം ഉഴുന്നാലില്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചു. ഇസ്ളാമിക് സ്റേററ്റ്സ് തീവ്രവാദികള്‍ക്കൊപ്പം ഇത്രനാളത്തെ കഠിന ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഫാദര്‍ പറഞ്ഞു.

വിഡിയോ:


വത്തിക്കാനിലെത്തിയ ഫാ.ടോം ഉഴുന്നാലില്‍ ദൈവവിശ്വാസികളുടെ ജീവിയ്ക്കുന്ന സാക്ഷിയായി എന്നു വത്തിക്കാന്‍ വിശേഷിപ്പിച്ചു. വത്തിക്കാനില്‍ എത്തിയ ടോമച്ചനെ നിരവധിയാളുകള്‍ കാണാനെത്തിയിരുന്നു. ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് അവരോടൊക്കെ അച്ചന്‍ പറഞ്ഞത്. കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് ഉഴുന്നാലിനെ സഭാംഗങ്ങള്‍ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരുന്ന സലേഷ്യന്‍ സഭാംഗമായ മലയാളി ഫാ.ടോം ഉഴുന്നാലില്‍ (57) റോമിലെ സലേഷ്യന്‍സഭാ ആസ്ഥാനത്തെത്ത് ചൊവ്വാഴ്ച എത്തിയിരുന്നു. 2016 മാര്‍ച്ച് നാലിന് യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാ.ടോം സെപ്റ്റംബര്‍ 12 നാണ് മോചിതനായത്.

വത്തിക്കാനിലെ സലേഷ്യന്‍സഭാ ആസ്ഥാനത്ത് സഭയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി, ഫാ.ഫ്രാന്‍സിസ്കോ സെറേഡ, മറ്റു സഹപ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിച്ചു.

ചൊവ്വാഴ്ച രാവിലെ ഒമാന്‍ സമയം രാവിലെ 8.50 നാണ് യെമനിലെ അല്‍ മുഖാലയില്‍നിന്നു ഫാ. ടോമിനെ മോചിപ്പിച്ച് ഒമാന്‍ സര്‍ക്കാരിന്റെ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ ഒമാനിലെ മസ്ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തില്‍ ഫാ. ടോം റോമിലേക്കു പുറപ്പെടുകയും ചെയ്തു.

പതിനെട്ടു മാസം നീണ്ടണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ ഭരണാധികാരി ഹിസ് മജസ്ററി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് വിടുതല്‍ ലഭിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തില്‍ ഇടപെട്ടിരുന്നു.

പാലാ രാമപുരം സ്വദേശിയായ ഫാ. ടോം സലേഷ്യന്‍ സന്യാസ സഭയുടെ ബംഗളുരു പ്രോവിന്‍സ് അംഗമാണ്. തടവുജീവിതത്തില്‍ ദുരിതമനുഭവിച്ച ടോമച്ചന് വിദഗ്ധ പരിശോധനയും ആവശ്യമായേക്കും.

മോചനവാര്‍ത്ത പുറത്തുവിട്ടത് ഒമാന്‍ ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാന്‍ ഡെയിലി ഒബ്സര്‍വര്‍ പത്രത്തിന്റെ വെബ് സൈറ്റ് ഫാ. ടോം റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍നിന്ന് ക്ഷീണിതനായി ഇറങ്ങിവരുന്നതും വിഐപി ലോഞ്ചില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പത്രം പുറത്തുവിട്ടതോടെ വാര്‍ത്താ ലോകത്തില്‍ ഫാ ടോം നിറയുകയും ചെയ്തു.സര്‍ക്കാരിന്റെ തന്നെ ടെലിവിഷനായ ഒമാന്‍ ടിവി അറബി ഭാഷയില്‍ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടും ചെയ്തു.
- dated 13 Sep 2017


Comments:
Keywords: Europe - Otta Nottathil - fr_tom_uzhunnalil_visited_pope_francis Europe - Otta Nottathil - fr_tom_uzhunnalil_visited_pope_francis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nithya_paliyekkara_TV5_MONDE
ചരിത്രം കുറിയ്ക്കാന്‍ പാരീസ് മലയാളി ടിവി അവതാരക നിത്യ പാലിയേക്കര ഇന്‍ഡ്യയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
dayabahayi_baby_kakkassery_hello_friends_award_nite
സൂറിച്ചില്‍ ദയാബായിക്ക് ഹലോ ഫ്രണ്ട്സിന്റെ ആദരവും,ബേബി കാക്കശ്ശേരിക്ക് അവാര്‍ഡ് പുരസ്കാരവും Recent or Hot News
തുടര്‍ന്നു വായിക്കുക
20920176
പിങ്ക് ചോക്കലേറ്റും നീല വൈനുമായി സ്വിസ് കമ്പനി Recent or Hot News
തുടര്‍ന്നു വായിക്കുക
20920175
മുസ്ളിം ഇമാമുമാര്‍ക്കായി ജനീവ യൂണിവേഴ്സിറ്റിയില്‍ ഇന്റഗ്രേഷന്‍ കോഴ്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
19920174
500 യൂറോ നോട്ടുകള്‍ ടോയ്ലറ്റുകളില്‍ ഫ്ളഷ് ചെയ്ത നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_uzhunnalil_pressmeet
ഫാ.ടോം ഉഴുന്നാലില്‍ പത്രസമ്മേളനം നടത്തി
തുടര്‍ന്നു വായിക്കുക
pmf_visit_fr_tom_uzhunnalil
ഫാ. ടോം ഉഴുന്നാലിനെ പിഎംഎഫ് ഭാരവാഹികള്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us