Today: 28 Feb 2020 GMT   Tell Your Friend
Advertisements
ഐഎന്‍ഒസി സ്വിസ് കേരളാ ചാപ്റ്റര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Photo #1 - Europe - Otta Nottathil - inoc_swiss_kerla_chapter_demo_nrc_bill
സൂറിച്ച്:ഐഎന്‍ഒസി സ്വിസ് കേരളാ ചാപ്റ്റര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ നാള്‍വഴികളില്‍ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വിഭാഗീയതയും വര്‍ഗീയതയും ഒരു ഭരണ പരിഷ്കാരം പോലെ നടപ്പിലാക്കിക്കൊണ്ട് സമാധാന അന്തരീക്ഷത്തെ പാടെ തകര്‍ക്കും വിധം RSS അജണ്ടയെ ശിരസ്സിലേറ്റി BJP സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ആളിക്കത്തുന്ന ജനരോഷത്തില്‍ പ്രതിഷേധ ശക്തിയുടെ അഗ്നി ജ്വാല പകര്‍ന്നു കൊണ്ട് ഇക്കഴിഞ്ഞ ജനുവരി രണ്ടാം തീയതി വൈകിട്ട് 5 മണിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റര്‍ സൂറിച്ചില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിസ്സ് കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജോയ് കൊച്ചാട്ടിന്റെ സ്വാഗത പ്രസംഗത്തിലുടനീളം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ നിശിതമായ് വിമര്‍ശിച്ചതോടൊപ്പം, സാമൂഹ്യനീതിക്ക് മേലുള്ള കടന്ന് കയറ്റത്തെ ശക്തിയുക്തം അപലപിച്ചു.രാജ്യം നേരിടുന്ന ഈ മഹാവിപത്തിനെതിരേ ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിച്ച് കൊണ്ട് ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഏതറ്റം വരെയും കടന്നു ചെല്ലുവാന്‍ നാം ബാധ്യസ്ഥരാണ് എന്ന ആഹ്വാനത്തോടെയായിരുന്നു ജോയി വാക്കുകള്‍ അവസാനിപ്പിച്ചത്.

പ്രതിഷേധ യോഗത്തിലെ അദ്ധ്യക്ഷനായിരുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിസ് കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ ടോമി തൊണ്ടാംകുഴിയുടെ പ്രഭാഷണത്തിലൂടെ പൗരത്വ ഭേദഗതി ബില്ലിന്റെ നാരിഴ കീറി പരിശോധിച്ചു കൊണ്ട് അതിന്റെ എല്ലാ ദൂഷ്യവശങ്ങളെയും യോഗത്തില്‍ അവതരിപ്പിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷത എന്ന മഹാ മൂല്യത്തെ രാഷ്ട്രീയ അജണ്ടയില്‍ നിക്ഷിപ്തമായ ഒരു ബില്ലിലൂടെ നടപ്പിലാക്കിയ ഭേദഗതി വരാനിരിക്കുന്ന വന്‍ വിപത്തുകളുടെ തുടക്കമാണെന്ന് ഉദാഹര സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.പൗരത്വ ഭേദഗതി ബില്ലിന്റെ ചുവട് പിടിച്ച് വിദേശ ഇന്ത്യാക്കാരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഇടയുള്ള ചില നിയമങ്ങളെപ്പറ്റി പരാമര്‍ശിച്ച അദ്ദേഹം ഒരു പൗരനെന്ന നിലയില്‍ ഈ ബില്ലിന്‍മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.

മതത്തിന്റെ പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അതീവ ഗൗരവത്തോട് കൂടിയേ കാണാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞ INOC ട്രഷറര്‍ പ്രിന്‍സ് കാട്രുകുടിയില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കു നേരേയുള്ള പോലീസ് നടപടികള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്ത ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ മത രാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ക്കൊള്ളുകയെന്നും, ഭരണഘടന മുന്നോട്ട് വക്കുന്ന മത നിരപേക്ഷ കാഴ്ചപ്പാടിന് വിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അന്തസത്തയുമായി ഒരിക്കലും പൊരുത്തപ്പെടില്ലെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് INOC മീഡിയാ കോര്‍ഡിനേറ്റര്‍ ജൂബിന്‍ ജോസഫ് പറഞ്ഞു.

പ്രമേയത്തിന്‍മേല്‍ വിശദമായ ചര്‍ച്ച നടത്തുകയും ബഹുമാന്യരായ സദസ്യരില്‍ പലരും ഈ ബില്ലിന്‍ മേല്‍ തങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും ആശങ്കകളും പങ്കുവക്കുകയും ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരേ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് സ്വിസ്സ് കേരളാ ചാപ്റ്റര്‍ അവതരിപ്പിച്ച പ്രമേയം യോഗത്തിന്റെ പൂര്‍ണ്ണ പിന്‍തുണയോടെ ഐക്യകണ്ഡേന പാസ്സാക്കിയതായ് ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഏതെങ്കിലും മത വിഭാഗങ്ങള്‍ ക്ക്നിയന്ത്രണവും മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് കൂടുതല്‍ പരിഗണനയും നല്‍കുന്നിടത്ത് രാജ്യത്തിന്റെ മതേതര ഭാവം പാടെ നഷ്ടപെടുന്നുവെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിസ് കേരളാ ചാപ്റ്റര്‍ സെക്രെട്ടറി ടോമി വിരുത്തിയേല്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന രീതിയില്‍ രാജ്യം ഫാസിസ്ററുകളുടെ പിടിയില്‍ അമര്‍ന്നതിലുള്ള രോക്ഷം പ്രകടിപ്പിച്ച അദ്ദേഹം INOC സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത എല്ലാ ജനാധിപത്യ വിശ്വാസികളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

ഒറ്റ് കൊടുത്തും മാപ്പെഴുതിയും ബ്രിട്ടീഷ്ക്കാരന്റെ ഓരം ചേര്‍ന്ന് നിന്നവരല്ല മറിച്ച് അഹിംസയുടെ മണിനാദം മുഴക്കി സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച മഹാത്മജിയുടെ തുടിക്കുന്ന സ്മരണകള്‍ നെഞ്ചിലേറ്റുന്ന മതേതര ഭാരതത്തിന്റെ വക്താക്കളാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള തുടര്‍ പ്രതിഷേധ പരിപാടികള്‍ക്കുള്ള തീരുമാനത്തോടെ യോഗം അവസാനിച്ചു.
- dated 04 Jan 2020


Comments:
Keywords: Europe - Otta Nottathil - inoc_swiss_kerla_chapter_demo_nrc_bill Europe - Otta Nottathil - inoc_swiss_kerla_chapter_demo_nrc_bill,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
282202010italy
കരുതിയിരിക്കാന്‍ ഫ്രാന്‍സ്; ഊതിപ്പെരുപ്പിച്ച ഭീതിയെന്ന് ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
28220206pope
കൊറോണ കാലത്തും ആള്‍ക്കൂട്ടത്തെ പേടിക്കാതെ മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28220205italy
കൊറോണവൈറസ്: ഇറ്റലിയില്‍ മരണസംഖ്യ 17 Recent or Hot News
നോര്‍വേയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
28220203geneva
ജനീവ കത്തീഡ്രലില്‍ 500 വര്‍ഷത്തിനു ശേഷം ആദ്യമായി കുര്‍ബാന നടത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28220202euthansia
സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27220208italy
ഇറ്റലി സന്ദര്‍ശിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
27220205whatsapp
വാട്സാപ്പില്‍ സുരക്ഷാ വീഴ്ച: അറുപതിനായിരം ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us