Today: 22 Mar 2019 GMT   Tell Your Friend
Advertisements
സ്വിസ്സ് "കേളി കലാമേള ; "ബിരിയാണി ഫെസ്ററിവല്‍" റെഡി
Photo #1 - Europe - Otta Nottathil - kalamela_swiss_biriyani_festival
സൂറിച്ച്. സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സംഘടനയായ കേളി വര്ഷം തോറും അണിയിച്ചൊരുക്കുന്ന യുവജനോത്സവം "കേളി കലാമേള" മെയ് 19,20 തീയതികളില്‍ അരങ്ങേറും. കലാമേളയുടെ സമാപനദിനമായ മെയ് 20 ന് വിവിധ രുചിഭേദങ്ങളോടെ ബിരിയാണി ഫെസ്ററിവല്‍ ഒരുക്കുന്നതാണ്. എന്നും രുചികരമായ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്ന കേളി ടീം ഈ വര്‍ഷം പുതുമയാര്‍ന്ന ബിരിയാണി ഉത്സവം ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ അന്താരാഷ്ട്ര കലാമേളയ്ക്ക് ഉണ്ട്

സ്വിറ്റ്സര്‍ലണ്ടിന്റെ സാമ്പത്തിക തലസ്ഥാനമായ സൂറിച്ചിലാണ് കലാമേളയ്ക്ക് വേദി ഒരുങ്ങുക. വിവിധ രാജ്യങ്ങളില്‍ നിന്നുമായി നാനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ബിന്ദു മഞ്ഞളി അറിയിച്ചു.

ഇന്ത്യന്‍ കലകള്‍ ഭാരതീയരായ കുട്ടികള്‍ക്ക് അഭ്യസിക്കുവാനും ശേഷം അവതരിപ്പിക്കുവാനും ഉള്ള വേദി ഒരുക്കുന്ന യുവജനമേള ആണ് കലാമേള.

നാനൂറോളം മത്സരാര്‍ത്ഥികള്‍,മൂന്ന് സ്റേറജുകള്‍, മുപ്പതോളം വിധികര്‍ത്താക്കള്‍, ഭക്ഷണത്തിന്റെ കലവറ ഒരുക്കുവാന്‍ മാത്രം അമ്പതോളം പ്രവര്‍ത്തകര്‍.രണ്ട് ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന യൂറോപ്യന്‍ യുവജനോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

നൃത്തനൃത്തേ്യതര മത്സരങ്ങള്‍ക്ക് പുറമെ ഫോട്ടോഗ്രാഫിയും, ഓപ്പണ്‍ പെയിന്റിങ്ങും, ഷോര്‍ട്ട് ഫിലിമിലും മത്സരം ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യന്‍ എംബസ്സി, സൂര്യ ഇന്ത്യ എന്നിവരുടെ പിന്തുണയോടെയും സഹകരത്തോടെയുമാണ് കേളി കലാമേള സ്വിറ്റ്സര്‍ലണ്ടിന്റെ ചത്വരത്തില്‍ അരങ്ങേറുന്നത്. സൂര്യ ഇന്ത്യ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ക്ക് പുറമെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്ക് ഫാ.ആബേല്‍ മെമ്മോറിയല്‍ അവാര്‍ഡും നല്‍കുന്നതാണ്.
ജേതാക്കള്‍ എല്ലാവര്‍ക്കും കേളി ട്രോഫിയും സെര്‍ട്ടിഫിക്കേറ്റും നല്‍കി ആദരിക്കും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കലാമേളയും ഓണവും മറ്റു സാംസ്കാരിക പരിപാടികളും നടത്തി വരുന്ന സംഘടനയാണ് കേളി സ്വിറ്റ്സര്‍ലാന്‍ഡ്.സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളം ലൈബ്രറിയും മലയാളം സ്കൂളും നടത്തുന്ന കേളി രണ്ടു കോടിയിലധികം രൂപയുടെ സാമൂഹ്യ പ്രവര്‍ത്തനം കേരളത്തില്‍ ചെയ്തിട്ടുണ്ട്.
- dated 07 May 2018


Comments:
Keywords: Europe - Otta Nottathil - kalamela_swiss_biriyani_festival Europe - Otta Nottathil - kalamela_swiss_biriyani_festival,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22320198dutch
ഡച്ച് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന് മുന്നേറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
21320192ranking
സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഫിന്‍ലാന്‍ഡിന് ഒന്നാം സ്ഥാനം ; ഇന്‍ഡ്യ 140 ല്‍ Recent or Hot News
യുഎസിനു വീഴ്ച, യുകെയ്ക്ക് ഉയര്‍ച്ച, താഴേയറ്റത്ത് തെക്കന്‍ സുഡാന്‍
തുടര്‍ന്നു വായിക്കുക
213201912
അഭയാര്‍ഥി മരണങ്ങള്‍ക്കു പ്രതികാരം ചെയ്യാന്‍ ഇറ്റലിയില്‍ സ്കൂള്‍ ബസ് കത്തിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
213201911orban
ഹംഗേറിയന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്ക് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി വോട്ടവകാശം നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
213201910google
ഗൂഗ്ളിന് യൂറോപ്യന്‍ യൂണിയന്‍ ഒന്നര ബില്യന്‍ യൂറോ പിഴ വിധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21320198swiss
സ്വിസ് യൂണിവേഴ്സിറ്റികളിലെ വിദേശ ഗ്രാജ്വേറ്റുകള്‍ക്കുള്ള നിയന്ത്രണം നീക്കും
തുടര്‍ന്നു വായിക്കുക
20320192cost
ലോകത്തെ ചെലവേറിയ നഗരങ്ങള്‍ പാരിസും ഹോങ്കോങ്ങും സിങ്കപ്പൂരും
ടോപ് ടെന്നില്‍ രണ്ട് സ്വിസ് നഗരങ്ങള്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us